പാകിസ്ഥാനെ തകർത്തെറിഞ്ഞ ഇന്ത്യയുടെ സർജ്ജിക്കൽ സ്ട്രൈക്ക് ദൃശ്യങ്ങൾ..വീഡിയോ

ന്യുഡൽഹി :ഉറി ആക്രമണത്തിനു പലിശ ചേർത്ത് തിരിച്ചു നൽകാൻ ഇന്ത്യ തീരുമാനിച്ചപ്പോൾ പാകിസ്ഥാൻ മാത്രമല്ല ലോകമൊട്ടാകെ അറിഞ്ഞു .അതിർത്തി കടന്ന് പാക്കിസ്ഥാനിലെ ഭീകര ക്യാംപുകൾ തകർത്ത ഇന്ത്യൻ സേനയുടെ സർജിക്കൽ സ്ട്രൈക്ക് ദൗത്യത്തെ കുറിച്ച് കൂടുതൽ വെളിപ്പെടുത്തലുകളുമായി ഹിസ്റ്ററി ചാനൽ ഡോക്യുമെന്ററി. അന്ന് നടന്ന സർജിക്കിൽ സ്ട്രൈക്ക് വിഷയമാക്കി നിർമിച്ച ‘സ്പെഷ്യൽ ഓപ്പറേഷൻസ് ഇന്ത്യ: സർജിക്കൽ സ്ട്രൈക്ക്സ്’ എന്ന ഡോക്യുമെന്ററിയിലാണ് ദൃശ്യങ്ങൾ സഹിതം സംഭവം വിവരിക്കുന്നത്.ഇന്ത്യയുടെ സർജ്ജിക്കൽ സ്ട്രൈക്കിന്റെ കരുത്ത്.അതിർത്തി കടന്ന് പാകിസ്ഥാന്റെ ഭീകരക്യാമ്പുകൾ തകർത്തെറിഞ്ഞ ഇന്ത്യൻ സേനയുടെ ധീരോജ്ജ്വലമായ ദൗത്യം സർജ്ജിക്കൽ സ്ട്രൈക്കിനെ കുറിച്ചുള്ള കൂടുതൽ വെളിപ്പെടുത്തലുകളുമായാണ് ഹിസ്റ്ററി ചാനൽ നിർമ്മിച്ച സ്പെഷ്യൽ ഓപ്പറേഷൻസ് ഇന്ത്യ- സർജ്ജിക്കൽ സ്ട്രൈക്ക് എന്ന ഡോക്യൂമെന്ററി പുറത്തിറങ്ങിയിരിക്കുന്നത്.

പാക് അധീന കശ്മീരിൽ കടന്നാണ് അന്ന് ഇന്ത്യൻ സേന ഭീകര കേന്ദ്രങ്ങൾ തകർത്തത്.19 പേരടങ്ങുന്ന സംഘത്തിന് മേജർ മൈക് ടാംഗോ ആയിരുന്നു നേതൃത്വം നൽകിയത്.സംഘം സർജ്ജിക്കൽ സ്ട്രൈക്കിനു പുറപ്പെടുന്നതിനു മുൻപായി ആസൂത്രണം ചെയ്ത ചർച്ചകൾ,കാട്ടിലൂടെ നടത്തിയ അതിസാഹസിക യാത്ര, സേന ആക്രമണങ്ങൾക്കായി ഉപയോഗിച്ച ആയുധങ്ങൾ,സാങ്കേതിക വിദ്യകൾ എന്നിവയെല്ലാം ഡോക്യൂമെന്ററിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പരിക്കേറ്റ കമാൻഡോയെ ഹെലികോപ്റ്ററിൽ കൊണ്ടുപോകുന്നതും ദൃശ്യങ്ങളിലുണ്ട്.ദൗത്യം പൂർത്തിയാക്കി മടങ്ങാനൊരുങ്ങുമ്പോൾ കൂടുതൽ പാക് സൈനികരെത്തിയതും ആക്രമണം ശക്തമായതിനെ കുറിച്ചും സർജ്ജിക്കൽ സ്ട്രൈക്കിൽ പങ്കെടുത്ത കമാൻഡോകൾ തന്നെ വിവരിക്കുന്നുണ്ട്.പേര് വെളിപ്പെടുത്താതെ, അന്ന് സംഭവിച്ച ഓരോ നിമിഷങ്ങളും കമാൻഡർമാർ വിവരിക്കുന്നുണ്ട്.

മരണത്തെ മുന്നിൽ കണ്ടായിരുന്നു സർജ്ജിക്കൽ സ്ട്രൈക്കിനൊരുങ്ങിയത്.വെടിയുണ്ടകൾ തലക്കു മുകളിലൂടെ പാഞ്ഞു പോയ അവസരങ്ങളിൽ പലപ്പോഴും മരണം ഉറപ്പിച്ചിരുന്നതായും കമാൻഡോകൾ പറയുന്നുണ്ട്.ദൗത്യത്തിനായി ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ തയ്യാറാക്കിയ ഗ്രാഫിക്സ് ചിത്രങ്ങളും ഡോക്യൂമെന്ററിയിലുണ്ട്.വളരെ രഹസ്യമായി ഇന്ത്യ ആസൂത്രണം ചെയ്ത സർജ്ജിക്കൽ സ്ട്രൈക്കിൽ നാലോളം പാക് ഭീകര ക്യാമ്പുകളാണ് തകർത്തത്.

Top