സിഡി തേടിപ്പോയവര്‍ കിട്ടാതെ ഇളിഭ്യരായി മടങ്ങി;പറഞ്ഞ കാര്യങ്ങള്‍ നൂറു ശതമാനം സത്യം; അടുത്ത സിറ്റിങ്ങില്‍ സി.ഡി ഹാജരാക്കുമെന്ന് ബിജു

കോയമ്പത്തൂര്‍:മുഖ്യമന്ത്രി അടക്കമുള്ള പ്രമുഖര്‍ക്കെതിരേ ഉന്നയിച്ച ആരോപണത്തിനു തെളിവായി കൈവശമുണ്ടെന്ന്‌ സോളാര്‍ കേസ്‌ പ്രതി ബിജു രാധാകൃഷ്‌ണന്‍ അവകാശപ്പെട്ട സിഡി കണ്ടെത്താനായില്ല. സിഡി കണ്ടെടുക്കാനായി ബിജുവുമൊത്ത്‌ സോളാര്‍ കമ്മിഷന്‍ പ്രതിനിധികള്‍ കോയമ്പത്തൂരില്‍ എത്തിയെങ്കിലും കേരളം ഉറ്റുനോക്കിയ യാത്ര വെറുതേയായി. രാത്രി പത്തരയോടെ സംഘം കേരളത്തിലേക്കു മടങ്ങി. കോയമ്പത്തുര്‍ ശെല്‍വപുരത്തെ വീട്ടില്‍ നിന്നു കൈമാറിക്കിട്ടിയ പായ്‌ക്കറ്റില്‍ ഏതാനും ഫയലുകളും 28 സിം കാര്‍ഡുകളും നാല്‌ സീലുകളും മാത്രമാണ്‌ ഉണ്ടായിരുന്നത്‌. ബിജു രാധാകൃഷ്‌ണന്‍ ഏല്‍പ്പിച്ചിരുന്നതെന്നു വ്യക്‌തമാക്കി ചന്ദ്രന്‍ എന്നയാളാണ്‌ കമ്മിഷന്‌ പായ്‌ക്കറ്റ്‌ കൈമാറിയത്‌. ബിജുവിന്റെ സാന്നിധ്യത്തിലാണ്‌ പായ്‌ക്കറ്റ്‌ തുറന്നു പരിശോധിച്ചത്‌. ഇതിനൊപ്പം സിഡിയും പെന്‍ഡ്രൈവും ഉണ്ടായിരുന്നെന്നും അവ ഇപ്പോള്‍ കാണാനില്ലെന്നും ബിജു മാധ്യമങ്ങളോടു പറഞ്ഞു.
അതേസമയം മുഖ്യമന്ത്രി അടക്കമുള്ളവരുടെ ദൃശ്യങ്ങള്‍ അടങ്ങിയ സി.ഡി സോളാര്‍ കമിഷന്‍റെ അടുത്ത സിറ്റിംങില്‍ ഹാജരാക്കുമെന്ന് ബിജു രാധാകൃഷ്ണന്‍. രാവിലെ സോളാര്‍ കമീഷന് മുന്നില്‍ ഹാജരാകാന്‍ എത്തിയ ബിജു മാധ്യമങ്ങളോടാണ് ഇക്കാര്യം പറഞ്ഞത്.

സി.ഡിയും തെളിവുകളും ഉള്ള സ്ഥലത്തേക്ക് തന്നെയാണ് ഇന്നലെ പോയത്. സി.ഡിക്ക് എന്ത് സംഭവിച്ചു എന്നറിയില്ല. എന്നാല്‍, ഇത് സംബന്ധിച്ച് താന്‍ പറഞ്ഞ കാര്യങ്ങള്‍ നൂറു ശതമാനവും സത്യമാണ്. തന്നേക്കാള്‍ വലിയ അധികാരമുള്ള ആളുകളുള്ളപ്പോള്‍ എന്ത് ചെയാനാകുമെന്നും ബിജു ചോദിച്ചു. അധികാരത്തിലിരിക്കുന്നവര്‍ക്ക് ആശങ്കയുണ്ടാക്കുന്ന കാര്യങ്ങളാണ് താന്‍ പറഞ്ഞത്. അതുകൊണ്ട് സി.ഡി മാറ്റിയത് ആരാണെന്ന് ഊഹിക്കാമെന്നും ബിജു പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍, സരിതയാണോ സി.ഡി മാറ്റിയത് എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കാന്‍ ബിജു തയാറായില്ല. ബിജു രാധാകൃഷ്ണനെ ഇന്ന് വീണ്ടും സോളാര്‍ കമ്മീഷന്‍ ‍വിസ്തരിക്കും. കോയമ്പത്തൂരില്‍ നിന്ന് ഇന്നലെ ലഭിച്ച സിം കാര്‍ഡുകളടക്കമുളള രേഖകള്‍ ‍ഇന്ന് സോളാര്‍ കമിഷന്‍ ‍ആസ്ഥാനത്തെത്തിച്ചിട്ടുണ്ട്. ഈ രേഖകള്‍ ഇന്ന് കമീഷന്‍ വിശദമായി പരിശോധിക്കും.സി.ഡി കോയമ്പത്തൂരില്‍ ഉണ്ടെന്ന ബിജുവിന്‍റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കമീഷന്‍ പൊലീസ് സംഘത്തോടൊപ്പം കോയമ്പത്തൂരില്‍ എത്തി പരിശോധന നടത്തിയിരുന്നു എങ്കിലും സി.ഡി കണ്ടെത്തല്ല.

Top