കൊച്ചി : ഏഷ്യനെറ്റിലെ അവാര്‍ഡ് നിശക്കെത്തിയെ നവ്യനായര്‍ക്ക് മേക്കപ്പ് ഒരല്‍പ്പം കുറഞ്ഞ് പോയോ…? പാവം നവ്യനായര്‍ ഇങ്ങനെയൊന്നും കൊല്ലുമെന്ന് ഒരിക്കലും വിചാരിച്ചില്ല അത് കൊണ്ടാണ് കളിയാക്കലുകള്‍ പോസറ്റീവായി എടുക്കുന്നതെന്ന് താരം മറുപടി നല്‍കിയത്. ഇന്നലെ ഏഷ്യനെറ്റ് സംപ്രേഷണം ചെയ്ത അവാര്‍ഡ് നിശയില്‍ നവ്യാനായരുടെ മേക്കപ്പ് പ്രേക്ഷകര്‍ ഞെട്ടി അത്രക്കും ഓവറായിരുന്നു…അത്…ഇതോടെ പിന്നെ ട്രോളര്‍മാര്‍ക്ക് വെറുതെ ഇരിക്കാന്‍ കഴിയുമോ..
നവ്യാ നായരുടെ മുഖത്തെ കൂടിയ അളവിലുള്ള മേക്കപ്പിനെ ചതിക്കാത്ത ചന്തു എന്ന സിനിമയിലെ സലിംകുമാറിന്റെ കഥാപാത്രവുമായി താരതമ്യം ചെയ്തും ഏഷ്യന്‍ പെയിന്റ്‌സ് സ്‌പോണ്‍സര്‍ ആയിരുന്നതിനാലാണ് എന്ന രീതിയിലുമൊക്കെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ നിറഞ്ഞു.
ഏഷ്യനെറ്റ് അവാര്‍ഡില്‍ റിമി ടോമിയെയും വിക്രമിനെയും നിവിന്‍ പോളിയെയുമൊക്കെ ട്രോളിക്കൊണ്ടുള്ള പോസ്റ്റുകളുണ്ടെങ്കിലും മുന്നില്‍ ‘നവ്യയുടെ മേക്കപ്പ്’ തന്നെയായിരുന്നനു. മൈക്കിള്‍ സ്‌റ്റൈല്‍ പ്ലാസ്റ്റിക് സര്‍ജ്ജറിയാണെങ്കിലും നിറത്തിന്റെ കാര്യത്തില്‍ ജാക്‌സണെ വെല്ലാന്‍ ആളില്ല. എന്നാല്‍ നവ്യ മേക്കപ്പിട്ട് മൈക്കള്‍ ജാക്‌സണെയും തോല്‍പിച്ചുവെന്നാണ് പൊതുവില്‍ ഉയര്‍ന്ന ആക്ഷേപം. ഇങ്ങനെ ആരെയും ചിരിപ്പിച്ചു കൊല്ലുന്ന വിധത്തില്‍ ട്രോളുകളുടെ ഒഴുക്ക് തന്നെയായിരുന്നു സോഷ്യല്‍മീഡിയയില്‍
എന്തായാലും ട്രോളുകളുടെ പേരില്‍ പരിഭവവും പരാതിയുമൊന്നു നവ്യയ്ക്കില്ല. ആരോടും ദേഷ്യവുമില്ല.
എല്ലാം പോസിറ്റീവായി എടുത്താണ് താരം മറുപടി നല്‍കിയത്. ഫേസ്ബുക്കിലൂടെയാണ് താരം പ്രതികരിച്ചത്. ഏഷ്യാനെറ്റ് അവാര്‍ഡ്‌സിലെ മേക്കപ്പിനെ ചൊല്ലി നിരവധി പേഴ്‌സണല്‍ മെസേജുകള്‍ കിട്ടി. മേക്കപ്പ് കൂടുതലായിരുന്നു. തന്നെ ഇഷ്ടപ്പെടുന്നവരെ ഇത് വിഷമത്തിലാക്കിയെന്ന് മനസ്സിലാക്കുന്നു. തെറ്റ് തെറ്റ് തന്നെയാണെന്നും അടുത്ത തവണ ശരിയാക്കാം എന്നേ പറയാനാകൂ എന്നും നവ്യ. മേക്ക് അപ്പ് ആര്‍ട്ടിസ്റ്റിനെ ആരും കുറ്റപ്പെടുത്തരുതെന്നും നവ്യ പറഞ്ഞു. അങ്കമാലിയില്‍ ഈ മാസം ഏഴിന് നടന്ന ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡ് ശനിയാഴ്ചയും ഞായറാഴ്ചയുമായി ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തുവരികയാണ്.