വെള്ളാപ്പള്ളി നടേശന് തിരിച്ചടി : എസ്.എൻ.ഡി.പി യൂണിയൻ തെരഞ്ഞെടുപ്പ് സ്റ്റേ ചെയ്ത് ഹൈക്കോടതി

സ്വന്തം ലേഖകൻ

 

തിരുവനന്തപുരം: എസ്.എൻ.ഡി.പി യൂണിയൻ തെരഞ്ഞെടുപ്പ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പ് ഹൈക്കോടതി സ്റ്റേ ചെയ്തത്.

ഈ മാസം 22ന് ചേർത്തലയിൽ വെച്ച് നടത്താൻ നിശ്ചയിച്ചിരുന്ന തിരഞ്ഞെടുപ്പാണ് ഇപ്പോൾ സ്റ്റേ ചെയ്തിരിക്കുന്നത്. സംസ്ഥാനത്ത് കോവിഡ് സാഹചര്യം സാധാരണ നിലയിലാകുന്നത് വരെയാണ് തെരഞ്ഞെടുപ്പ് തടഞ്ഞത്.

കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ വാർഷികപൊതുയോഗം നടത്തുന്നതിനെതിരെ എറണാകുളം സ്വദേശി വിനോദ് കുമാർ ആണ് കോടതിയെ സമീപിച്ചത്.

തെരഞ്ഞെടുപ്പ് മാറ്റിവെക്കാൻ നിർദ്ദേശിച്ച് ഉത്തരവിറക്കാൻ ചീഫ് സെക്രട്ടറിയ്ക്ക് കോടതി നിർദ്ദേശം നൽകി. ഹൈക്കോടതിയുടെ രണ്ട് ബഞ്ചുകളാണ് സമാന ഉത്തരവിറക്കിയത്.

 

Top