സോഷ്യല്‍ മീഡിയയില്‍ വി.ടി ബല്‍റാം അപ്പനുപറഞ്ഞുവെന്ന് കാണിച്ച് പ്രൊഫൈല്‍ ചിത്രം മാറ്റി പ്രതിഷേധം. ഒരു ഗ്രൂപ്പില്‍ വന്ന ചര്‍ച്ചയുമായി ബന്ധപ്പെട്ടാണ് സംഭവമുണ്ടായത്. പോസ്റ്റ് ഇട്ടയാള്‍ വി.ടി ബല്‍റാമിനെ ബാലരമാ എന്നുവിളിച്ചുവെന്നാണ് ബല്‍റാം അനുകൂലികള്‍ പറയുന്നത്.പോസ്റ്റ് ഇട്ടയാള്‍ പറയാനുളളത് സൂചിപ്പിച്ചതിനുശേഷം ബാലരമാ എന്ന് അഭിസംബോധന ചെയ്യുകയായിരുന്നു. ഇതോടെ പ്രകോപിതനായാണ് അത് തന്റെ വാപ്പ എന്ന മറുപടി നല്‍കിയത്. പോസ്റ്റ് ഇട്ടയാള്‍ കടപ്പാട് വാട്‌സ്ആപ്പ് എന്ന് വച്ചിരുന്നു. ഇതിനെ കളിയാക്കി വാപ്പയ്ക്ക് വിളിച്ച് ബ്രായ്ക്കറ്റില്‍ കടപ്പാട് എന്ന് ബല്‍റാം വച്ചിരുന്നു. കടപ്പാട് വാട്‌സപ്പ് എന്നുവച്ചാല്‍ എന്ത് തോന്ന്യവാസവും പറയാമോ എന്നാണ് ബല്‍റാം ഉദ്ദേശിച്ചത്.ഇതില്‍ പ്രതിഷേധിച്ച് നിരവധി ആളുകള്‍ പ്രൊഫൈല്‍ ചിത്രം ബാലരമയുടേതാക്കി മാറ്റുന്നുണ്ട്. എന്നാല്‍ ബല്‍റാമിനെ പ്രകോപിപ്പിച്ച് പറയിച്ചിട്ട് പ്രതിഷേധിക്കുന്നതില്‍ കാര്യമില്ല എന്നും വാദമുഖങ്ങള്‍ ഉയരുന്നുണ്ട്. എന്നാല്‍ ആശയപരമായി മറുപടി നല്‍കുന്നതായിരുന്നില്ലേ ഉചിതം എന്നും ചിലര്‍ ചോദിക്കുന്നു. എന്നാൽ പോസ്റ്റ് ഫോട്ടോ ഷോപ്പ് ആണെന്നും ചിലർ സംശയം പ്രകടിപ്പിച്ചു.
വി.ടി ബല്‍റാം ‘ അപ്പന് വിളിച്ചു !… സോഷ്യല്‍ മീഡിയയില്‍ ബാലരമ പ്രതിഷേധം
Tags: vt balram