സോണിയ ഗാന്ധി നാണം കെടുന്നു !!മഹാരാഷ്ട്രയില്‍ സര്‍ക്കാരുണ്ടാക്കാന്‍ എന്‍സിപിയെ ക്ഷണിച്ച് ഗവര്‍ണര്‍!!സർക്കാർ രൂപീകരിക്കാൻ NCPക്ക് നാളെ രാത്രി 08.30 വരെ സമയം. പിന്തുണ വ്യക്തമാക്കാതെ കോൺഗ്രസ്

ന്യൂഡല്‍ഹി: ഒടുവില്‍ മഹാരാഷ്ട്രയില്‍ കോൺഗ്രസ് നാണം കെടുന്നു.ശിവസേനയ്ക്ക് പിന്തുണ കൊടുക്കുമെന്നറിച്ചിട്ടും ഒടുവിൽ സമയം കഴിഞ്ഞതിനാൽ ഗവർണർ അടുത്ത വലിയ കക്ഷിയായ ശിവസേനയെ സർക്കാർ ഉണ്ടാക്കാൻ ക്ഷണിച്ചു .തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വന്നു 18 ദിവസം ആകുമ്പോഴും രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നതിനാൽ സംസ്ഥാനത്തെ മൂന്നാമത്തെ വലിയ കക്ഷിയായ എന്‍സിപിയെ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനു ഗവർണർ ഭഗത് സിങ് കോഷിയാരി ക്ഷണിച്ചു. ഭൂരിപക്ഷം തെളിയിക്കുന്ന കത്തു ഹാജരാക്കാൻ ശിവസേനയ്ക്കു കഴിയാത്ത സാഹചര്യത്തിലാണു നടപടി.

ശിവസേനയുടെ കൂടുതല്‍ ദിവസങ്ങള്‍ അനുവദിക്കണമെന്ന ആവശ്യം ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരി തള്ളി. സര്‍ക്കാരുണ്ടാക്കാന്‍ ശിവസേനയ്ക്ക് 24 മണിക്കൂറാണ് കോഷിയാരി അനുവദിച്ചത്. എന്നാല്‍ ആദിത്യ താക്കറെയുടെ നേതൃത്വത്തിലുള്ള സംഘം ഗവര്‍ണറെ കണ്ടെങ്കിലും കൂടുതല്‍ സമയം അനുവദിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇതോടെ ബിജെപി പിന്നണിയിലിരുന്ന് കളി നിയന്ത്രിക്കുന്ന തരത്തിലേക്ക് കാര്യങ്ങള്‍ മാറിയിരിക്കുകയാണ്. ഏറ്റവും വലിയ ഒറ്റകക്ഷി സര്‍ക്കാരുണ്ടാക്കാനില്ലെന്ന് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഗവര്‍ണര്‍ ശിവസേനയെ ക്ഷണിച്ചത്. എന്നാല്‍ എന്‍ഡിഎ സഖ്യം വിട്ടതിന് പിന്നാലെ നടന്ന ചര്‍ച്ചകള്‍ പാളിയതോടെ കൂടുതല്‍ ദിവസം സഖ്യത്തിനായി ശിവസേനയ്ക്ക് ആവശ്യം വന്നിരിക്കുകയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മൂന്നാമത്തെ വലിയ കക്ഷിയായ എന്‍സിപിയെ സര്‍ക്കാരുണ്ടാക്കാനായി ക്ഷണിച്ചിരിക്കുകയാണ് ഗവര്‍ണര്‍. ഇവര്‍ക്കും 24 മണിക്കൂറാണ് ഭൂരിപക്ഷം തെളിയിക്കാനായി അനുവദിച്ചത്. എന്‍സിപിയും ഭൂരിപക്ഷം തെളിയിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ കോണ്‍ഗ്രസിനെ ക്ഷണിക്കും ഗവര്‍ണര്‍. അതിന് ശേഷമാണ് രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശ ചെയ്യുക.ശിവസേന നേതാക്കള്‍ വളരെ പ്രതീക്ഷയോടെയാണ് ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരിയെ കണ്ടത്. കൂടുതല്‍ സമയം നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ പറഞ്ഞ സമയത്തില്‍ കൂടുതല്‍ തരാനാവില്ലെന്ന് ഗവര്‍ണര്‍ തുറന്ന് പറഞ്ഞു. അതേസമയം സര്‍ക്കാരുണ്ടാക്കാനുള്ള ശിവസേനയുടെ മോഹത്തിന് കനത്ത തിരിച്ചടിയാണിത്. കോണ്‍ഗ്രസില്‍ നിന്ന് രണ്ട് പ്രതിനിധികള്‍ ഇതിനിടെ ശരത് പവാറിനെ കാ ണുന്നുണ്ട്. ശിവസേന പിന്തുണ അറിയിച്ചിട്ടുള്ള കത്ത് എന്‍സിപിയും നല്‍കിയിട്ടില്ല. ഇരുവരും ഇക്കാര്യം ചര്‍ച്ച ചെയ്ത ശേഷമേ സഖ്യം തീരുമാനിക്കൂ.

സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശമുന്നയിക്കാന്‍ 24 മണിക്കൂര്‍ സമയമാണ് എൻസിപിക്ക് അനുവദിച്ചിട്ടുള്ളത്. സഖ്യകക്ഷികളുമായി സംസാരിച്ച ശേഷം എത്രയും പെട്ടെന്ന് തീരുമാനമറിയിക്കാമെന്നു ഗവർണറെ നേരിട്ടു ബോധിപ്പിച്ചതായി എന്‍സിപി നേതാവ് ജയന്ത് പാട്ടീൽ മാധ്യമങ്ങളോടു പറഞ്ഞു. ചൊവ്വാഴ്ച രാത്രി 8.30 വരെയാണു ഗവര്‍ണര്‍ സമയം അനുവദിച്ചിട്ടുള്ളത്. സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം ചർച്ച ചെയ്തതായും കാത്തിരുന്നു കാണാനാണു തീരുമാനമെന്നും ബിജെപി അറിയിച്ചു.തിങ്കളാഴ്ച രാത്രി ഏഴരയ്ക്കുള്ളിൽ സർക്കാർ രൂപീകരണം സംബന്ധിച്ചുള്ള തീരുമാനം അറിയിക്കാൻ ഞായറാഴ്ച നിർദ്ദേശിച്ചതുപ്രകാരം ശിവസേനാ സംഘവും ഗവർണറെ കണ്ടിരുന്നു. സർക്കാർ രൂപീകരണത്തിനു രണ്ടു ദിവസം കൂടി സാവകാശം അനുവദിക്കണമെന്ന് ശിവസേന അഭ്യർഥിച്ചു. എന്നാൽ കൂടുതൽ സമയം നൽകാനാകില്ലെന്ന് ഗവർണർ വ്യക്തമാക്കി. സർക്കാർ രൂപീകരണശ്രമവുമായി ശിവസേന മുന്നോട്ടു പോകുമെന്ന് ആദിത്യ താക്കറെ അറിയിച്ചു.


എൻസിപിയുടെയും കോൺഗ്രസിന്‍റെയും പിന്തുണ തെളിയിക്കുന്ന കത്ത് ഗവർണർക്ക് മുമ്പാകെ ഹാജരാക്കാൻ ശിവസേനയ്ക്ക് കഴിഞ്ഞിരുന്നില്ല. മൂന്നുദിവസത്തെ അധികസമയം ശിവസേന ആവശ്യപ്പെട്ടെങ്കിലും നൽകാൻ ഗവർണർ തയ്യാറായില്ല. തുടർന്ന്, സർക്കാർ രൂപീകരിക്കാൻ മൂന്നാമത്തെ വലിയ ഒറ്റകക്ഷിയായ എൻ സി പിയെ ഗവർണർ ക്ഷണിക്കുകയായിരുന്നു.

288 അംഗ സഭയിൽ രണ്ടാമത്തെ വലിയ ഒറ്റകക്ഷിയായ ശിവസേനയ്ക്ക് 56 എം എൽ എമാരാണ് ഉള്ളത്. ഒന്നാമത്തെ ഏറ്റവും വലിയ ഒറ്റകക്ഷിയായ ബി ജെ പിക്ക് 105 അംഗങ്ങളാണ് ഉള്ളത്. ഈ രണ്ടു പാർട്ടികളും സർക്കാർ രൂപീകരിക്കാൻ പരാജയപ്പെട്ട സാഹചര്യത്തിലാണ് മൂന്നാമത്തെ വലിയ ഒറ്റകക്ഷിയായ എൻ സി പിയെ ഗവർണർ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ചത്.

എൻ സി പിക്ക് 54 എം എൽ എമാരും കോൺഗ്രസിന് 44 എം എൽ എമാരുമാണ് ഉള്ളത്. സർക്കാർ രൂപീകരിക്കാൻ വേണ്ട കേവലഭൂരിപക്ഷം 145 ആണ്.ഇതിനിടയിൽ, എൻ സി പി നേതാവായ അജിത് പവാർ പാർട്ടി നേതാക്കളായ ചഗൻ ബുജ്ബാൽ, ജയന്ത പാട്ടീൽ എന്നിവർക്കൊപ്പമെത്തി ഗവർണറുമായി കൂടിക്കാഴ്ച നടത്തി. ഗവർണറുമായുള്ള കൂടിക്കാഴ്ചയ്ക്ക് തൊട്ടു മുമ്പ് മാധ്യമങ്ങളെ കണ്ട അജിത് പവാർ എന്തുകൊണ്ടാണ് ഗവർണർ തങ്ങളെ വിളിച്ചതെന്ന് അറിയില്ലെന്ന് പറഞ്ഞു. ഗവർണർ പ്രധാനപ്പെട്ട ഒരു വ്യക്തി ആയതിനാൽ അദ്ദേഹത്തെ കാണാൻ പോവുകയാണെന്ന് ആയിരുന്നു അജിത് പവാർ മാധ്യമങ്ങളോട് പറഞ്ഞത്.

ശിവസേനയുടെ നേതൃത്വത്തിലുള്ള സർക്കാരിനെ കോൺഗ്രസ് പുറത്തുനിന്ന് പിന്തുണയ്ക്കാൻ തയാറാകുമെന്ന് നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു. പുതിയ സർക്കാരിനു പൊതുമിനിമം പരിപാടി വേണമെന്നും സ്പീക്കർ സ്ഥാനം നൽകണമെന്നും കോൺഗ്രസ് നേതൃത്വം ആവശ്യപ്പെട്ടുവെന്നുമുള്ള റിപ്പോർട്ടുകളും പുറത്തുവന്നു. മഹാരാഷ്ട്രയിൽ ബിജെപിക്ക് 105, ശിവസേനയ്ക്ക് 56, എൻസിപിക്ക് 54 എന്നിങ്ങനെയാണ് അംഗബലം. 145 പേരുടെ പിന്തുണയാണു കേവല ഭൂരിപക്ഷത്തിനു വേണ്ടത്.

Top