പുതിയ ചിത്രത്തിനായി കയ്യിലെ ടാറ്റൂ മായ്ച്ച് സൗബിന്‍; വൈറലായി വീഡിയോ

ക്യാമറയ്ക്ക് പിറകില്‍ നിന്ന് തുടങ്ങി പിന്നീട് ക്യാമറയ്ക്ക് മുന്നില്‍ വന്ന് ജനഹൃദയം കീഴടക്കിയ താരമാണ് സൗബിന്‍ ഷാഹിര്‍. പിന്നീട് ‘പറവ’യിലൂടെ വീണ്ടും ക്യാമറയ്ക്ക് പിന്നിലെ തന്റെ കഴിവ് അദ്ദേഹം നമുക്ക് കാട്ടിത്തന്നു. കള്ളനോ വില്ലനോ ഹാസ്യ കഥാപാത്രമോ..ഏത് വേഷവും നന്നായി ചെയ്യാന്‍ കഴിയുന്ന യുവതാരമാണ് സൗബിന്‍. ജനപ്രീതി ഏറെയുള്ള സൗബിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. തന്റെ പുതിയ ചിത്രത്തിന് വേണ്ടി കയ്യിലെ ടാറ്റൂ മായ്ച്ച് കളയുന്ന താരത്തിന്റെ വീഡിയോ ആണ് വൈറലാകുന്നത്.

View this post on Instagram

@rgmakeupartistry ??

A post shared by Soubin Shahir (@soubinshahir) on Sep 23, 2018 at 11:14pm PDT

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഗപ്പി സംവിധായകന്‍ ജോണ്‍ പോളിന്റെ അടുത്ത സംവിധാന സംരംഭമായ അമ്പിളിയില്‍ ടൈറ്റില്‍ വേഷത്തിലാണ് സൗബിന്‍ ഷാഹിര്‍ എത്തുന്നത്. ടാറ്റു മേക്കപ്പിട്ട് മറയ്ക്കുന്ന വീഡിയോ ഇന്‍സ്റ്റാഗ്രം അക്കൗണ്ടിലൂടെയാണ് സൗബിന്‍ പുറത്ത് വിട്ടത്. ശരീരത്തിലെ നിറത്തോട് ഇണങ്ങുന്ന മേക്കപ്പ് ഇട്ട് ടാറ്റു മറയ്ക്കുകയാണ് സൗബിന്‍ ചെയ്തിരിക്കുന്നത്.

നസ്രിയ നസീമിന്റെ സഹോദരന്‍ നവിന്‍ നസീം പുതുമുഖം തന്‍വി റാം എന്നിവര്‍ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഇടുക്കി, ബെംഗലൂരു, ലഡാക്ക്,ഗോവ എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. ഈ വര്‍ഷം അവസാനത്തോടെ ചിത്രത്തിന്റെ റിലിസ് ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ പുറത്ത് വിട്ടിരുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകള്‍ക്ക് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്.

Top