പാക്ക് സൈന്യം കൊച്ചുമകനെ പിടികൂടിയ വാര്‍ത്തയറിഞ്ഞ് മുത്തശ്ശി ഹൃദയം പൊട്ടി മരിച്ചു. അതിര്‍ത്തിയിലെ സൈനിക പോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന രാഷ്ട്രീയ റൈഫിള്‍സിലെ അംഗമായ മഹാരാഷ്ട്ര സ്വദേശി ചന്ദു ബാബുലാല്‍ ചൗഹാന്റെ മുത്തശ്ശിയാണ് മരിച്ചത്.കുട്ടിക്കാലത്തെ അനാഥനായ ചന്ദുവിനെ മുത്തശ്ശി ദത്തെടുത്ത് വളര്‍ത്തുകയായിരുന്നു.
മാതാപിതാക്കള്‍ ചെറുപ്പത്തിലേ ചന്തുവിനെയും സഹോദരനെയും വളര്‍ത്തിയത് മുത്തശ്ശിയാണ്. ദീപാവലി അവധിക്ക് നാട്ടിലെത്തി വിവാഹം കഴിക്കാനിരിക്കെയാണ് ചന്ദുബാബുലാല്‍ ചവാന്‍. വ്യാഴാഴ്ച വൈകുന്നേരമാണ് അബദ്ധത്തില്‍ അതിര്‍ത്തി കടന്ന ചന്ദു പാകിസ്ഥാന്‍ സേനയുടെ പിടിയിലായത്. മഹാരാഷ്ട്ര ധുലേ ജില്ലയില്‍ ബോര്‍വിഹാര്‍ സ്വദേശിയാണ് ചന്ദുബാബുലാല്‍. ഇയാളുടെ സഹോദരന്‍ ബുഷാന്‍ ബാബുലാല്‍ ചവാനും സൈന്യത്തിലാണ്. കുട്ടികളായ ചന്ദുവിനോടും ജേഷ്ടന്‍ ബുഷനോടും ചജീവിക്കണമെങ്കില്‍ സൈനികനായിട്ട് ജീവിക്കണമെന്ന് മുത്തശ്ശി പറയുമായിരുന്നു.
എന്നാല്‍ സൈനികനെ പാകിസ്ഥാന്‍ വിട്ടയച്ചില്ലെങ്കില്‍ വെറുതെയിരിക്കില്ലെന്ന ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംങ് പറഞ്ഞു. ഏത് സാഹചര്യവും നേരിടാന്‍ ഇന്ത്യന്‍ സൈന്യം ഒരുങ്ങിയിട്ടുണ്ട്. നിര്‍ദ്ദേശം ലഭിച്ചാല്‍ അഞ്ച് മിനിറ്റിനുള്ളില്‍ പറന്നുയരാന്‍ തയ്യാറായി നില്‍ക്കണന്ന് നിര്‍ദ്ദേശം വ്യോമസേനയ്ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. പാകിസ്ഥാന്‍ തിരിച്ചടി നടത്തിയേക്കും എന്നത് മുന്നില്‍ക്കണ്ട് അതിര്‍ത്തിയില്‍ ഉടനീളം സൈന്യം അതീവ ജാഗ്രതയിലാണ്. സൈനികരെല്ലാം അവധി നിര്‍ത്തി ക്യാമ്പുകളിലേക്ക് മടങ്ങിയിട്ടുണ്ട്.
ഇനി ഒരു ആക്രമണം നടത്തിയാല്‍ കനത്ത തിരിച്ചടി ഉണ്ടാകുമെന്നുമാണ് പാകിസ്ഥാന്‍ അറിയിച്ചിരിക്കുന്നത്. എന്നാല്‍ പാക് സര്‍ക്കാറിന് കാര്യമായ നിയന്ത്രണമില്ലാത്ത പാക് കരസേന ഇവയോട് എങ്ങനെ പ്രതികരിക്കുമെന്നത് സംബന്ധിച്ച് അവ്യക്തത നിലനില്‍ക്കുന്നതിനാല്‍ അതിര്‍ത്തി കടന്നുള്ള ആക്രമണത്തിനെതിരെ നടപടി വേണമെന്നാണ് പാകിസ്ഥാന്‍ ഐക്യരാഷ്ട്രസഭ രക്ഷാ സമിതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ സാധാരണയായി പാകിസ്ഥാന് പിന്തുണ നല്‍കാറുള്ള ചൈനയും ഇത്തവണ കാര്യമായ പിന്തുണ നല്‍കിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്. മേഖലയില്‍ സംഘര്‍ഷം ഒഴിവാക്കണമെന്നും പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നുമാണ് ചൈനയുടെ പ്രതികരണം.
മരണവാര്‍ത്തയെ തുടര്‍ന്ന കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങ് കുടുംബത്തെ വിളിച്ച് സംസാരിച്ചു. ചന്ദു മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ഊര്‍ജ്ജിതമാക്കിയതായും. സൈനികനെ തിരികെ എത്തിക്കുന്നതിന് സാധ്യമായതെല്ലാം ചെയ്യുമെന്നും രാജ്‌നാഥ്‌സിങ് പറഞ്ഞു.പ്രധാനമന്ത്രി നരേന്ദ്രമോഡി സഹോദരനെ രക്ഷിക്കുമെന്ന് വാക്ക് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹത്തില്‍ തനിക്ക് പൂര്‍ണ വിശ്വാസമുണ്ടെന്നും ഗണേഷ് ബാബുലാല്‍ ചൗഹാന്‍ മാധ്യമങ്ങളോട് പറഞ്ഞു. പാക് അധീന കശ്മീരില്‍ ഭാരത സൈന്യം നടത്തിയ മിന്നലാക്രമണത്തിന് പിന്നാലെയാണ് പെട്രോളിംഗിനിടെ അബദ്ധത്തില്‍ അതിര്‍ത്തി മറികടന്ന ചന്ദുബാബുലാലിനെ പാക് സൈന്യം പിടികൂടുന്നത്. ഇത്തരത്തിലുള്ള അബദ്ധങ്ങള്‍ സ്ഥിരമാണെന്നും സൈന്യം അഭിപ്രായപ്പെട്ടിരുന്നു.