വിഎസിനും പിണറായിക്കും വെല്ലുവിളി ഉയർത്താൻ എസ്എൻഡിപി; രണ്ടു മണ്ഡലങ്ങളിലും 200 അംഗ പീത സേനയുമായി എസ്എൻഡിപി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: വിഎസിനെയും വെള്ളാപ്പള്ളി നടേശനെയും പരാജയപ്പെടുത്താൻ ഇരുനൂറംഗ പീതസേനയുമായി വെള്ളാപ്പള്ളി നടേശൻ. വിഎസും പിണറായിയും മത്സരിക്കുന്ന മണ്ഡലങ്ങളിൽ ബിജെപി -ബിജെഡിഎസ് സഖ്യത്തിനു വേണ്ടി പ്രചാരണത്തിനിറങ്ങാനാണ് 200 അംഗങ്ങൾ വീതമുള്ള പീത സേനയെ തയ്യാറാക്കുന്നത്.
ബി.ജെ.പിബി.ഡി.ജെ.എസ് സഖ്യസ്ഥാനാർത്ഥികൾ ഈ നേതാക്കൾ മത്സരിക്കുന്ന മണ്ഡലങ്ങളിൽ ഉണ്ടാവരുതെന്നാണ് വെള്ളാപ്പള്ളി നടേശനും സംഘവും ആഗ്രഹിക്കുന്നത്. പ്രത്യേകിച്ച് ധർമ്മടത്ത് ടി.പി.ചന്ദ്രശേഖരന്റെ വിധവ കെ.കെ.രമ മത്സരിക്കുകയാണെങ്കിൽ അവർക്ക് പിൻതുണ നൽകണമെന്നതാണ് താൽപര്യം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

യു.ഡി.എഫും കെ.കെ.രമക്ക് പിൻതുണ നൽകുമെന്നാണ് കണക്കുകൂട്ടൽ. ഇങ്ങനെ ഒരു മത്സരം വന്നാൽ പിണറായി പ്രതിരോധത്തിലാകുമെന്നാണ് വെള്ളാപ്പള്ളിയുടെയും സംഘത്തിന്റെയും വിലയിരുത്തൽ.

ബി.ജെ.പി – ആർ.എസ്.എസ് നേതൃത്വത്തിന്റെ പ്രഖ്യാപിത ശത്രുവും പിണറായി ആയതിനാൽ ഇക്കാര്യത്തിൽ ഇരുവിഭാഗവും വിട്ടു വീഴ്ച ചെയ്യുമെന്ന രീതിയിലാണ് കാണിക്കില്ലെന്ന നിഗമനത്തിലാണ് ഇപ്പോൾ ചർച്ചകൾ പുരോഗമിക്കുന്നത്.

വി.എസ്.മത്സരിക്കുന്ന മലമ്പുഴയിലും സമാനമായ രൂപത്തിൽ വി.എസിന്റെ പ്രധാന എതിരാളിയായ യു.ഡി.എഫ് സ്ഥാനാർത്ഥിക്ക് വോട്ട് മറിച്ച് നൽകാനാണ് നീക്കം. പരസ്യമായ ബാന്ധവം ഇടതുപക്ഷത്തിനാണ് ഗുണം ചെയ്യുക എന്നതിനാൽ രഹസ്യമായാണ് ചുവടു വയ്പ്പ്.

ഇവിടെ അപ്രസക്തനായ ആരെയെങ്കിലും സ്ഥാനാർത്ഥിയാക്കിയാൽ മതിയെന്നാണ് ബി.ഡി.ജെ.എസിന്റെ അഭിപ്രായം. എസ്.എൻ.ഡി.പി. യോഗം കുടുംബങ്ങളുടെ വോട്ടുകൾ പരമാവധി സ്വാധീനിച്ച് പിണറായിക്കും വി.എസിനും എതിരെ തിരിക്കാൻ ബന്ധപ്പെട്ട ഘടകങ്ങൾക്ക് സ്ഥാനാർത്ഥി നിർണ്ണയം പൂർത്തിയായാൽ ഉടൻ നിർദ്ദേശം നൽകും.

വിശ്വസ്തരായ എസ്.എൻ.ഡി.പി യോഗം ഭാരവാഹികളെയാണ് ഇതിനായി നിയോഗിക്കുക.

വി.എസും പിണറായിയും വിജയിക്കുകയും ഇടതുപക്ഷത്തിന് ഭരണം ലഭിക്കുകയും ചെയ്താൽ എസ്.എൻ.ഡി.പി യോഗത്തെ തകർക്കാനുള്ള ശ്രമം നടത്തുമെന്ന പ്രചാരണം വ്യാപകമായി അഴിച്ചു വിട്ട് സമുദായ അംഗങ്ങളുടെ വികാരമുയർത്താനാണ് പദ്ധതി.

അതേ സമയം വി.എസും പിണറായിയും ഈഴവ സമുദായത്തിൽപ്പെട്ടവരായതിനാൽ ഇത്തരമൊരു പ്രചാരണം എത്രമാത്രം ക്ലച്ച് പിടിക്കുമെന്ന കാര്യത്തിൽ എസ്.എൻ.ഡി.പി യോഗത്തിൽ തന്നെ സംശയമുണ്ട്. തനിക്കും മകനുമെതിരെയുള്ള ആക്ഷേപങ്ങളിൽ ഇടത് ഭരണം വന്നാൽ കടുത്ത നടപടിയുണ്ടാകുമെന്ന ഉൾഭയമാണ് സിപിഎം നേതാക്കൾക്കെതിരായ വെള്ളാപ്പള്ളിയുടെ നീക്കത്തിന് പിന്നിലെന്നാണ് സൂചന.

മൈക്രോഫിനാൻസ് തട്ടിപ്പിലും ശാശ്വതീകാനന്ദയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ടു നടക്കുന്ന വിജിലൻസ്‌ക്രൈംബ്രാഞ്ച് അന്വേഷണങ്ങളിലും കുരുക്കുമെന്നാണ് ആശങ്ക.

വി.എസും പിണറായിയുമില്ലാത്ത ഒരു ഇടതുഭരണം വന്നാൽ പോലും കടുത്ത പകപോക്കൽ ഉണ്ടാവില്ലെന്നാണ് വെള്ളാപ്പള്ളിയുടെ ആത്മവിശ്വാസം.

പുതിയ സാഹചര്യത്തിൽ സി.പി.എമ്മിന്റെ ഉരുക്കുകോട്ടയായ ധർമ്മടത്തും മലമ്പുഴയിലും സംസ്ഥാനത്തെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നായകരെ വീഴ്ത്താൻ അണിയറയിൽ ഒരുങ്ങുന്ന തന്ത്രങ്ങളും അതിനെ പ്രതിരോധിക്കാൻ ഇടതുപക്ഷം സ്വീകരിക്കുന്ന നിലപാടുകളുമായിരിക്കും ഈ നിയമസഭാ തിരഞ്ഞെടുപ്പിലെ സംസ്ഥാനത്തെ ഏറ്റവും വലിയ ചർച്ചാ വിഷയമെന്ന് ഉറപ്പായിരിക്കുകയാണ്.

Top