കേരളത്തിലെ കോൺഗ്രസ് പെൺവിഷയത്തിൽ തകരുന്നു ! നേതാക്കളെ ഹൈക്കമാന്‍ഡ് ഡല്‍ഹിക്ക് വിളിപ്പിച്ചു; സോളാര്‍ ജുഡീഷ്യല്‍ റിപ്പോര്‍ട്ടും സംഘടനാവിഷയങ്ങളും ചര്‍ച്ചക്ക്

തിരുവനന്തപുരം:മുൻ മുഖ്യമന്ത്രി അടക്കം കോൺഗ്രസ് നേതാക്കൾ ബലാൽസംഗ കേസിൽ പ്രതിയാകുമെന്നിരിക്കെ കോൺഗ്രസിന്റെ പതനം അതി ദയനീയമാകുമെന്ന് വിലയിരുത്തൽ .ദുരന്തം മനസിലാക്കിയ കോണ്‍ഗ്രസ് നേതാക്കളെ ഹൈക്കമാന്‍ഡ് വിളിപ്പിച്ചു. ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, എംഎം ഹസ്സന്‍, സുധീരന്‍,വി.ഡി.സതീശന്‍ എന്നിവര്‍ ഡല്‍ഹിയിലേക്ക് പോകും. കേരള നേതാക്കളുമായി രാഹുല്‍ ഗാന്ധി നാളെ കൂടിക്കാഴ്ച നടത്തും. എ.കെ.ആന്റണിയും മുകുള്‍ വാസ്നിക്കും ചര്‍ച്ചയില്‍ പങ്കെടുക്കും. നാളെ ഉച്ചയ്ക്ക് ശേഷമാണ് കൂടിക്കാഴ്ച. സോളാര്‍ ജുഡീഷ്യല്‍ റിപ്പോര്‍ട്ടും സംഘടനാവിഷയങ്ങളും ചര്‍ച്ചയാകും.അതേസമയം സോളാര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ കോടതിയെ സമീപിച്ചേക്കുമെന്നാണ് വിവരം .കെപിസിസി രാഷ്ട്രീയകാര്യസമിതി യോഗം ചേരും. രമേശ് ചെന്നിത്തല ഇന്ന് ഡല്‍ഹിയില്‍ കേന്ദ്ര നേതാക്കളെ കാണും. രാഹുല്‍ ഗാന്ധിയെയും കാണാന്‍ സാധ്യതയുണ്ടെന്നാണ് വിവരം.ഗുജറാത്തിൽനിന്നും ഡൽഹിയിൽ ഇന്ന് മടങ്ങിയെത്തുന്ന രാഹുലിനെ കാണാനുള്ള സമയം തേടിയിട്ടുണ്ട്.

റിപ്പോർട്ടിലെ വിവരങ്ങൾ പൂർണമായും മനസിലാക്കിയാൽ മാത്രമേ നിയമപരമായി മുന്നോട്ടുപോകാൻ സാധിക്കു. അതിനാൽ തന്നെയാണ് റിപ്പോർട്ടിന്‍റെ പകർപ്പ് ലഭിക്കാൻ ആരോപണവിധേയരായ നേതാക്കൾ കോടതിയെ സമീപിക്കാനൊരുങ്ങുന്നത്. നേതാക്കൾക്കെതിരാ‍യ ആരോപണങ്ങളെ പ്രതിരോധിക്കുന്നത് സംബന്ധിച്ച് ആലോചനകൾക്കായാണ് രാഷ്ട്രീയ കാര്യസമിതി ചേരുന്നത്. കേസിൽ നടപടി വേഗത്തിലാക്കാൻ സർക്കാരും ഒരുങ്ങുകയാണ്. അന്വേഷണ സംഘം വിപുലീകരിച്ച് ഉടൻതന്നെ ഉത്തരവ് ഉണ്ടാകുമെന്നാണ് അറിയുന്നത്.AK ANTONY -SARITHA

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഉമ്മൻ ചാണ്ടി നേരിട്ടു പണം കൈപ്പറ്റിയെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ മുഖ്യമന്ത്രിയെ ക്രിമിനൽ കേസിൽ നിന്നു രക്ഷിക്കാൻ ശ്രമിച്ചെന്നും കമ്മീഷൻ റിപ്പോർട്ട് ചെയ്തതിനാലാണ് അവർ അടക്കം യുഡിഎഫ് നേതാക്കൾക്കെതിരേ കേസെടുത്ത് അന്വേഷണം നടത്താൻ സർക്കാർ തീരുമാനിച്ചത്. കമ്മീഷന്‍റെ പത്തു കണ്ടെത്തലുകളും അവയുടെ അടിസ്ഥാനത്തിലുള്ള നിയമോപദേശങ്ങളും കൈക്കൊണ്ട നടപടികളും ഇന്നലെ മന്ത്രിസഭായോഗം അംഗീകരിച്ചു. നടപടി റിപ്പോർട്ട് സഹിതം ആറു മാസത്തിനകം റിപ്പോർട്ട് നിയമസഭയുടെ മേശപ്പുറത്തു വയ്ക്കും. റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ പോലീസ് ജയിൽ വകുപ്പുകളിൽ വരുത്തേണ്ട മാറ്റത്തെക്കുറിച്ചു പഠിക്കാൻ വിരമിച്ച ജഡ്ജി ജസ്റ്റീസ് സി.എൻ രാമചന്ദ്രൻനായരെയും നിയമിച്ചു.അതേസമയം സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടരന്വേഷണത്തിന്റെ ഭാഗമായുള്ള വിജിലന്‍സ്, ക്രിമിനല്‍ കേസ് അന്വേഷണ ഉത്തരവുകള്‍ ഇന്നിറങ്ങും. പ്രത്യേക സംഘത്തെ രൂപീകരിച്ചാലുടന്‍ ഉമ്മന്‍ ചാണ്ടി അടക്കമുള്ളവര്‍ക്കെതിരെ മാനഭംഗത്തിനും തെളിവു നശിപ്പിച്ചതിനും കേസെടുക്കും. നിലവിലെ അന്വേഷണ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചശേഷം മാത്രമേ ചോദ്യം ചെയ്യലും അറസ്റ്റുംപോലുള്ള കടുത്ത നടപടികളിലേക്കു കടക്കു.

ഡിജിപി രാജേഷ് ദിവാന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിക്കാന്‍ തീരുമാനിച്ചെങ്കിലും ഉത്തരവിറങ്ങിയിട്ടില്ല. ഇന്നുതന്നെ അന്വേഷണ സംഘം രൂപീകരിച്ചു ഉത്തരവിറക്കി നടപടികള്‍ വേഗത്തിലാക്കാനാണു പൊലീസിന്റെ ആലോചന. ജുഡീഷ്യല്‍ കമ്മീഷന്റെ റിപ്പോര്‍ട്ടിന്‍മേലുള്ള നിയമോപദേശ പ്രകാരം മാനഭംഗത്തിനും തെളിവു നശിപ്പിച്ചതിനും പ്രത്യേകം കേസുകളെടുക്കണം. എന്നാല്‍ നിലവില്‍ വിവിധ സ്റ്റേഷനുകളിലായി ഇരുപതിലേറെ സോളര്‍ കേസുകളുണ്ട്.

വിചാരണയിലേക്കു കടക്കാറായവ വീണ്ടും അന്വേഷിക്കാനാണ് നിലവിലെ നിര്‍ദേശം. അതിനാല്‍ അവയുടെയടക്കം കേസ് ഡയറികള്‍ പരിശോധിച്ചശേഷമാവും എത്ര കേസുകള്‍ റജിസ്റ്റര്‍ ചെയ്യണമെന്നതടക്കമുള്ള കാര്യങ്ങള്‍ അന്വേഷണ സംഘം തീരുമാനിക്കുക. കേസെടുത്താലുടന്‍ ചോദ്യം ചെയ്യലിലേക്കു കടക്കണം. സരിതയുടെ 2013ലെ കത്താണ് മാനഭംഗക്കേസിനെ അടിസ്ഥാനമെന്നതിനാല്‍ ആദ്യംതന്നെ സരിതയുടെ മൊഴിേരഖപ്പെടുത്തണം. പരാതിയില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന സൂചനയാണു സരിത നല്‍കുന്നത്. പരാതിക്കാരിയുടെ മൊഴിയെടുത്താലുടന്‍ ആരോപണവിധേയരെ ചോദ്യം ചെയ്തശേഷം അറസ്റ്റ് രേഖപ്പെടുത്താം. എന്നാല്‍ സരിത 2013ല്‍ അറസ്റ്റിലായപ്പോള്‍ തന്നെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയിരുന്നു. ആ റിപ്പോര്‍ട്ടടക്കമുള്ള കാര്യങ്ങള്‍ പരിശോധിച്ച ശേഷം ഉന്നത ആലോചനയിലൂടെ മാത്രമേ ഉമ്മന്‍ ചാണ്ടിയടക്കമുള്ളവരുടെ ചോദ്യം ചെയ്യലിലേക്കും അറസ്റ്റിലേക്കും കടക്കൂ.

Top