കണ്ണൂർ:മകളെയും മാതാപിതാക്കളെയും വധിക്കാൻ തനിക്ക് പ്രേരണ ഭർത്താവ് കിഷോറെന്ന് സൗമ്യയുടെ വെളിപ്പെടുത്തൽ . മാതാപിതാക്കളെയും മകളെയും വിഷം കൊടുത്തുകൊന്ന സംഭവത്തിൽ അറസ്റ്റിലായ വണ്ണത്താംവീട്ടിൽ സൗമ്യയുടെ ഭർത്താവ് കൊടുങ്ങല്ലൂർ സ്വദേശി സൗമ്യയുടെ ഭര്‍ത്താവ് കിഷോർ കസ്റ്റഡിയില്‍. ഇവരുടെ ആദ്യമകൾ കീർത്തന 2012ൽ സമാനസാഹചര്യത്തിൽ മരിച്ച സംഭവം സ്വാഭാവിക മരണമാണെന്നാണു സൗമ്യ പൊലീസിനോടു വെളിപ്പെടുത്തിയിരുന്നത്. എന്നാൽ ഇതു കൊലപാതകമാണോ എന്നു പൊലീസ് സംശയിക്കുന്നുണ്ട്.സൗമ്യയുടെ ഭര്‍ത്താവ് കൊല്ലം സ്വദേശിയും ഇപ്പോള്‍ കൊടുങ്ങല്ലൂരില്‍ താമസക്കാരനുമായ കിഷോറിനെ ഇന്ന് പുലര്‍ച്ചെയാണ് കൊടുങ്ങല്ലൂരില്‍ നിന്നും അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്.തലശേരി ടൗൺ സിഐ കെ.ഇ. പ്രേമചന്ദ്രന്‍റെ നിര്‍ദ്ദേശ പ്രകാരം സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ രാജീവന്‍, നീരജ്, ബിജേഷ് എന്നിവരടങ്ങിയ സംഘമാണ് കിഷോറിനെ കസ്റ്റഡിയിലെടുത്തത്.
കിഷോറിനെ വിശദമായ ചോദ്യം ചെയ്യുന്നതോടെ ഒന്നരവയസുകാരി കീര്‍ത്തനയുടെ മരണത്തിന്‍റെ ചുരുളഴിയുമെന്ന പ്രതീക്ഷയിലാണ് പോലീസ് സംഘം സൗമ്യയും കിഷോറും ഒരുമിച്ച് ജീവിക്കുന്ന കാലഘട്ടത്തിലാണ് കീര്‍ത്തന മരണപ്പെട്ടത്. മംഗലാപുരം ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് 2012 സെപ്റ്റംബര്‍ ഒൻപതിന് കീര്‍ത്തന മരിക്കുന്നത്.കിഷോറിനെ വിശദമായ ചോദ്യം ചെയ്യുന്നതോടെ ഒന്നരവയസുകാരി കീര്‍ത്തനയുടെ മരണത്തിന്‍റെ ചുരുളഴിയുമെന്ന പ്രതീക്ഷയിലാണ് പോലീസ് സംഘം സൗമ്യയും കിഷോറും ഒരുമിച്ച് ജീവിക്കുന്ന കാലഘട്ടത്തിലാണ് കീര്‍ത്തന മരണപ്പെട്ടത്. മംഗലാപുരം ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് 2012 സെപ്റ്റംബര്‍ ഒൻപതിന് കീര്‍ത്തന മരിക്കുന്നത്.
അതു കൊണ്ട് തന്നെ ഇതും കൊലപാതകമാണെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. എന്നാല്‍ മറ്റ് മൂന്ന് മരണങ്ങളിലും ശാസ്ത്രീയമായ തെളിവുകള്‍ ശേഖരിക്കാന്‍ പോലീസിന് സാധിച്ചിട്ടുണ്ട്. കീര്‍ത്തനയുടെ മരണത്തില്‍ സംഭവം നടന്ന് ആറ് വര്‍ഷം പിന്നിട്ടതിനാല്‍ ശാസ്ത്രീയമായ തെളിവുകള്‍ ലഭിക്കുക സാധ്യമല്ല. ഈ സാഹചര്യത്തില്‍ കിഷോറിന്‍റെ മൊഴി നിര്‍ണായകമാകുകയാണ്.
മകളെയും മാതാപിതാക്കളെയും വധിക്കാൻ തനിക്കു പ്രേരണ നൽകിയതു ഭർത്താവു തന്നോടു സമാനരീതിയിൽ നടത്തിയ പ്രവൃത്തിയാണെന്നു സൗമ്യ കഴിഞ്ഞ ദിവസം പൊലീസിനോടു വ്യക്തമാക്കിയിരുന്നു. ഇതാണു കിഷോറും മുൻപ് എലിവിഷപ്രയോഗം നടത്തിയിട്ടുണ്ടെന്നു പൊലീസ് സംശയിക്കാൻ കാരണം. സൗമ്യ ജോലി ചെയ്തിരുന്ന കശുവണ്ടി ഫാക്ടറിയിൽ ലോഡ് എടുക്കാനെത്തിയ കിഷോറിനെ 19ാം വയസ്സിലാണു സൗമ്യ വിവാഹം ചെയ്യുന്നത്. വിവാഹത്തെ വീട്ടുകാർ ആദ്യം എതിർത്തെങ്കിലും സൗമ്യ ആത്മഹത്യാശ്രമം നടത്തിയതോടെ സമ്മതിച്ചു.
വിവാഹത്തിനു ശേഷം ശാരീരിക ഉപദ്രവവും കലഹവും പതിവായപ്പോൾ സൗമ്യ മറ്റൊരാൾക്കൊപ്പം കുറച്ചുകാലം താമസിച്ചിരുന്നു. പിന്നീടുണ്ടായ കുഞ്ഞിന്റെ പിതൃത്വത്തിൽ സംശയമുയർന്നപ്പോൾ കിഷോർ സൗമ്യക്ക് എലിവിഷം നൽകിയിരുന്നുവെന്നാണു സൗമ്യയുടെ മൊഴി. കുഞ്ഞ് തന്റേതാണെങ്കിൽ എലിവിഷം കലക്കിയ വെള്ളം കുടിച്ചു സത്യസന്ധത തെളിയിക്കണമെന്നു കിഷോർ ആവശ്യപ്പെടുകയും നിർബന്ധിച്ചു കുടിപ്പിക്കുകയും ചെയ്തതായി സൗമ്യ വ്യക്തമാക്കി. തുടർന്നു ചികിത്സയിൽ കഴിഞ്ഞെങ്കിലും ബന്ധുക്കളുടെയും വീട്ടുകാരുടെയും നിർബന്ധത്തിൽ കേസ് നൽകിയില്ല.
അതേസമയം തൃശൂരില്‍ ട്രെയിനില്‍ വെച്ച് സൗമ്യയെ കൊന്ന കേസിലെ പ്രതി ഗോവിന്ദച്ചാമി, ജിഷ വധത്തിലെ പ്രതി അമീറുള്‍ ഇസ്ലാം,നടന്‍ ദിലീപിന്‍റെ കേസിലെ പള്‍സര്‍ സുനി എന്നിവര്‍ക്കു വേണ്ടി ഹാജരായ പ്രമുഖ ക്രിമനല്‍ അഭിഭാഷകന്‍ തൃശൂര്‍ സ്വദേശിയും മുംബെയിലെ അഭിഭാഷകനുമായ അഡ്വ.ആളൂര്‍ സൗമ്യക്ക് വേണ്ടി ഹാജരാകാന്‍ എത്തുമെന്ന സൂചനയാണ് പുറത്തു വന്നിട്ടുള്ളത്. തലശേരിയില്‍ നിന്നും ഒരു പ്രമുഖനടക്കം ഒന്നു രണ്ട് പേര്‍ വിളിച്ചിരുന്നു. സാഹചര്യം ഒത്തു വന്നാല്‍ താന്‍ അവിടെ പറന്നെത്തുമെന്ന് അഡ്വ.ആളൂര്‍പറഞ്ഞു.ആളൂര്‍ സൗമ്യക്ക് വേണ്ടി ഹാജരാകാന്‍ എത്തിയാല്‍ കേസ് കൂടുതല്‍ മാധ്യമ ശ്രദ്ധ നേടും. കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കിയപ്പോള്‍ സൗമ്യക്കു വേണ്ടി അഭിഭാഷകരാരും ഹാജരായിരുന്നില്ല. അഭിഭാഷകരെ ഏര്‍പ്പെടുത്തട്ടേയെന്ന കോടതിയുടെ ചോദ്യത്തിന് വേണ്ടെന്ന മറുപടിയാണ് സൗമ്യ കോടതിയില്‍ നല്‍കിയത്.