ഭയപ്പാടിന്‍റെ അന്തരീക്ഷം!! ഭക്ഷണത്തിന് കാവലിരിക്കേണ്ടി വന്നു! ഭക്ഷ്യവിഷബാധയ്ക്ക് പിന്നിൽ മാംസ ഭക്ഷണമാണ്.കലോത്സവങ്ങളില്‍ പാചകം ചെയ്യില്ലെന്ന് പഴയിടം മോഹനൻ നമ്പൂതിരി

കൊച്ചി: കലോത്സവങ്ങളില്‍ പാചകം ചെയ്യില്ലെന്ന് പഴയിടം മോഹനന്‍ നമ്പൂതിരി. നിലവിലെ വിവാദങ്ങളില്‍ ഭയന്നാണ് പിന്മാറുന്നതെന്നും പഴയിടം. കലോത്സവത്തിന് അടുത്ത വര്‍ഷം മുതല്‍ സസ്യേതര വിഭവങ്ങള്‍ ഒരുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതിനെ തുടര്‍ന്നായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം. ഒരു വെജിറ്റേറിയന്‍ ബ്രാന്‍ഡായി നിലനില്‍ക്കണമെന്നാണ് തന്റെ ആഗ്രഹം. കലാമേളകളില്‍ നോണ്‍ വെജ് ഭക്ഷണങ്ങള്‍ വിളമ്പിയാല്‍ ഉണ്ടായേക്കാവുന്ന പ്രശ്‌നങ്ങളെക്കുറിച്ച് തനിക്ക് മുന്‍ധാരണയുണ്ടെന്നും അദ്ദേഹം റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു.

നോൺ വെജ് വിവാദങ്ങൾക്ക് പിന്നിൽ ലോബിയിംഗ് നടക്കുന്നുണ്ടെന്ന് പഴയിടം മോഹനൻ നമ്പൂതിരി. വിവാദങ്ങള്‍ക്ക് പിന്നാലെ അടുക്കള നിയന്ത്രിക്കുന്നതില്‍ ഭയം വന്നു. ഊട്ടുപുരയില്‍ രാത്രിയില്‍ രാത്രിയില്‍ കാവലിരിക്കേണ്ട സാഹചര്യം ഉണ്ടായിയെന്നും പഴയിടം പറയുന്നു. ലോബിയിംഗിന് പിന്നിൽ ആരെന്ന് കണ്ടെത്തണമെന്ന് പഴയിടം മോഹനൻ നമ്പൂതിരി, സംസ്ഥാനത്ത് അടുത്തിടെയുണ്ടായ ഭക്ഷ്യവിഷബാധയ്ക്ക് പിന്നിൽ മാംസ ഭക്ഷണമാണെന്നും കൂട്ടിച്ചേര്‍ത്തു. സർക്കാർ പദ്ധതികളിൽ നിന്ന് പിന്മാറുകയാണെന്നും ദേശീയ ശാസ്ത്രമേളയിൽ നിന്ന് പിന്മാറിയെന്നും അദ്ദേഹം അറിയിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സ്കൂൾ കലോത്സവത്തിന് ഇനി ഭക്ഷണം പാചകം ചെയ്യാനില്ലെന്ന് പഴയിടം മോഹനൻ നമ്പൂതിരി. കേരളം പോകുന്നത് വല്ലാത്ത അവസ്ഥയിലാണ്. കലകള്‍ അവതരിപ്പിക്കാനെത്തിയ കൗമാരക്കാരുടെ ഭക്ഷണത്തില്‍ പോലും ജാതിയുടെയും വര്‍ഗീയതയുടെയും വിഷം കുത്തിവയ്ക്കുകയാണ്. ഇത് വല്ലാതെ അസ്വസ്ഥമാക്കുന്നുവെന്നും ഇത്രയും നാള്‍ അടുക്കളയിലുണ്ടായിരുന്ന സ്വാതന്ത്ര്യം നഷ്ടമാകുകയും ചെയ്തുവെന്ന് പഴയിടം മോഹനൻ നമ്പൂതിരി മാധ്യമങ്ങളോട് പറഞ്ഞു. 26 മുതൽ തൃശൂരിൽ തുടങ്ങുന്ന ദക്ഷിണേന്ത്യൻ ശാസ്ത്രമേളയിൽ നിന്നും പിന്മാറിയെന്നും പഴയിടം മോഹനൻ നമ്പൂതിരി വ്യക്തമാക്കി. സംസ്ഥാന സർക്കാരാണ് പരിപാടിയുടെ സംഘാടകർ.

അതേസമയം, സ്കൂള്‍ കലോത്സവത്തിലെ പാചകപ്പുരയുടെ ചുമതലക്കാരന്‍ പഴയിടം മോഹനന്‍ നമ്പൂതിരിക്കെതിരായ വിമര്‍ശനങ്ങള്‍ തള്ളി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി രംഗത്തെത്തി. പഴയിടം ഏറ്റവും ഭംഗിയായി തന്‍റെ ചുമതല വഹിച്ചുവെന്ന് വി ശിവന്‍കുട്ടി പറഞ്ഞു. ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനുള്ള സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ട്. പഴയിടത്തെ ആക്ഷേപിക്കുന്നത് ശരിയല്ല. വിപ്ലവകാരികളുടെ വേഷം അണിയുന്നവരാണ് വിമർശനം അഴിച്ചു വിടുന്നത്. ഒന്നോ രണ്ടോ വ്യക്തികളുടെ വിമര്‍ശനം അവരവരുടേത് മാത്രമാണ്. പങ്കെടുത്ത കുട്ടികൾക്ക് പ്രശ്നങ്ങളില്ലെന്നും മന്ത്രി പറഞ്ഞു.

ഒരു കലാമേളയില്‍ കുട്ടികളുടെ പ്രകടനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാതെ അവര്‍ കഴിക്കുന്ന ഭക്ഷണത്തെക്കുറിച്ച് മാത്രം ചര്‍ച്ച ചെയ്യുന്നത് അനീതിയാണ്. കലോത്സവ പാചകങ്ങളാണ് പഴയിടം എന്ന ബ്രാന്‍ഡിനെ രൂപപ്പെടുത്തിയത്. അതിനോട് നീതി പുലര്‍ത്തണമെന്ന് ഉണ്ടായിരുന്നു. വെജിറ്റേറിയന്‍ ഭക്ഷണം പാചകം ചെയ്താണ് ഇത്രയും കാലം ആ ബ്രാന്‍ഡ് നിലനിന്നിരുന്നത്. ആ രീതിക്ക് മാറ്റം വരുമ്പോള്‍ അവിടെ നിന്നും മാറി നില്‍ക്കുന്നതാണ് നല്ലത്.’ പഴയിടം പറഞ്ഞു.

ഈ വര്‍ഷം തന്നെ പല തരത്തിലുള്ള അട്ടിമറികള്‍ പ്രതീക്ഷിച്ചിരുന്നു. പാചകപ്പുര എന്നത് മാധ്യമങ്ങളെല്ലാം ആഘോഷിച്ചിരുന്ന കാലം ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അതേ പാചകപ്പുരയിലേക്ക് വരുന്നയാളുകളെയെല്ലാം സംശയദൃഷ്ടിയോടെ നോക്കുമ്പോള്‍ പാചകക്കാരന്റെ മാനസികാവസ്ഥ എന്തായിരിക്കുമെന്നും അദ്ദേഹം ചോദിച്ചു. ഭക്ഷണത്തെ സംബന്ധിച്ച് യാതൊരു നിര്‍ദേശങ്ങളും മുന്നേ പറഞ്ഞിരുന്നില്ല. ഇത്തവണത്തെ വിവാദങ്ങളെല്ലാം ഫേസ്ബുക്ക് പോസ്റ്റുകളിലൂടെ ഉണ്ടായതാണെന്നും ഇതിനു പിന്നില്‍ ശക്തമായ ഗൂഡാലോചന നടന്നിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ഏത് ഭക്ഷണം കഴിക്കണമെന്നുള്ള ഓരോരുത്തരുടെയും സ്വാതന്ത്ര്യത്തെ താന്‍ ബഹുമാനിക്കുന്നു. പക്ഷേ വെജിറ്റേറിയന്‍ ഭക്ഷണം ഉണ്ടാക്കുന്ന ഒരാള്‍ തന്നെ നോണ്‍ വെജ് ഭക്ഷണം ഉണ്ടാക്കിക്കൊടുക്കണമെന്ന് പറയുന്നതില്‍ പ്രസക്തിയില്ല.

Top