കൂടത്തായി കൊലപാതകത്തിലെ വില്ലൻ പുറത്ത് ?നിര്‍ണായക വെളിപ്പെടുത്തലുമായി സഹോദരി.മാത്യുവും ഷാജുവും അല്ലാതെ മറ്റൊരാള്‍ വീട്ടില്‍ വരുമായിരുന്നു….. അത് അച്ഛന് ഇഷ്ടമായിരുന്നില്ല എന്ന് റെഞ്ചി

കോട്ടയം :കൂടത്തായി കൊലപാതകത്തിലെ വില്ലൻ പുറത്തതാണോ ? നിർണായക വെളിപ്പെടുത്തലുമായി റോയിയുടെ സഹോദരി റെഞ്ചി ഇന്ന് രംഗത്ത് വന്നു . ജോളി, മാത്യു, പ്രജു കുമാര്‍ എന്നിവര്‍ക്ക് പുറമെ മറ്റൊരാള്‍ കൂടെയുണ്ടെന്ന് സഹോദരി പറയുന്നു. മാത്യുവും ഷാജുവും അല്ലാതെ മറ്റൊരാള്‍ ആ വീട്ടില്‍ പതിവായി വരാറുണ്ടെന്നും അച്ഛന്‍ ടോം തോമസ ഇതിനെ ശക്തമായി എതിര്‍ത്തിരുന്നുവെന്നും സഹോദരി പറയുന്നു.ശ്രീലങ്കയില്‍ വന്നപ്പോള്‍ പിതാവ് തന്നോട് ഇക്കാര്യം പറഞ്ഞിരുന്നു. ആളുടെ വിവരമോ കൂടുതല്‍ വിശദാംശങ്ങളോ കേസ് നടക്കുന്നതിനാല്‍ ഇപ്പോള്‍ വ്യക്തമാക്കാന്‍ പറ്റില്ലെന്നും റെഞ്ചി ന്റ്സ് 24 നു നടത്തിയ ലൈവിൽ പറഞ്ഞു .

അയാളെ പിതാവിന് ഇഷ്ടമായിരുന്നില്ല. എന്നാല്‍ റോയ് തോമസിന് എന്നാല്‍ അയാളോട് അതൃപ്തി ഉണ്ടായിരുന്നില്ല. അയാള്‍ കൊലയില്‍ ഇടപെട്ടോ എന്ന് പൊലീസ് തെളിയിക്കട്ടെ എന്നും റെഞ്ചി പറഞ്ഞു.സ്വത്ത് നേടിയെടുക്കാനായി താനും സഹോദരന്‍ റോജോയും കെട്ടിച്ചമച്ച കേസാണിതെന്ന് പലരും പറഞ്ഞിരുന്നു. എന്നാല്‍ മാതാപിതാക്കള്‍ മരിച്ച പശ്ചാത്തലത്തില്‍ കുട്ടികള്‍ക്ക് സ്വത്ത് ലഭിക്കുന്നതിന് ഒരു തടസ്സവുമില്ല. അതുകൊണ്ട് കള്ളക്കേസാണെന്ന് പറയുന്നതില്‍ യാതൊരു അടിസ്ഥാനവുമില്ല. അച്ഛന്‍ മരിച്ച സമയത്താണ് സ്വത്തുക്കളെ കുറിച്ച് സഹോദരങ്ങളുടെ ഇടയില്‍ ഒരു സംസാരം ആദ്യമായി വരുന്നത്. എന്നാല്‍ അപ്പോള്‍ റോയി അന്ന് ഒരു ഒസ്യത്ത് എടുത്തു കാണിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

38 മുക്കാല്‍ സെന്റ് വീടും സ്ഥലവും റോയിയ്ക്കും ഭാര്യയ്ക്കും മക്കള്‍ക്കുമായി എഴുതിവച്ചെന്ന് കാണിക്കുന്ന ഒസ്യത്തായിരുന്നു അത്. എന്നാല്‍ അത് വ്യാജമാണെന്ന് ഒറ്റ നോട്ടത്തില്‍ തന്നെ മനസിലായി. അതില്‍ തീയതിയോ, സ്റ്റാമ്പോ, സാക്ഷികളുടെ ഒപ്പോ ഇല്ലായിരുന്നു. ഒന്നരയേക്കര്‍ സ്ഥലം അതിന് മുമ്പ് വിറ്റിരുന്നു. അതിന്റെ പണം നഷ്ടമായെന്നാണ് പറഞ്ഞത്. മറ്റൊരു അമ്പത് സെന്റ് കൂടി പിതാവിന്റെ പേരിലുണ്ടായിരുന്നു. എന്നാല്‍ ആ സ്ഥലത്തെ കുറിച്ച് ഈ ഒസ്യത്തില്‍ ഒന്നും പറയുന്നുണ്ടായിരുന്നില്ല. അതുകൊണ്ട് ആ ഒസ്യത്ത് സത്യമല്ലെന്ന് ഒറ്റനോട്ടത്തില്‍ മനസിലായെന്നും റെഞ്ചി പറയുന്നു.

മൂന്ന് കൊലപാതകങ്ങള്‍ നടന്ന ടോം തോമസിന്‍റെ വീട് പൂട്ടി സീൽ ചെയ്തു. പ്രധാനപ്രതി ജോളി അടക്കം 3 പ്രതികളെ കോടതി റിമാന്‍റ് ചെയ്തു. കൂടുതൽ അറസ്റ്റിന് സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.രാവിലെ കോടഞ്ചേരി പോലീസെത്തിയാണ് വീട് പൂട്ടി സീല്‍ ചെയ്തത്. മരിച്ച റോയിയുടെ സഹോദരിയടക്കം ചിലര്‍ ഇന്നലെ രാത്രി ഈ വീട്ടിലുണ്ടായിരുന്നെങ്കിലും രാവിലെ തന്നെ വീട്ടില്‍ നിന്ന് മാറി. ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവും സാധനങ്ങളുമായി മാറിയിരുന്നു.കേസിലെ പ്രതിയായ ജോളി പോലീസിന് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് വീട് പൂട്ടിയത്. വീട്ടില്‍ അവശേഷിക്കുന്ന തെളിവുകള്‍ നഷ്ടപ്പെടാതിരിക്കാനാണ് നടപടിയെന്ന് പോലീസ് അറിയിച്ചു.

അതേസമയം കൂടത്തായി കൊലപാതക പരമ്പരയിലെ പ്രതികളെ രണ്ടാഴ്ച്ചത്തേക്ക് റിമാന്‍റ് ചെയ്തു. താമരശേരി ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. പ്രതികളുടെ കസ്റ്റഡി അപേക്ഷ ബുധനാഴ്ച പരിഗണിക്കും. അതേസമയം, കൂടുതൽ അറസ്റ്റിന് സാധ്യത തെളിയുന്നു.2002 മുതൽ 2016 വരെയുള്ള കാലയളവിലാണ് ഒരേ കുടുംബത്തിലെ 6 പേർ സമാന സാഹചര്യത്തിൽ മരിച്ചത്. കൂടത്തായി പൊന്നാമറ്റം ടോം തോമസ് (66), ഭാര്യ റിട്ട. അധ്യാപിക അന്നമ്മ തോമസ് (57), മകൻ റോയ് തോമസ് (40), അന്നമ്മയുടെ സഹോദരൻ എം.എം.മാത്യു മഞ്ചാടിയിൽ (68), ടോം തോമസിന്‍റെ സഹോദരന്‍റെ മകനായ ഷാജു സ്കറിയയുടെ മകൾ ആൽഫൈൻ(2), ഷാജു സ്കറിയയുടെ ഭാര്യ സിലി (44) എന്നിവരാണു മരിച്ചത്.ഭക്ഷണം കഴിച്ചതിനു ശേഷം കുഴഞ്ഞുവീണ് വായിൽ നിന്നു നുരയും പതയും വന്നായിരുന്നു ഇവരുടെയെല്ലാം മരണം. ഇതിൽ റോയ് തോമസിന്‍റെ മൃതദേഹം മാത്രമാണു പോസ്റ്റ്മോർട്ടം ചെയ്തത്. ശരീരത്തിൽ സയനൈഡിന്‍റെ അംശമുണ്ടെന്നായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ടെങ്കിലും ആത്മഹത്യയെന്ന നിഗമനത്തിൽ കേസ് അവസാനിപ്പിക്കുകയായിരുന്നു.

മരിച്ച റോയ് തോമസിന്‍റെ ഭാര്യ ജോളിയും സിലിയുടെ ഭർത്താവ് ഷാജുവും 2017ൽ പുനർവിവാഹിതരായി. ടോം തോമസിന്‍റെ സ്വത്തുക്കൾ മകൻ റോയ് തോമസിന്‍റെ മരണശേഷം റോയിയുടെ ഭാര്യ ജോളിയുടെ പേരിലേക്കു മാറ്റിയതിനെതിരെ ടോം തോമസിന്‍റെ മറ്റു രണ്ടു മക്കൾ പരാതി നൽകിയിരുന്നു. ടോം തോമസ് മരണത്തിനു മുൻപേ എഴുതിവച്ച ഒസ്യത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു സ്വത്തു കൈമാറ്റം എന്നായിരുന്നു വാദമെങ്കിലും ഒസ്യത്ത് സംശയകരം എന്ന പരാതി ഉയർന്നതോടെ സ്വത്തു കൈമാറ്റം റദ്ദാക്കി.ഇതിനു പിന്നാലെയാണു ബന്ധുക്കളുടെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് ടോം തോമസിന്‍റെ മകൻ അമേരിക്കയിലുള്ള റോജോ തോമസ് കോഴിക്കോട് റൂറൽ ജില്ലാ പൊലീസ് മേധാവിക്കു പരാതി നൽകിയത്. റൂറൽ ജില്ലാ പൊലീസ് മേധാവി കെ.ജി.സൈമണിന്‍റെ നേതൃത്വത്തിൽ ക്രൈം ബ്രാഞ്ച് ഡിവെഎസ്പി ആർ.ഹരിദാസൻ അന്വേഷണ ഉദ്യോഗസ്ഥനായി പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ആറു മരണങ്ങള്‍ക്കും പിന്നിലെ ദുരൂഹ പുറത്തായത്.മരണം നടന്ന സ്ഥലങ്ങളിലെല്ലാം മരിച്ചവരുടെ ഉറ്റ ബന്ധുവായ യുവതിയുടെ സാന്നിധ്യമുണ്ടായിരുന്നു. കോഴിക്കോട് എൻഐടിയിൽ അധ്യാപികയാണെന്ന ഇവരുടെ വാദം തെറ്റാണെന്ന് അന്വേഷണസംഘം കണ്ടെത്തി. മരണങ്ങളുമായി ബന്ധപ്പെട്ട ഇവരുടെ മൊഴികളിലും വൈരുധ്യമുണ്ട്.

Top