കൊച്ചി: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ കാല്‍നാട്ടല്‍ ചടങ്ങിന് ഗണപതിപൂജ. മന്ത്രി വി.എസ് സുനില്‍കുമാറിനും സര്‍ക്കാരിനും എതിരെ സോഷ്യല്‍മീഡിയയില്‍ പൊങ്കാല. ഇന്നലെയാണ് ലോകത്തിലെ ഏറ്റവും വലിയ കലോത്സവമായ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ കാല്‍നാട്ടല്‍ ചടങ്ങ് നടത്തിയത്. സാധാരണ ചടങ്ങ് നടത്തുന്ന രീതിയില്‍ തന്നെയാണ് ഇപ്രാവശ്യവും ചടങ്ങ് നടത്തിയത്. എ്‌നാല്‍ മതേതര മൂല്യങ്ങള്‍ കാത്ത് സൂക്ഷിക്കേണ്ട സര്‍ക്കാര്‍ എന്നോ തുടങ്ങിയ ബ്രാഹ്മണ ആചാരങ്ങള്‍ സര്‍ക്കാര്‍ പരിപാടിയിലേയ്ക്ക് വലിച്ചിഴക്കുന്നതായാണ് സോഷ്യല്‍മീഡിയിയില്‍ വിമര്‍ശനം ഉയരുന്നത്.
സര്‍ക്കാര്‍ പരിപാടികളിലെ ഹൈന്ദവ ബ്രാഹ്മണ ആധിപത്യത്തിനെതിരെ കാലങ്ങളായി വിമര്‍ശനം ഉയരുന്നുണ്ട്. ഭൂമി പൂജയും മെട്രോ ഉത്ഘാനത്തിന് നടത്തിയ പൂജയും എല്ലാം തന്നെ വലിയ രീതിയില്‍ വിമര്‍ശിക്കപ്പെട്ടിരുന്നു. അതില്‍ അവസാനത്തേതാണ് ഒരു കമ്മ്യൂണിസ്റ്റ് സര്‍്ക്കാര്‍ തന്നെ നടത്തുന്ന മതപരമായ ഈ ചടങ്ങിനെതിരായ പ്രതിഷേധം. ക്ഷേത്രങ്ങളിലെ കൊടി ഉയര്‍ത്തുന്നതിന് സമാനമായ ചടങ്ങായിട്ടാണ് കാല്‍നാട്ടലിന്റെ ഫോട്ടോ കണ്ടാല്‍ തോന്നുക. ഈ ഫോട്ടോ ഉള്‍പ്പെടെയാണ് വിമര്‍ശനം ഉണ്ടാകുന്നത്. ചിത്രത്തില്‍ നിലവിളക്കും മറ്റ് പൂജാ സാധനങ്ങളും കാണാനാകും.
സംസ്ഥാനത്തിന്റെ അഭിമാനമായ കലോത്സവത്തിനായി അണിയറ പണികള്‍ തകൃതിയില്‍ നടക്കുകയാണ്. സ്ഥിരം പന്തല്‍ നിര്‍മ്മാതാവായ ഉമ്മര്‍ തന്നെയാണ് ഇത്തവണയും വേദിയൊരുക്കുന്നത്. കലോല്‍സവപ്പന്തലൊരുക്കത്തില്‍ ഒന്നരപതിറ്റാണ്ടിന്റെ കരുത്തുമായി ഉമ്മര്‍ ഇത്തവണ ‘വിതാനം’ പരീക്ഷിക്കാനെത്തുകയാണ്. തൃശൂരിന്റെ പാരമ്പര്യം പേറുന്ന വിതാനം രീതിയിലാണ് ഇക്കുറി പ്രധാനവേദി ഒരുങ്ങുന്നത്. മേല്‍ക്കുരയില്‍ നിന്നുള്ള അലങ്കാരപ്പണികള്‍ പന്തലിന്റെ മാറ്റു കൂട്ടുന്നതിനൊപ്പം വേനല്‍ ചൂടിനെ പ്രതിരോധിക്കുകയും ചെയ്യും.
ചെറുതുരുത്തി പനങ്ങാട്ടയില്‍ വീട്ടില്‍ ഉമ്മറിന്റെ നേതൃത്വത്തിലാണു സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ മുഴുവന്‍ വേദികളുടെയും നിര്‍മ്മാണം. 120 പേര്‍ 25 ദിവസം രാവും പകലും അധ്വാനിച്ചാണ് എട്ടു വേദികളും ഒരു ഭക്ഷണപന്തലും അടക്കം ഒന്‍പതു വേദികള്‍ ഒരുക്കുന്നത്. ഉമ്മറിന്റെ മകന്‍ അര്‍ഷാദും വര്‍ഷങ്ങളുടെ അനുഭവസമ്പത്തുള്ള തൊഴിലാളികളുമാണു ഉമ്മറിന്റെ ശക്തി.