മാനം പോയ ഉമ്മൻ ചാണ്ടിയും കോൺഗ്രസും.കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ച സോളാര്‍ കേസ് നാള്‍വഴികൾ

തിരുവനന്തപുരം :സോളാർ കമ്മീഷൻ റിപ്പോർട്ട് പുറത്ത് വന്നതോടെ തലയിൽ മുണ്ട് ഇടുക മാത്രമല്ല ഉമ്മൻ ചാണ്ടി നയിക്കുന്ന കോൺഗ്രസും പാതാളത്തിലായിരിക്കയാണ് .ഇനി മുന്നോട്ട്കേരളരാഷ്ട്രീയത്തില്‍ ഏറെ കോളിളക്കം സൃഷ്ടിക്കുമെന്നുറപ്പാണ് ഈ സോളാർ കേസ്. ടീം സോളാര്‍ എന്ന അംഗീകാരം പോലുമില്ലാത്ത കമ്പനി സൗരോര്‍ജ്ജ പദ്ധതിയുടെ പേരില്‍ പലരില്‍ നിന്നും പണം തട്ടിയെന്ന വാര്‍ത്തകളാണ് ആദ്യം പുറത്തുവന്നത്. അഴിമതിയുടെയും തട്ടിപ്പിന്റെയും ലൈംഗികപീഡനത്തിന്റെയും വലിയൊരു പര്‍വതം ഉയര്‍ന്നുവരികയായിരുന്നു പിന്നീട്.

സരിതയുടെ അറസ്റ്റില്‍ തുടങ്ങി യുഡിഎഫ് നേതാക്കള്‍ക്കെതിരായ ലൈംഗികാരോപണങ്ങളില്‍ വരെ എത്തിനില്‍ക്കുകയാണ് സോളാര്‍ കേസ്. ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്‍ റിപ്പാര്‍ട്ട് സമര്‍പ്പിച്ചിട്ടും സോളാര്‍ കുരുക്ക് മുറുകുകയാണ്.

2013 മാര്‍ച്ച് -ഏപ്രില്‍ മാസങ്ങളിലാണ് സോളാര്‍ ആരോപണം ഉയര്‍ന്നുവരുന്നത്. സരിത എസ് നായര്‍, ബിജു രാധാകൃഷ്ണന്‍ എന്നീ കമ്പനി ഡയറക്ടര്‍മാരുടെ നേതൃത്വത്തിലായിരുന്നു തട്ടിപ്പ്. മുഖ്യമന്ത്രിയുടെ ഓഫീസിനെയും തട്ടിപ്പിന് ഉപയോഗിച്ചു എന്നതിന് തെളിവുകള്‍ പുറത്തുവന്നതോടെ വിവാദങ്ങള്‍ക്ക് വീര്യം കൂടി. സരിത ഉമ്മന്‍ചാണ്ടിയോട് സംസാരിക്കുന്ന ചിത്രം പുറത്തുവന്നു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് 1.9 കോടി കോഴ നല്‍കിയെന്ന് സോളാര്‍ അന്വേഷണ കമ്മീഷനുമുന്നില്‍ സരിത മൊഴി നല്‍കി.മുഖ്യമന്ത്രിയുടെ പഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളായിരുന്ന ജിക്കുമോന്‍, ജോപ്പന്‍, സലിംരാജ് എന്നിവരുടെ പേരും ഇതുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജൂണ്‍ 16 ക്രൈബ്രാഞ്ച് അന്വേഷണം തുടങ്ങി പിറ്റേന്ന് തന്നെ ബിജു രാധാകൃഷ്ണനും അറസ്റ്റിലായി. കേസില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം നടത്തിയ സെക്രട്ടേറിയറ്റ് വളയല്‍ സമരത്തിന് തുടര്‍ച്ചയായി ഓഗസ്റ്റ് 13ന് സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. 2014 മാര്‍ച്ച് 3നാണ് ജസ്റ്റിസ് ശിവരാജന്‍ അധ്യക്ഷനായ കമ്മിഷന്‍ കൊച്ചിയില്‍ സിറ്റിങ് തുടങ്ങിയത്. ഉമ്മന്‍ചാണ്ടിയെ രണ്ടുവട്ടമായി 50മണിക്കുറിലേറെ വിസ്തരിച്ച കമ്മീഷന്‍ മൂന്നുവര്‍ഷവും 11 മാസവും നീണ്ട കാലയളവിനിടെ 343 സിറ്റിങ് നടത്തി സരിത ബിജു രാധാകൃഷ്ണന്‍ എന്നിവരടക്കം 214 പേരെയാണ് ഈ കാലയളവില്‍ വിസ്തരിച്ചത്.

ഇക്കഴിഞ്ഞ സെപ്തംബര്‍ 26നാണ് കമ്മീഷന്‍ മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് കൈമാറിയത്. ഒക്ടോബര്‍ 12ന് വേങ്ങര ഉപതെരഞ്ഞെുപ്പ് ദിവസം കമ്മീഷന്‍ റിപ്പോര്‍ട്ടിലെ പ്രസക്തഭാഗങ്ങളും ആക്ഷന്‍ ടേക്കണ്‍ റിപ്പോര്‍ട്ടും സര്‍ക്കാര്‍ പുറത്തുവിട്ടു. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയടക്ക ം 14 പേര്‍ക്കെതിരെ സരിത ഉന്നയിച്ച ലൈംഗികാരോപണങ്ങള്‍ അന്വേഷിക്കാനും തീരുമാനിച്ചു. അന്വേഷണം പ്രഖ്യാപിച്ചിട്ടും ജുഡീഷ്യല്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിടാന്‍ തയ്യറാകാത്ത സര്‍ക്കാര്‍ നിലപാടിനെതിരായ പ്രതിപക്ഷ വിമര്‍ശനത്തിനൊടുവിലാണ് സര്‍ക്കാര്‍ അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയുടെ മേശപ്പുറത്ത് വയ്ക്കുന്നത്.KC VENUGOPAL -SARITHA 5 day

സോളാര്‍ കേസിന്റെ നാള്‍വഴി:

2013 സെപ്റ്റംബര്‍ 27 – സോളാര്‍ കേസില്‍ ജുഡീഷ്യല്‍ കമ്മിഷന്‍ രൂപീകരിച്ച് സര്‍ക്കാര്‍ വിജ്ഞാപനം

2013 ജൂണ്‍ 2 – സോളാര്‍ തട്ടിപ്പില്‍ സരിത എസ് നായര്‍ അറസ്റ്റില്‍

ജൂണ്‍ 4 – സോളാര്‍ കേസ് അന്വേഷിക്കാന്‍ കോടതി ഉത്തരവ്

ജൂണ്‍ 13 – മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ പ്രതിപക്ഷ ആരോപണം

2013 ജൂണ്‍ 16 – ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവ്

ജൂണ്‍ 17 – ബിജു രാധാകൃഷ്ണന്‍ തമിഴ്‌നാട്ടില്‍ അറസ്റ്റില്‍, എല്‍ഡിഎഫ് മുഖ്യമന്ത്രിയെ ബഹിഷ്‌കരിച്ചു

ഓഗസ്റ്റ് 12 – പ്രതിപക്ഷത്തിന്റെ സെക്രട്ടേറിയറ്റ് വളയല്‍ സമരം

ഓഗസ്റ്റ് 13 – മുഖ്യമന്ത്രി ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു

2014 മാര്‍ച്ച് 3 – സോളാര്‍ കമ്മീഷന്‍ കൊച്ചിയില്‍ സിറ്റിങ് തുടങ്ങി

മെയ് 5 – തെളിവു നല്‍കാന്‍ 140 നിയമസഭാംഗങ്ങള്‍ക്കും കമ്മീഷന്റെ നോട്ടീസ്

ഒക്ടോബര്‍ 10 – ശാലുമേനോനെ കമ്മീഷന്‍ വിസ്തരിച്ചു

ഒക്ടോബര്‍ 14 – സോളാര്‍ കേസ് വഞ്ചനാകേസായി പരിഗണിക്കണമെന്ന് സര്‍ക്കാര്‍ കമ്മീഷനില്‍

നവംബര്‍7 – മുഖ്യമന്ത്രിയെയും മുഖ്യന്ത്രിയുടെ ഓഫീസിനെയും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്താന്‍ സോളാര്‍ അന്വേഷണ കമ്മീഷന്‍ തീരുമാനിച്ചു

2015 ഏപ്രില്‍ 21 – കേരളത്തില്‍ നടന്ന സോളാര്‍ തട്ടിപ്പിന്റെ കേന്ദ്രം ആന്റൊ ആന്റണി എംപിയാണെന്ന് പി സി ജോര്‍ജ് എംഎല്‍എ. സോളാര്‍ കമ്മീഷനില്‍

ഏപ്രില്‍ 25 – ഉമ്മന്‍ചാണ്ടിക്ക് സരിതയുമായി നല്ലബന്ധമെന്ന് കെ ബി ഗണേഷ്‌കുമര്‍ സോളാര്‍ കമ്മിഷനില്‍

സെപ്റ്റംബര്‍ 15 – സോളാര്‍ വിഷയത്തില്‍ കേരളാ കോണ്‍ഗ്രസ് ബി നേതാക്കളായ ആര്‍ ബാലകൃഷ്ണപിള്ളയും, കെ ബി ഗണേഷ്‌കുമാര്‍ എംഎല്‍എയും ബന്ധപ്പെട്ടിരുന്നെന്ന് സരിതയുടെ അഭിഭാഷകന്‍ അഡ്വക്കറ്റ് ഫെനി ബാലകൃഷ്ണന്‍

ഡിസംബര്‍ 10 – മുഖ്യന്ത്രിയും മന്ത്രിമാരും സരിതയെ ലൈംഗികമായി ഉപയോഗിച്ചു എന്ന് ബിജു രാധാകൃഷ്ണന്‍. ബിജു രാധാകൃഷ്ണനുമായി തെളിവുകള്‍ ശേഖരിക്കാനായുള്ള സോളാര്‍ കമ്മീഷന്റെ കോയമ്പത്തൂര്‍ യാത്രUNNATURAL SEX -OC -SARITHA

2016 ഫെബ്രുവരി 2 – കോണ്‍ഗ്രസ് നേതാക്കളുമായി ഫോണില്‍ സംസാരിക്കുന്ന ശബ്ദരേഖ സരിത സോളര്‍ കമ്മീഷനില്‍ ഹാജരാക്കി തുടര്‍ന്ന് 24ന് 12 ഓഡിയോ ഫയലുകളടങ്ങിയ പെന്‍ഡ്രൈവ് തെളിവായി സരിത സോളാര്‍ കമ്മീഷന് കൈമാറി.

ഫെബ്രുവരി 14- മുഖ്യന്ത്രി ഉമ്മന്‍ചാണ്ടിയെ സോളാര്‍ കമ്മീഷന്‍ 14മണിക്കൂറോളം തിരുവനന്തപുരത്ത് വിസ്തരിച്ചു

ജൂണ്‍ 13 – സോളാര്‍ വിഷയത്തില്‍ സഹായം തേടി ബിജുരാധാകൃഷ്ണനും സരിത എസ് നായരും തന്നെ സമീപിച്ചിട്ടില്ലെന്ന് മുന്‍മന്ത്രി അടൂര്‍ പ്രകാശ് സോളാര്‍ കമ്മീഷനില്‍.

ജൂണ്‍ 15 – സരിത എസ് നായരെയും ബിജു രാധാകൃഷ്ണനെയും നേരില്‍ കണ്ടിട്ടില്ലെന്ന് ഹൈബി ഈഡന്‍ എംഎല്‍എ സോളാര്‍ കമ്മീഷനില്‍

ജൂണ്‍25 – മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയുടെ ഓഫീസില്‍ നിന്ന് ശുപാര്‍ശയുണ്ടായിരുന്നതിനാലാണ് ടീം സോളര്‍ കമ്പനിയുടെ എറണാകുളം എനര്‍ജി മാര്‍ട്ട് ഉദ്ഘാടനം ചെയ്തതെന്ന് കെ ബി ഗണേഷ്‌കുമാര്‍

ജൂണ്‍ 28 – തനിക്ക് ആദ്യം 25ലക്ഷവും പിന്നെ 10ലക്ഷവും കോഴ നല്‍കിയെന്ന സരിതയുടെ മൊഴി കള്ളമെന്ന് കെസി വേണുഗോപാല്‍

ജൂണ്‍ 29 -ടീംസോളര്‍ കമ്പനിയില്‍ നിന്ന് 35 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന സരിതയുടെ ആക്ഷേപം അടിസ്ഥാനരഹിതമെന്ന് മുന്‍മന്ത്രി ആര്യാടന്‍ മുഹമ്മദ്

2017 ജനുവരി 12 -പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടിയെ വിസ്തരിക്കാന്‍ അനുമതി നല്‍കണമെന്ന ആവശ്യവുമായി സരിത സോളര്‍ കമ്മീഷനില്‍.

ജൂണ്‍ 23 – സരിത പൊലീസ് കസ്റ്റഡിയിലെഴുതിയ കത്ത് സോളാര്‍ കമ്മീഷനില്‍

2017 ജനുവരി 30 -സരിതയ്‌ക്കൊപ്പം ശ്രീധരന്‍ നായരെ കണ്ടിട്ടില്ലെന്ന നിലപാടില്‍ ഉറച്ച് ഉമ്മന്‍ചാണ്ടി. ഉമ്മന്‍ചാണ്ടിയെ പിന്നീട് ആറുദിവസം കമ്മീഷന്‍ വിസ്തരിച്ചു

ജൂലൈ 27 -അന്തിമറിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി കമ്മീഷന്റെ കാലാവധി രണ്ടുമാസം കൂടി നീട്ടി

സെപ്റ്റംബര്‍ 26 – സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് തയ്യാര്‍

Top