രാഹുല്‍ ഗാന്ധി മാധ്യമങ്ങളെ കാണുന്നത് തടഞ്ഞ് സരിത കേസില്‍ കുറ്റാരോപിതരായ എംഎല്‍എമാര്‍,എസ്പിജിയെ ഉപയോഗിച്ച് വിമാനത്താവളത്തില്‍ എ ഗ്രൂപ്പ് നടകം,പിജെ കുര്യന് പോലും രാഹുലിനടുത്തെത്താന്‍ കഴിഞ്ഞില്ല,നീക്കം സോളാര്‍, ബാര്‍ വിഷയങ്ങള്‍ മാധ്യമങ്ങള്‍ ഉന്നയിക്കുമോ എന്ന ഭയം മൂലം.

കൊച്ചി:രാഹുല്‍ ഗാന്ധി മാധ്യമങ്ങളെ കാണുന്നത് തന്ത്രപൂര്‍വ്വം തടഞ്ഞ് സോളാര്‍ വിവാദ എംഎല്‍എമാര്‍.നെടുമ്പാശേരി വിമാനത്താവളത്തില്‍ ഇന്നലെയാണ് സംഭവം.കേരളത്തില്‍ ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന സോളാര്‍,ബാര്‍ ആരോപണങ്ങളില്‍ വല്ല സത്യവുമുണ്ടോ എന്ന് രാഹുല്‍ കഴിഞ്ഞ ദിവസം മുതിര്‍ന്ന നേതാക്കളോട് ആരാഞ്ഞിരുന്നു.ഈ പ്രശ്‌നങ്ങളെ കുറിച്ച് ചോദ്യങ്ങള്‍ ഉണ്ടാകാതിരിക്കാനാണ് വിമാനത്താവളത്തില്‍ വെച്ച് വിവാദ എംഎല്‍എമാരുടെ നേതൃത്വത്തില്‍ നാടകം കളിച്ചത്.സോളാര്‍ വിഷയത്തില്‍ സരിതയെ വിളിച്ചെന്ന് തെളിഞ്ഞ എറണാകുളത്തെ രണ്ട് എംഎല്‍എമാരുടെ നേതൃത്വത്തില്‍ നടന്ന തിരക്കഥയായിരുന്നു കഴിഞ്ഞ ദിവസം ഭംഗിയായി നടപ്പാക്കിയത്.എയര്‍പ്പോട്ടിലെത്തിയ രാഹുല്‍ഗാന്ധി മാധ്യമങ്ങളെ കാണാന്‍ തയ്യാറാകുമെന്ന് മുന്‍പ് തന്നെ അഭ്യുഹമുണ്ടായിരുന്നു.

കേരളത്തിലെ പ്രശ്‌നങ്ങള്‍ എന്താണെന്ന് മനസിലാക്കാന്‍ രാഹുല്‍ വന്നത് മുതല്‍ ശ്രമിച്ചിരുന്നു.വിമാനത്താവള ഡ്യുട്ടിയില്‍ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരോട് ” നിങ്ങള്‍ ഒന്നും മാധ്യമപ്രവര്‍ത്തകരെ ചെയ്യേണ്ട,അവരെ എസ്പിജി നോക്കിക്കോളും ” എന്നാണ് ഈ എംഎല്‍എമാര്‍ പറഞ്ഞത്.രാഹുല്‍ ഗാന്ധിയുടെ സുരക്ഷ ചുമലയുള്ള സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിനെ കൊണ്ടാണ് തന്ത്രം ഇരുവരും നടപ്പാക്കിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വിമാനത്താവളത്തിനകത്തേക്ക് ആദ്യമേ മാധ്യമപ്രവര്‍ത്തകര്‍ കയറുന്നത് തടഞ്ഞിരുന്നു.രഹുല്‍ പുറത്ത് പത്രക്കാരെ കണ്ട് വരാന്‍ തുടങ്ങിയപ്പോള്‍ പുറകില്‍ കെഎസ്‌യു – യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ തള്ളുകയായിരുന്നു.ഈ സമയം കൂടെയുണ്ടായിരുന്ന എസ്പിജി മാധ്യമങ്ങളെ ഉള്‍പ്പെടെ തള്ളിമാറ്റി രാഹുല്‍ഗാന്ധിയെ വിമാനത്താവളത്തിനകത്തേക്ക് കൊണ്ട് പോയി.
ഇതോടേ രാഹുല്‍ എന്തെങ്കിലും പ്രതികരിക്കുമെന്ന് പ്രതീക്ഷിച്ച മാധ്യമപ്രവര്‍ത്തകര്‍ നിരാശരായി മടങ്ങി.സര്‍ക്കാരിന്റെ പബ്ലിക്ക് റിലേഷന്‍ ഡിപാര്‍ട്ട്‌മെന്റ് ക്യാമറമാനും അകത്ത് കയറാന്‍ നന്നേ പണിപ്പെട്ടു.ഇദ്ധേഹത്തിന് മാത്രമേ കുറച്ചെങ്കിലും ദൃശ്യങ്ങള്‍ പകര്‍ത്താനായത്.കഴിഞ്ഞ ദിവസം രാഹുല്‍ഗാന്ധി പ്രസംഗിക്കുമ്പോള്‍ പിആര്‍ഡി ക്യാമറയില്‍ നിന്ന് ഓഡിയോ കട്ട് ചെയ്യാന്‍ നിര്‍ദ്ധേശം നല്‍കിയതായും ആരോപണം ഉണ്ട്.

കേരളത്തിലെത്തിയ രാഹുല്‍ഗാന്ധി ഇവിടുത്തെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ശ്രമങ്ങള്‍ നടത്തിയിരുന്നു.എന്നാല്‍ പൊതുസമൂഹത്തിന്റെ വികാരം മാധ്യമങ്ങളിലൂടെ ചോദ്യരൂപത്തില്‍ പുറത്ത് വന്നാല്‍ അത് തങ്ങള്‍ക്ക് തിരിച്ചടിയാകുമെന്ന് കരുതിയാണ് എ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ മാധ്യമങ്ങളെ തന്ത്രപൂര്‍വ്വം ഒഴിവാക്കിയത്.സരിത കേസില്‍ ആരോപണവിധേയനായത് കൊണ്ട് പ്രമുഖനായ ഐ ഗ്രൂപ്പ് യുവ എംഎല്‍എയും ഇതിനൊപ്പം നില്‍ക്കുകയായിരുന്നു.രാജ്യസഭ ഉപാധ്യക്ഷന്‍ പിജെ കുര്യന് പോലും ഈ തിരക്കിനിടയില്‍ ഇന്നലെ അടുത്തെത്താനായില്ല.

Top