മുഖ്യമന്ത്രിക്കെതിരെ പോസ്റ്റിയാല്‍ കേസ് !..പോസ്റ്റ് ഇട്ട സര്‍ക്കാര്‍ ജീവനക്കാരനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

മാനന്തവാടി: മുഖ്യമന്ത്രിക്കെതിരെ വാട്സ്ആപ്പിലൂടെ ആക്ഷേപകരമായ ഭാഷയില്‍ പോസ്റ്റ് ഇട്ട സംഭവത്തില്‍ താലൂക്ക് ഓഫിസ് ജീവനക്കാരനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. വി.യു. ജോണ്‍സണെതിരെയാണ് സെക്ഷന്‍ 153 എ പ്രകാരം കേസെടുത്തത്. മതസ്പര്‍ധ വളര്‍ത്തുന്ന രീതിയില്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചാരണം നടത്തി എന്നതാണ് കുറ്റം.
സര്‍വിസ് ചട്ടം ലംഘിച്ച് സമൂഹിക മാധ്യമങ്ങളില്‍ അഭിപ്രായപ്രകടനം നടത്തരുത് എന്ന നിയമം നിലനില്‍ക്കേ മുഖ്യമന്ത്രി പിണറായി വിജയനെ അധിക്ഷേപിക്കുന്ന രീതിയില്‍ താലൂക്ക് ജീവനക്കാരുടെ ഗ്രൂപ്പായ ഓപണ്‍ റൂം എന്ന വാട്സ്ആപ് ഗ്രൂപ്പില്‍ അഡ്മിന്‍ കൂടിയായ ജോണ്‍സണ്‍ പോസ്റ്റിടുകയായിരുന്നു. ഡ്യൂട്ടിസമയത്ത് ഓണാഘോഷം വേണ്ടെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശത്തിനെതിരെയായിരുന്നു പോസ്റ്റ്. സംഭവത്തെ കുറിച്ച് ഡി.വൈ.എഫ്.ഐ സബ് കലക്ടര്‍, ഡിവൈ.എസ്.പി എന്നിവര്‍ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. സംഭവം വിവാദമായതോടെ പോസ്റ്റ് പിന്‍വലിച്ചിരുന്നു. താന്‍ സ്വയം ചെയ്തതല്ളെന്നും മറ്റൊരു ഗ്രൂപ്പില്‍നിന്ന് ലഭിച്ചത് ഫോര്‍വേഡ് ചെയ്യുക മാത്രമാണ് ചെയ്തതെന്നുമാണ് ജീവനക്കാരന്‍െറ വിശദീകരണം. മാനന്തവാടി സി.ഐ ടി.എന്‍. സജീവാണ് കേസന്വേഷിക്കുന്നത്

Top