കോടതിക്ക് ഇനി എന്ത് തെളിവാണ് വേണ്ടതെന്ന് സൗമ്യയുടെ അമ്മ; പ്രതിയുമായി അഭിഭാഷകന്‍ ഒത്തുകളിച്ചു

soumya muder

ഷൊര്‍ണൂര്‍: സൗമ്യ വധക്കേസില്‍ പ്രതി ഗോവിന്ദച്ചാമിക്കെതിരെ തെളിവ് എവിടേയെന്ന് ചോദിച്ച സുപ്രീംകോടതിയോട് സൗമ്യയുടെ അമ്മയ്ക്ക് പറയാനുള്ളതിങ്ങനെ. ഗോവിന്ദച്ചാമിയുടെ ശരീരത്തില്‍ നിന്നും ലഭിച്ച സൗമ്യയുടെ മുടിയില്‍ കൂടുതലായി എന്തു തെളിവാണ് കോടതിക്ക് വേണ്ടതെന്ന് അമ്മ ചോദിക്കുന്നു.

തന്റെ മകള്‍ക്ക് നീതി ലഭിക്കണം. പ്രതി ഗോവിന്ദച്ചാമിയുമായി ചേര്‍ന്ന് അഭിഭാഷകന്‍ ഒത്തുകളിച്ചെന്നും അമ്മ ആരോപിക്കുന്നു. ഗോവിന്ദച്ചാമിക്കെതിരെ നിരവധി തെളിവുകളുണ്ടായിട്ടും പ്രോസിക്യൂഷന്‍ മൗനം പാലിച്ചു. സൗമ്യയുടെ കൊലപാതകത്തെ പറ്റി എന്ത് കാര്യമാണ് കോടതിക്ക് അറിയുക, ഒന്നും അറിയാത്ത അഭിഭാഷകനെ കൊണ്ടുവന്ന് കേസ് നടത്തിയാല്‍ അതെങ്ങനെ ശരിയാകുമെന്നും സൗമ്യയുടെ അമ്മ ചോദിച്ചു. അഭിഭാഷകന്റെ ഭാഗത്തു നിന്നുണ്ടായ ചോദ്യത്തിനു പിന്നില്‍ എന്ത് ന്യായമാണുള്ളതെന്നും അവര്‍ പ്രതികരിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒരു പെണ്‍കുട്ടിയുടെ ജീവിതം പിച്ചിച്ചീന്തിയതിന് ശേഷം തെളിവ് ചോദിക്കുന്ന നീതി തനിക്ക് മനസിലാകുന്നില്ലെന്നും ഹൈകോടതിയില്‍ വാദിച്ച അഭിഭാഷകനെ സുപ്രീംകോടതിയില്‍ നിയമിക്കാത്തതിലും വീഴ്ചയുണ്ടായെന്ന് സൗമ്യയുടെ മാതാവ് പ്രതികരിച്ചു.

ഊഹാപോഹങ്ങള്‍ കോടതിക്ക് സ്വീകാര്യമല്ല. സൗമ്യ മാനഭംഗത്തിന് ഇരയായിട്ടുണ്ട്. എന്നാല്‍ ഗോവിന്ദച്ചാമി സൗമ്യയെ മാനഭംഗപ്പെടുത്തി കൊല ചെയ്തുവെന്ന് ബോധ്യപ്പെടുത്തണമെന്നായിരുന്നു പ്രോസിക്യൂഷനോട് സുപ്രീം കോടതിയുടെ മറുപടി. സാഹചര്യ തെളിവുകള്‍ മാത്രമായിരുന്നു പ്രൊസിക്യൂഷന്റെ അടിസ്ഥാനം. സൗമ്യയെ തളളിയിട്ടത് ഗോവിന്ദച്ചാമിയാണ് എന്ന് പ്രൊസിക്യൂഷന് തെളിയിക്കാന്‍ ആയില്ല. മരണകാരണമായി പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ചൂണ്ടികാണിച്ച മുറിവ് വീഴ്ചയില്‍ സംഭവിച്ചതാകാമെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.

Top