തന്റേയും ആര്യാടന്റേയും കേസ് ജസ്റ്റിസ് ഉബൈദ് തന്നെ പരിഗണിക്കണമെന്ന് ഉമ്മന്‍ചാണ്ടി,കേസ് പരിഗണിക്കുന്നത് ലാവ്‌ലിന്‍ കേസിലും ബാര്‍കോഴ കേസിലും സര്‍ക്കാരിനനുകൂലമായി വിധി പറഞ്ഞ അഡീഷണല്‍ ജഡ്ജ്.

കൊച്ചി:സോളാര്‍ കേസില്‍ വിജിലന്‍സ് കോടതി ഉത്തരവിനെതിരെ തങ്ങള്‍ നല്‍കുന്ന സ്വകാര്യ അപ്പീല്‍ ജസ്റ്റിസ് ഉബൈദ് തന്നെ കേള്‍ക്കണമെന്ന് ഉമ്മന്‍ചാണ്ടി.ഇക്കാര്യം ജസ്റ്റിസ് ഉബൈദിനെ തന്നെ നേരിട്ട് നേരിട്ട് കണ്ട് തങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിക്കണമെന്ന് ഉമ്മന്‍ചാണ്ടിയുടെ അഭിഭാഷകനാണ് അഭ്യര്‍ത്ഥിച്ചത്.ഇത് ഉബൈദ് അംഗീകരിച്ചിട്ടുണ്ട്.കഴിഞ്ഞ ദിവസം കെ ബാബുവിന്റെ അപ്പീല്‍ പരിഗണിച്ചതും അതില്‍ സ്റ്റേ അനുവധിച്ചതും ജസ്റ്റിസ് ഉബൈദാണ്.ഈ ബെഞ്ചില്‍ തന്നെ തങ്ങളുടെ കേസും പരിഗണിക്കണമെന്നാണ് ഉമ്മന്‍ചാണ്ടിയും ആര്യാടനും ആവശ്യപ്പെട്ടത്.സാധാരണ ഹൈക്കോടതി രജിസ്റ്റാര്‍ മുഖേനെയാണ് ബെഞ്ച് മാറ്റം ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിക്കേണ്ടത്.ഇത് ഹൈക്കോടതിയുടെ വിവേചനാധികാരമാണ്.ഈ കീഴ്‌വഴക്കമെല്ലാം കാറ്റില്‍പറത്തിയാണ് ജഡ്ജിയെ നേരില്‍ കണ്ട് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.കേസ് അടിയന്തിര സ്വഭാവമുള്ളതായതിനാല്‍ ഇന്ന് തന്നെ പരിഗണിക്കണമെന്നും സര്‍ക്കാരിന്റെ അഭിഭാഷകര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.ഇവരുടെ ആവശ്യം പരിഗണിച്ച് കേസ് അടിയിന്തിരമായി തന്നെ കേള്‍ക്കാന്‍ ഹൈക്കോടതി തീരുമാനിച്ചിട്ടുണ്ട്.ജസ്റ്റിസ് ഉബൈദ് ആണ് ലാവ്‌ലിന്‍ കേസില്‍ സര്‍ക്കാരിന്റെ തുടര്‍വാദ ഹര്‍ജി അംഗീകരിച്ച് ഉത്തരവിട്ടത്.
കഴിഞ്ഞ ദിവസം വിജിലന്‍സ് ജഡ്ജിക്ക് സിപിഎം ബന്ധം ഉണ്ടെന്ന് കോണ്‍ഗ്രസ്സ് നേതാവ് ടി സിദ്ധിഖ് ഉള്‍പ്പെടെയുള്ളവര്‍ ആരോപിച്ചിരുന്നു.ഈ സാഹചര്യത്തില്‍ കൂടിയാണ് ഉബൈദ് തന്നെ കേസ് ഹൈക്കോടതിയില്‍ പരിഗണിക്കണമെന്ന സര്‍ക്കാരിന്റെ ആവശ്യം വിവാദമായിരിക്കുന്നത്.

Top