ദില്ലി:പാല്‍ഘര്‍ ആള്‍ക്കൂട്ട കൊലപാതവുമായി ബന്ധപ്പെട്ട് നടത്തിയ ചാനല്‍ ചര്‍ച്ചക്കിടെ സോണിയ ഗാന്ധിക്കെതിരെ അധിക്ഷേപകരമായ പരാമര്‍ശം അര്‍ണബ് ഗോസ്വാമി നടത്തിയിരുന്നു.മുസ്‍ലിം പണ്ഡിതന്മാരും ക്രിസ്ത്യന്‍ വൈദികരും ഇത്തരത്തില്‍ കൊലചെയ്യപ്പെടുമ്പോള്‍ ഈ രാജ്യം മൗനം തുടരുമോയെന്നും സോണിയാ ഗാന്ധി അപ്പോഴും നിശബ്ദയായിരിക്കുമോ എന്നുമായിരുന്നു അര്‍ണബ് ചാനല്‍ ചര്‍ച്ചക്കിടെ ചോദിച്ചത്.കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെ ആക്രമിക്കാന്‍ ശ്രമിച്ചതായി റിപബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമി. ബുധനാഴ്ച രാത്രി വീട്ടിലേക്ക് തിരികെ വരുമ്പോള്‍ തന്നെയും ഭാര്യയെയും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നുവെന്നാണ് അര്‍ണബ് വീഡിയോ സന്ദേശത്തില്‍ ആരോപിക്കുന്നത്. ബൈക്കിലെത്തിയ രണ്ട് പേര്‍ തന്റെ കാര്‍ മറികടന്ന് തടഞ്ഞു നിര്‍ത്തുകയും കാറിന്റെ വിന്‍ഡോ തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്നും എന്തോ ദ്രാവകം കാറിനു മുകളിലേക്ക് ഒഴിക്കുകയും ചെയ്തുവെന്നും അര്‍ണബ് പറയുന്നു.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.
അർണബ് ഗോസ്വാമി-സോണിയ ഗാന്ധി വിവാദത്തോടെ വീണ്ടും സോണിയാ ഗാന്ധിയുടെ ചരിത്രം ചികയുകയാണ് സോഷ്യൽ ലോകം. സോണിയാ ഗാന്ധി ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ മുൻ പ്രസിഡന്റും, ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ വിധവയുമാണ്. കോൺഗ്രസിന്റെ അദ്ധ്യക്ഷപദവി ഏറ്റവും കൂടുതൽ കാലം വഹിച്ച നേതാവെന്ന ഖ്യാതി സോണിയ ഗാന്ധിയുടെ പേരിലാണ്
പാൽഘർ ആൽക്കൂട്ടകൊലയുമായി ബന്ധപ്പെട്ടുള്ള ചാനൽ ചർച്ചയിൽ സോണിയ ഗാന്ധിയ്ക്കെതിരെ അർണബ് നടത്തിയ അപകീർത്തി പരമാർശങ്ങളാണ് വിവാദങ്ങൾക്ക് വഴിവെച്ചത്. ഇതോടെ സോണിയയുടെ യഥാർത്ഥ പേരും അവർ രാജീവ് ഗാന്ധിയെ കണ്ടുമുട്ടിയതും ഇന്ത്യയിലെത്തിയതും സംബന്ധിച്ചുള്ള പല കഥകളും സോഷ്യൽ മീഡിയയിൽ വീണ്ടും സജീവ ചർച്ചയായി. സോണിയ ബാർ ഡാൻസർ ആണെന്നായിരുന്നു ഇക്കൂട്ടത്തിൽ പ്രചരിച്ച കഥ. ശരിക്കും അവർ ബാർ ഡാൻസറായിരുന്നോ? സോണിയയുടെ ആദ്യകാല ജീവിതം, വിദ്യാഭ്യാസം, രാഷ്ട്രീയ ജീവിതം എന്നിവയെ കുറിച്ച് അറിയാം
റോമൻ കാത്തലിക് കുടുംബത്തിൽ 1946 ഡിസംബർ 9 ന് ഇറ്റലിയിലെ വിസെൻസയ്ക്കടുത്തുള്ള ഒരു ചെറിയ ഗ്രാമത്തിൽ ഒരു പരാമ്പരാഗത റോമൻ കാത്തലിക് കുടുംബത്തിലാണ് എഡ്വിജ് അന്റോണിയ ആൽബിന മൈനോ (സോണിയ ഗാന്ധി) ജനിച്ചത്. സോണിയയുടെ പിതാവ് സ്റ്റെഫാനോ കെട്ടിട നിർമ്മാണ മേഖലയുമായി ബന്ധപ്പെട്ട് തൊഴിലെടുക്കുന്നയാളായിരുന്നു.
ഇറ്റാലിയൻ സ്വേച്ഛാധിപതി മുസ്സോളിനിയുടെയും ഇറ്റലിയിലെ നാഷണൽ ഫാസിസ്റ്റ് പാർട്ടിയുടെയും വിശ്വസ്ത പിന്തുണക്കാരനായിരുന്നു സ്റ്റെഫാനോ.പതിമൂന്നാം വയസ്സിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ സോണിയ ഒരു ഫ്ലൈറ്റ് അറ്റൻഡന്റ് ആകാനാണ് ആഗ്രഹിച്ചിരുന്നത്. പ്രാദേശിക കത്തോലിക്കാ സ്കൂളുകളിൽ പ്രാഥമിക വിദ്യാഭ്യാസം നേടിയ ശേഷം അവർ 1964 ൽ കേംബ്രിഡ്ജിലെ ബെൽ എഡ്യൂക്കേഷണൽ ട്രസ്റ്റിന്റെ ഭാഷാ സ്കൂളിൽ ഇംഗ്ലീഷ് പഠനത്തിന് ചേർന്നു.
1964 ലാണ് സോണിയ ഗാന്ധി രാജീവ് ഗാന്ധിയെ കണ്ടുമുട്ടുന്നത്. സോണിയ ബാർ ജാൻസറായി ജോലി ചെയ്യുമ്പോഴായിരുന്നു രാജീവ് ഗാന്ധിയെ പരിചയപ്പെട്ടതെന്നതാണ് പ്രചരിക്കുന്ന കഥകൾ. എന്നാൽ ഇവർ കേംബ്രിഡ്ജ് വാഴ്സിറ്റി റൂഫ്ടോപ് ബാറിലെ അറ്റന്റർ ആയിരുന്നു. ഇവിടെ വെച്ചാണ് രാജീവും സോണിയയും കണ്ടുമുട്ടുന്നത്. അക്കാലത്ത് കാംബ്രിഡ്ജിലെ ട്രിനിറ്റി കോളേജിൽ എൻജിനിയറങ്ങിന് പഠിക്കുകയായിരുന്നു രാജീവ് ഗാന്ധി.
പിന്നീട് പ്രണയത്തിലായ ഇരുവരും 1968 ൽ വിവാഹിതരായി. അതിന് ശേഷം ഇന്ത്യയിലേക്ക് മടങ്ങി. രാഷ്ട്രീയത്തിൽ നിന്നും വിട്ടുനിൽക്കാനായിരുന്നു ഇരുവരും ആഗ്രഹിച്ചത്. രാജീവ് ഗാന്ധി എയർലൈൻ പൈലറ്റായി ജോലി ചെയ്യുകയായിരുന്നു. സോണിയ ഗാന്ധി വീട്ടമ്മയായും കഴിഞ്ഞു.
1980 ജൂൺ 23 ന് ഇളയ സഹോദരൻ സഞ്ജയ് ഗാന്ധി കൊല്ലപ്പെട്ടശേഷം 1982 ഓടെയൊണ് രാജീവ് ഗാന്ധി രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നത്. 1984 ലാണ് സോണിയ ഗാന്ധി രാഷ്ട്രീയത്തിലേക്ക് ചുവടുവെയ്ക്കുന്നത്. ആ വർഷം രാജീവ് ഗാന്ധിക്ക് വേണ്ടി അമേഠിയിൽ അവർ സഞ്ജീവ് ഗാന്ധിയുടെ ഭാര്യയായിരുന്ന മനേക ഗാന്ധിക്കെതിരെ തിരഞ്ഞെടുപ്പ് പ്രചരണം നടത്തി.
1991 ൽ രാജീവ് ഗാന്ധി കൊല്ലപ്പെട്ടതിന് ശേഷമാണ് അവർ രാഷ്ട്രീയത്തിൽ സജീവമായത്. 91 ൽ പ്രധാനമന്ത്രിയാകാൻ സോണിയയോടെ കോൺഗ്രസ് ആവശ്യപ്പെട്ടെങ്കിലും അവർ തയ്യാറായില്ല. പകരം പിവി നരസിംഹറാവു പ്രധാനമന്ത്രിയായി. 1997 ലാണ് സോണിയ ഗാന്ധി ഔദ്യോഗികമായി കോൺഗ്രസിൽ അംഗത്വം എടുക്കുന്നത്. 98 ൽ അവർ പാർട്ടി അധ്യക്ഷയായി. സോണിയയെ പ്രധാനമന്ത്രിയാക്കാനുള്ള ശ്രമം കോൺഗ്രസ് ആരംഭിച്ചു. എന്നാൽ കോൺഗ്രസിന്റെ മൂന്ന് മുതിർന്ന നേതാക്കളായ ശരദ് പവാർ, പി എ. സാങ്മ, താരിഖ് അൻവർ എന്നിവർ ഇതിനെ എതിർത്തു. സോണിയ വിദേശ വനിതയാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇവർ എതിർപ്പ് പ്രകടിപ്പിച്ചത്. രണ്ട് മണ്ഡലങ്ങളിൽ ഇതോടെ പാർട്ടിയിൽ നിന്നും രാജിവെയ്ക്കാൻ തയ്യാറാണെന്ന് സോണിയ പ്രഖ്യാപിച്ചു. എതിർപ്പ് ഉന്നയിച്ച നേതാക്കളെ പാർട്ടിയിൽ നിന്നും പുറത്താക്കുകയും ചെയ്തു. 1999 ൽ അവർ തിരഞ്ഞെടുപ്പിൽ മത്സരിച്ചു. അമേഠിയും കർണാടകത്തിലെ ബെല്ലാരിയിൽ നിന്നുമായിരുന്നു മത്സരിച്ചത്. ഇരു മണ്ഡലങ്ങിലും വിജയിച്ച സോണിയ പിന്നീട് അമേഠി നിലനിർത്തി.