കൊച്ചി: കൊച്ചി:സോളാര്‍ തട്ടിപ്പ് കേസ് പ്രതി സരിത എസ് നായര്‍ സോളാര്‍ കമ്മീഷനില്‍ സുപ്രധാന രേഖകള്‍ കൈമാറി. മുദ്രവെച്ച കവറിലായിരുന്നു രേഖകള്‍ കൈമാറിയത്. രാഷ്ട്രീയക്കാരുടെ പേര് വെച്ച് തനിക്കെതിരെ ഉയര്‍ന്ന് വന്ന ആരോപണങ്ങളുടെ സത്യാവസ്ഥ ബോധ്യപ്പെടുത്താന്‍ ആവശ്യമായ രേഖകളാണ് കൈമാറിയത്. ജയിലില്‍ എഴുതിയ കത്തിലെ വിശദാംശങ്ങളാണ് കൈമാറിയരേഖകളില്‍.
രേഖകള്‍ രഹസ്യമായി പരിശോധിക്കുമെന്ന കമ്മീഷന്റെ ഉറപ്പിലാണ് സരിത കത്ത് കൈമാറിയത്.ശ്രീധരന്‍ നായരും മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്ന രേഖ മറ്റൊരിടത്താണ്, ഇത് കൊച്ചിയില്‍ എത്തിയാലുടന്‍ കമ്മീഷനെ ഏല്‍പ്പിക്കുമെന്ന് സരിത കമ്മീഷനെ അറിയിച്ചു. നാളെ ഉച്ചയ്ക്കുള്ളില്‍ മുഴുവന്‍ തെളിവുകളും കൈമാറുമെന്നും സരിത പറഞ്ഞു.
വയനാട് കലക്ട്രേറ്റില്‍ സോളര്‍ ഇലക്ട്രിഫിക്കേഷന്‍ നടത്താന്‍ ടീം സോളറിനനുകൂലമായി സര്‍ക്കാര്‍ ഉത്തരവുണ്ടായിരുന്നു. ആവശ്യമായ സഹായങ്ങള്‍ ചെയ്തു തന്നത് എം.ഐ.ഷാനവാസിന്റെ പിഎ ശൈലേഷാണ്. ശനിയാഴ്ച മുഴുവന്‍ തെളിവുകളും കൈമാറുമെന്ന് സരിത കമ്മിഷനെ അറിയിച്ചു.
പൊലീസ് അസോസിയേഷന് 20 ലക്ഷം രൂപ കൈമാറിയെന്നും സരിത അറിയിച്ചു. സെക്രട്ടറിയറ്റിന് സമീപത്തുവച്ചാണ് സെക്രട്ടറി ജി.ആര്‍.അജിത്തിന് തുക നല്‍കിയത്. അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിനായി 2013 മാര്‍ച്ചില്‍ പണം കൈമാറിയത്. എല്ലാ സ്റ്റേഷനുകളിലും സോളര്‍ പാനല്‍ വയ്ക്കുമെന്ന് പ്രമേയം പാസാക്കാമെന്നു പറഞ്ഞു. ഉപകാരസ്മരണയായി സ്മരണികയില്‍ ടീം സോളറിന്റെ പേരില്‍ പരസ്യം ഉണ്ടായിരിക്കുമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍ അറസ്റ്റിലായതിനെത്തുടര്‍ന്ന് ഒരു അഭ്യുദയകാംഷി എന്ന നിലയിലാണ് സ്മരണികയില്‍ വന്നത്. ഫെനി ബാലകൃഷ്ണന്‍ മുഖാന്തരമാണ് അസോസിയേഷന്‍ ഭാരവാഹികള്‍ തുക ചോദിച്ചത്.
വാഗ്ദാനം ചെയ്ത സഹായമൊന്നും കോണ്‍ഗ്രസ് നേതാക്കള്‍ നല്‍കിയില്ല എന്ന് പരാതിപ്പെട്ടാണ് കഴിഞ്ഞയാഴ്ച മുതല്‍ കടുത്ത ആരോപണങ്ങളുമായി സരിത നായര്‍ രംഗത്തെത്തിയത്. ആദ്യം ഉന്നയിച്ച കോഴയാരോപണങ്ങള്‍ക്കു പിന്നാലെയാണു ലൈംഗിക ചൂഷണം നേരിട്ട കാര്യങ്ങളും സരിത കമ്മിഷനെ അറിയിച്ചത്. എന്നാലിതിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ താല്‍പര്യമില്ലെന്ന് സരിത അറിയിച്ചതിനെ തുടര്‍ന്ന് എഴുതിനല്‍കാന്‍ കമ്മിഷന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.<