പരസ്ത്രീ ബന്ധത്തില്‍ പുരുഷന്മാര്‍ മാത്രമാണോ കുറ്റക്കാരന്‍ ? സ്ത്രീ കുറ്റക്കാരിയല്ലെന്ന് വിധിച്ചത് പിതാവ് ; വിധിക്കെതിരേ ഹര്‍ജി പരിഗണിക്കുന്നത് മകന്‍

ന്യൂഡല്‍ഹി: ഇത് അപൂർവമായ ഒരു കോടതി വിധിക്ക് അവസരം ഒരുങ്ങുന്നു .പരസ്ത്രീഗമനത്തില്‍ പുരുഷന്‍ മാത്രമാണ് കുറ്റക്കാരനെന്ന് വിധിച്ച അച്ഛന്റെ വിധിക്കെതിരേ സമര്‍പ്പിക്കപ്പെട്ടിരിക്കുന്ന പൊതുതാല്‍പ്പര്യ ഹര്‍ജി പരിഗണിക്കാന്‍ വര്‍ഷങ്ങള്‍ക്ക് ശേഷം നിയോഗം കിട്ടിയിരിക്കുന്നത് മകന്. ഇന്ത്യന്‍ നീതിപീഠത്തിലെ അപൂര്‍വ്വതയായി മാറിയിരിക്കുന്ന പുതിയ കേസില്‍ ഇന്ത്യ മുഴുവനും ഉറ്റുനോക്കുന്നത് 32 വര്‍ഷം മുമ്പ് അച്ഛന്‍ പുറപ്പെടുവിച്ച വിധി തിരുത്തിക്കുറിക്കുമോ ഇല്ലയോ എന്നാണ്.
പരസ്ത്രീ ബന്ധത്തില്‍ പുരുഷന്മാര്‍ മാത്രമാണോ കുറ്റക്കാരന്‍ എന്നത് ചോദ്യം ചെയ്ത് സമര്‍പ്പിച്ചിരിക്കുന്ന പൊതുതാല്‍പ്പര്യഹര്‍ജി പരിഗണിക്കുന്നത് മൂന്ന് ദശകം മുമ്പ് ഇതേ കേസില്‍ ഈ വിധി പുറപ്പെടുവിച്ച ബഞ്ചിലെ ജസ്റ്റീസ് വൈവി ചന്ദ്രചൂഡിന്റെ മകന്‍ ജസ്റ്റീസ് ഡിവൈ ചന്ദ്രചൂഡ് ഉള്‍പ്പെട്ട ബഞ്ചാണ്. ജസ്റ്റീസ്മാരായ ഡിവൈ ചന്ദ്രചൂഡും എഎം ഖന്‍വില്‍ക്കറും അടങ്ങുന്ന ബഞ്ച്. ഈ വകുപ്പ് ഭരണഘടനാ വിരുദ്ധമാണോ എന്നാണ് കണ്ടെത്തേണ്ടത്. മുമ്പ് നാലു തവണ ചോദ്യം ചെയ്യപ്പെട്ടിട്ടുള്ള ഹര്‍ജി സ്ത്രീയല്ല പുരുഷനാണ് പ്രോലോഭിപ്പിക്കുനന്ത് എന്ന കാര്യം പൊതുവേ അംഗീകരിക്കപ്പെട്ടതാണ് എന്ന് ചൂണ്ടിക്കാട്ടി 1985 ലാണ് വൈവി ചന്ദ്രചൂഡിന്റെ ബഞ്ച് ശരിവെച്ചത്.extra-marital-affair

അതേസമയം ഇത്തരം ഒരു നിരീക്ഷണം സ്ത്രീയുടെ ലിംഗസമത്വത്തിലൂടെയുള്ള അവരുടെ അവകാശത്തിന്റെ ലംഘനമാകുന്നുണ്ടോ എന്ന സംശയമാണ് മകന്‍ ചന്ദ്രചൂഡ് വെള്ളിയാഴ്ച നടത്തിയത്. സ്ത്രീയെ ഇരയായി പരിഗണിക്കുമ്പോള്‍ അവര്‍ക്ക് നിയമസംരക്ഷണമുണ്ടെന്ന് കരുതാനാകുമോ ഭര്‍ത്താവിന്റെ സമ്മതത്തോടെ പരപുരുഷബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ സ്ത്രീ കേവലം ഉപഭോഗ വസ്തുവിലേക്ക് താഴുകയല്ലേയെന്നും ചോദിച്ചിരുന്നു. നിലവില്‍ പരപുരുഷബന്ധത്തില്‍ ഏര്‍പ്പെടുന്ന സ്ത്രീയെ ശിക്ഷിക്കാന്‍ നിലവില്‍ വ്യവസ്ഥയില്ല.

ഭര്‍ത്താവ് പരാതിപ്പെട്ടാല്‍ പുരുഷനെ മാത്രം ശിക്ഷിക്കും. പരസ്ത്രീഗമനം നടത്തുന്നതിനെതിരേ പുരുഷന്റെ ഭാര്യയ്ക്ക് പരാതിപ്പെടാനുമാകില്ല. അതായത് പരപുരുഷ ബന്ധം നടത്തുന്ന സ്ത്രീയെ സംരക്ഷിക്കുന്നതാണ് പുതിയ നിയമം. അതേസമയം ഇത്തരം കേസുകളില്‍ സ്ത്രീക്കു മാത്രം സംരക്ഷണം നല്‍കുന്നത് പക്ഷപാതമാകില്ലേയെന്നാണ് സംശയം. ഇത്തരത്തിലുള്ള ഒരു നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി കോഴിക്കോട് സ്വദേശിയായ പ്രവാസി ജോസഫ് ഷൈനാണ് സുപ്രീംകോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.

Top