അപകട സ്ഥലത്ത് അസ്വാഭാവികമായി രണ്ടുപേരെ കണ്ടെന്ന് കലാഭവന്‍ സോബി: ബാലഭാസ്‌ക്കറിന്റെ മരണത്തില്‍ പുതിയ വെളിപ്പെടുത്തല്‍

വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെയും മകളുടെയും അപകടമരണത്തെക്കുറിച്ച് പുതിയ വെളിപ്പെടുത്തല്‍. അപകട സ്ഥലത്ത് ചില അസ്വാഭാവിക കാര്യങ്ങള്‍ കണ്ടെന്ന് അപകട സമയത്ത് അതുവഴി സഞ്ചരിച്ചുപോയ മിമിക്രി കലാകാരന്‍ വെളിപ്പെടുത്തി. കലാഭവന്‍ സോബിയാണ് ബാലഭാസ്‌ക്കറിന്റെ കാര്‍ അപകടത്തില്‍പ്പെട്ട സ്ഥലത്ത് അതുവഴി കടന്ന് പോയത്.

അപകടം നടന്നതിന് പിന്നാലെ അതുവഴി യാത്രചെയ്തിരുന്നുവെന്നും തുടര്‍ന്ന് സംഭവസ്ഥലത്തു നിന്നും ഒരാള്‍ ഓടിപ്പോകുന്നതും മറ്റൊരാള്‍ ബൈക്ക് തള്ളിപ്പോകുന്നതും കണ്ടുവെന്നും സോബി പറയുന്നു. ഇരുവരുടെയും അസ്വാഭാവിക പെരുമാറ്റങ്ങളും നീക്കങ്ങളും അന്നേ സംശയം ജനിപ്പിച്ചു. പിന്നീട് തിരുവനന്തപുരത്ത് എത്തിയപ്പോഴാണ് അപകടത്തില്‍പ്പെട്ടത് ബാലഭാസ്‌ക്കറിന്റെ വാഹനമാണെന്ന വാര്‍ത്തയറിഞ്ഞത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഉടന്‍തന്നെ സുഹൃത്തായ മധു ബാലകൃഷ്ണനെ വിവരമറിയിച്ചു. അദ്ദേഹം പ്രകാശ് തമ്പിയോട് കാര്യം പറയുകയും പ്രകാശ് തമ്പി തന്നെഫോണില്‍ വിളിക്കുകയും ചെയ്തു. ഇപ്പോള്‍ സ്വര്‍ണക്കടത്ത്കേസില്‍ പ്രകാശ് തമ്പി ഉള്‍പ്പെടെയുള്ളവര്‍ പിടിയലായതോടെയാണ് കലാഭവന്‍സോബി അന്നുനടന്ന കാര്യങ്ങള്‍ വെളിപ്പെടുത്തി രംഗത്തെത്തിയത്. ആറ്റിങ്ങല്‍ സി.ഐ. കൂടുതല്‍ വിവരങ്ങള്‍ക്കായി തന്നെ വിളിക്കുമെന്നാണ് പ്രകാശ് തമ്പി അന്ന് തന്നോട് പറഞ്ഞത്. എന്നാല്‍ ഇക്കാര്യത്തില്‍ പിന്നീട് ഒരു പുരോഗതിയുമുണ്ടായില്ലെന്നും സോബി പറയുന്നു.

ബാലഭാസ്‌ക്കറിന്റെ ട്രൂപ്പ്കോര്‍ഡിനേറ്ററായിരുന്ന പ്രകാശ് തമ്പിയെ സ്വര്‍ണക്കടത്ത്കേസില്‍ കഴിഞ്ഞദിവസം പിടികൂടിയിരുന്നു. ഇതിനുപുറമേ ബാലഭാസ്‌ക്കറിന്റെ സുഹൃത്തായ വിഷ്ണുവിനെയും സ്വര്‍ണക്കടത്ത്കേസില്‍ ഡി.ആര്‍.ഐ. തിരയുകയാണ്. സ്വര്‍ണക്കടത്ത്കേസില്‍ കൂടുതല്‍പേര്‍ പിടിയിലായതോടെ ഇയാള്‍ ഒളിവില്‍പോവുകയായിരുന്നു. വിഷ്ണുവാണ് അര്‍ജുനെ ബാലഭാസ്‌ക്കറിന്റെ ഡ്രൈവറായി നിയമിച്ചത്. അപകടസമയത്ത് അര്‍ജുനാണോ ബാലഭാസ്‌ക്കറാണോ വാഹനം ഓടിച്ചിരുന്നത് എന്നതുസംബന്ധിച്ച് ഇപ്പോളും സംശയങ്ങള്‍ ബാക്കിയാണ്. അതേസമയം, വിഷ്ണുവും പ്രകാശ് തമ്പിയും ബാലഭാസ്‌ക്കറിന്റെ മാനേജര്‍മാരെല്ലെന്ന് വിശദീകരിച്ച് ബാലഭാസ്‌ക്കറിന്റെ ഭാര്യ ലക്ഷ്മി കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു. ഇരുവരും ഒരു പരിപാടിയുടെ കോര്‍ഡിനേറ്റര്‍മാര്‍ മാത്രമാണെന്നാണ് ലക്ഷ്മിയുടെ വിശദീകരണം.

2018 സെപ്തംബര്‍ 25ന് പുലര്‍ച്ചെ തിരുവനന്തപുരം പള്ളിപ്പുറത്ത് വച്ചാണ് ബാലഭാസ്‌ക്കറിന്റെ കാര്‍ അപകടത്തില്‍പ്പെട്ടത്. നിയന്ത്രണംവിട്ട കാര്‍ മരത്തിലിടിച്ച് ബാലഭാസ്‌ക്കറിന്റെ മകള്‍തേജസ്വിനി ബാല തല്‍ക്ഷണം മരിച്ചു. ഗുരുതരാവസ്ഥയിലായിരുന്ന ബാലഭാസ്‌ക്കര്‍ പിന്നീട് ചികിത്സയില്‍ കഴിയുന്നതിനിടെയും മരിച്ചു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റിരുന്ന ലക്ഷ്മി ഏറെനാള്‍ ചികിത്സയിലായിരുന്നു. ബാലഭാസ്‌ക്കറിന്റെ അപകടമരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപിച്ച് അദ്ദേഹത്തിന്റെ പിതാവ്പോലീസ്മേധാവിക്കടക്കം പരാതി നല്‍കിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടത്.

Top