പാക്ക് സേനകളുടെയും ഭീകരരുടെയും നീക്കങ്ങള്‍ ഐഎസ്ആര്‍ഒ ഉപഗ്രഹങ്ങള്‍ തല്‍സമയം വീക്ഷിക്കുന്നു

ന്യുഡല്‍ഹി:പാക്ക് സേനകളുടെയും ഭീകരരുടെയും നീക്കങ്ങള്‍ ഇന്ത്യയുടെ ഐഎസ്ആര്‍ഒ ഉപഗ്രഹങ്ങള്‍ തല്‍സമയം വീക്ഷിക്കുന്നു. പാക്കിസ്ഥാനില്‍ നിന്നുള്ള എല്ലാ വിവരങ്ങളും നീക്കങ്ങളും കൃത്യസമയത്ത് എത്തിക്കുന്നത് സൈനിക ഉപഗ്രഹങ്ങളാണെന്ന് ഐഎസ്ആര്‍ഒ വക്താവ് വ്യക്തമാക്കി.എപ്പോഴും പാക്കിസ്ഥാന്റെ നീക്കം നിരീക്ഷിക്കുന്നു. പാക്ക് സേനകളുടെയും ഭീകരരുടെയും നീക്കങ്ങള്‍ ഉപഗ്രഹങ്ങള്‍ തല്‍സമയം പകര്‍ത്തി രാപകലില്ലാതെ ഇന്ത്യന്‍ സൈന്യത്തിനു എത്തിക്കുന്നുണ്ട്‍‍‍‍.‍

പിഒകെയില്‍ നിന്നുള്ള എല്ലാ വിവരങ്ങളും ചിത്രങ്ങളും സൈന്യത്തിനു കൈമാറുന്നുണ്ട്. എന്നാല്‍ എന്തെല്ലാം കൈമാറുന്നുണ്ടെന്ന വിവരം ഔദ്യോഗിക വെളിപ്പെടുത്തല്‍ നടത്താനാകില്ലെന്നും അദ്ദേഹം പറഞ്ഞു. സൈനികാവശ്യങ്ങള്‍ക്കായുള്ള കാര്‍ട്ടോസാറ്റ് ആണ് വിവരങ്ങള്‍ കൈമാറുന്നത്. കാര്‍ട്ടോസാറ്റ്-2എ നേരത്തെ തന്നെ വിജയകരമായി പ്രവര്‍ത്തിക്കുന്നുണ്ട്. കാ‌ര്‍ട്ടോസാറ്റ് 2സി ഈ വര്‍ഷമാണ് വിക്ഷേപിച്ചത്. സൈനിക ഉപഗ്രഹങ്ങള്‍ പ്രവര്‍ത്തനം തുടങ്ങിയതോടെ സൈനികാവശ്യത്തിനു ഉപഗ്രഹത്തെ ആശ്രയിക്കുന്ന ചൈനയോടും അമേരിക്കയോടും കിടപിടിക്കാന്‍ ഇന്ത്യക്ക് സാധിച്ചിരിക്കുകയാണ്. ബഹിരാകാശത്തു നിലവിലുള്ളതില്‍ ഏറ്റവും മികച്ച സൈനിക ഉപഗ്രഹങ്ങളിലൊന്നാണ് കാര്‍ട്ടോസാറ്റ്-2സി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മറ്റു രാജ്യങ്ങളില്‍ നിന്നുളള മിസൈല്‍ ആക്രമണങ്ങളെ മുന്‍കൂട്ടി അറിയിക്കാനും ഈ ഉപഗ്രഹങ്ങള്‍ക്ക് സാധിക്കും. മിസൈല്‍ വിക്ഷേപിക്കാനും നേരിടാനും കാര്‍ട്ടോസാറ്റ്–2എ ഉപയോഗിക്കുന്നുണ്ട്. കാര്‍ട്ടോസാറ്റ്–2സി നിന്നു ലഭിക്കുന്നത് മികവാര്‍ന്ന ചിത്രങ്ങളും വിഡിയോയുമായാണ്. ഈ വിഡിയോകളും ചിത്രങ്ങളും നിരീക്ഷിച്ചാണ് പാക്കിസ്ഥാന്റെ ഓരോ നീക്കങ്ങളെയും സൈന്യം മുന്‍കൂട്ടി മനസ്സിലാക്കുന്നത്.പാക്കിസ്ഥാനിലെ ഓരോ ഭീകരക്യാംപും ഇന്ത്യന്‍ സാറ്റലൈറ്റുകള്‍ നിരീക്ഷിക്കുന്നുണ്ട്. കഴിഞ്ഞ ദിവസത്തെ കമാന്‍ഡോ ദൗത്യത്തിന്റെ വിഡിയോയും സാറ്റലൈറ്റ് വഴിയാണ് ഡല്‍ഹിയില്‍ എത്തിച്ചിരുന്നത്. അഹമ്മദാബാദിലെ സ്പേസ് ആപ്ലിക്കേഷന്‍സ് കേന്ദ്രത്തിലെ ശാസ്ത്രജ്ഞരുടെ സംഘമാണു കാര്‍ട്ടോസാറ്റ്-2സി വികസിപ്പിച്ചെടുത്തത്. ബഹിരാകാശത്തു നിന്നു ഭൂമിയെ വീക്ഷിക്കുകയെന്നതാണു കാര്‍ട്ടോസാറ്റ്-2സി സാറ്റലൈറ്റിന്റെ പ്രഥമ ദൗത്യം

Top