തെക്കും വടക്കും കളിക്കാതെ പ്രളയസമയത്തെങ്കിലും മിണ്ടാതിരിക്കൂ…തിരുവനന്തപുരം കളക്ടര്‍ക്കെതിരെ വ്യാപക വിമര്‍ശനം

തിരുവനന്തപുരം :മഴക്കെടുതിയിൽ വിറങ്ങലിച്ച് നിൽക്കെയാണ് കേരളം ഇത്തവണ പ്രത്യേകിച്ച് വടക്കന്‍ കേരളത്തില്‍ പ്രളയദുരന്തം കൂട്ടിയിരിക്കയാണ് . ഈ ഘട്ടത്തില്‍ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് അത്യാവശ സാധന സാമഗ്രികള്‍ എത്തിക്കേണ്ട സമയമാണ്. ഇതിനിടയില്‍ വടക്കന്‍ കേരളത്തിലേക്ക് ഇപ്പോള്‍ സാധന സാമഗ്രികള്‍ എത്തിക്കേണ്ട കാര്യമില്ലെന്നും കളക്ഷന്‍ പോയിന്റുകള്‍ ആരംഭിക്കേണ്ട കാര്യമില്ലെന്നും തിരുവനന്തപുരം ജില്ലാ കളക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ പറഞ്ഞെന്ന് ആരോപണമുയര്‍ന്നു.

ഫേസ്ബുക്കിലൂടെ ജില്ലാ കളക്ടര്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ഇപ്പോള്‍ വടക്കന്‍ കേരളത്തില്‍ സാധന സാമഗ്രികളുടെ ആവശ്യമില്ലെന്ന് കളക്ടര്‍ പറഞ്ഞൈന്ന് ആരോപണമുയര്‍ന്നത്.സാമൂഹ്യ പ്രവര്‍ത്തകരും മാധ്യമ പ്രവര്‍ത്തകരും കളക്ടറുടെ പ്രതികരണത്തിനെതിരെ രംഗതെത്തി. കളക്ടറുടെ ഈ വാക്കുകള്‍ തിരുവനന്തപുരത്തെ കളക്ഷന്‍ പോയിന്റുകളില്‍ സാധനങ്ങള്‍ എത്തുന്നത് വൈകിക്കുന്നു എന്ന ആരോപണമാണ് ഇവര്‍ ഉയര്‍ത്തുന്നത്. നിലവില്‍ തിരുവനന്തപുരത്തെ ക്യാമ്പുകളില്‍ എത്തിയ സാധനങ്ങളുടെ അളവും കുറവാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക


ഇന്ന് മുതല്‍ കളക്ടര്‍ ലീവാണെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ആഗസ്ത് 10,11,12,13 തിയ്യതികളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ലീവ് എടുക്കരുതെന്ന് സര്‍ക്കാര്‍ ഉത്തരവുണ്ടായിരുന്നു. അതിനെ വിലവെക്കാതെയാണ് കളക്ടറുടെ ലീവ്.

ഉരുള്‍പ്പൊട്ടലും മണ്ണിടിച്ചിലുമുണ്ടായ കവളപ്പാറ, പുത്തുമല, കോട്ടക്കുന്ന് എന്നീ സ്ഥലങ്ങളില്‍ മണ്ണിനടയില്‍പ്പെട്ടവരുടെ മൃതദേഹങ്ങള്‍ കണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു. കോട്ടക്കുന്നില്‍ ഗീതു (22), ധ്രുവന്‍ (2) എന്നീ രണ്ടു പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. നാലുപേരെയാണ് ഇവിടെ നിന്ന് കാണാതായത്. മറ്റുള്ളവര്‍ക്കായി പ്രദേശത്ത് തെരച്ചില്‍ തുടരുകയാണ്.

കവളപ്പാറയില്‍ ഏഴു വയസുകാരി അലീനയുടെ മൃതദേഹം കണ്ടെത്തി പുറത്തെത്തിച്ചു. ഒമ്പതു പേരുടെ മൃതദേഹം നേരത്തേ കണ്ടെത്തിയിരുന്നു. ഏഴു വയസ്സുകാരിയുടെ മൃതദേഹമടക്കം രണ്ട് മൃതദേഹങ്ങളാണ് ഇന്ന് കവളപ്പാറയില്‍ കണ്ടെടുത്തത്.

Top