സൗജന്യ ഉറകള്‍ വിതരണത്തിൽ റെക്കോർഡിട്ട് ശൈത്യകാല ഒളിമ്പിക്‌സ്; ഉപയോഗിച്ചവരെ അറിഞ്ഞാല്‍ ഞെട്ടും

പ്യോങ്ചാങ്: വേറിട്ട ഒരു റെക്കോര്‍ഡ് സ്വന്തമാക്കിയാണ് ശൈത്യകാല ഒളിമ്പിക്‌സ് കടന്നുവരുന്നത്. ഈ വര്‍ഷത്തെ ശൈത്യകാല ഒളിമ്പിക്‌സ് ഇനി അറിയപ്പെടുക എറ്റവുമധികം സൗജന്യ ഗര്‍ഭനിരോധന ഉറകള്‍ വിതരണം ചെയ്തതതിന്റെ പേരിലാകും.

ശൈത്യകാല ഒളിമ്പിക്സ് തുടങ്ങാന്‍ രണ്ടാഴ്ച ശേഷിക്കെ പ്യോങ്ചാങ് ഒളിമ്പിക് വില്ലേജില്‍ വിതരണം ചെയ്തത് 110,000 ഗര്‍ഭ നിരോധ ഉറകളാണെന്ന് കണക്കുകള്‍. 2010 ല്‍ വാന്‍കോവെറിലും, 2014ല്‍ സോചിയിലും നടന്ന ശൈത്യകാല ഒളിമ്പിക്സിലും വിതരണം ചെയ്തതിനേക്കാള്‍ അധികമാണ് കുറഞ്ഞസമയത്തിനുള്ളില്‍ പ്യോങ്ചാങ്ങില്‍ നല്‍കിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

2,925 അത്ലറ്റുകളാണ് വിവിധ രാജ്യങ്ങളില്‍ നിന്നായി ദക്ഷിണകൊറിയിയിലെ പ്യോങ്ചാങ്ങില്‍ എത്തിയിട്ടുള്ളത്. ഇത് പ്രാകാരം ശരാശരി ഒരു അത്ലറ്റ് 37.6 ഗര്‍ഭ നിരോധ ഉറ ഉപയോഗിച്ചുവെന്ന് കണക്കാക്കേണ്ടിവരും. അതേസമയം ഒളിമ്പിക്സിനെത്തിയ അത്ലറ്റുകള്‍ക്ക് പുറമെ രാജ്യങ്ങളെ പ്രതിനിധീകരിച്ചെത്തിയവര്‍ക്കും, മറ്റ് ഒഫിഷ്യലുകള്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങി മറ്റുള്ളവര്‍ക്കും ഉറകള്‍ ലഭ്യമാണ്. പുരുഷന്‍മാരുടെയും സ്ത്രീകളുടെയും ശൗചാലയങ്ങള്‍ക്ക് സമീപം ഗര്‍ഭ നിരോധ ഉറകള്‍ ലഭിക്കുന്ന പ്രത്യേക ബാസ്‌കറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്.

റബര്‍ ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന കണ്‍വീനിയന്‍സ് കൊ എന്ന കമ്പനിയാണ് എറ്റവുമധികം ഗര്‍ഭനിരോധ ഉറകള്‍ ദാനം ചെയ്തിരിക്കുന്നത്, 100,000 വരും ഇത്. എച്ച്ഐവി വൈറസിന്റെ വ്യാപനം തടയുന്നതിനും ശൈതകാല ഒളിമ്പിക്സിന്റെ വിജയകരമായ നടത്തിപ്പിനും വേണ്ടിയെന്നാണ് ഇതിന് പറയുന്ന ന്യായീകരണം. അതേസമയം ഇതെല്ലാം അത്ലറ്റുകള്‍ ഉപയോഗിക്കാനായി എടുത്തതാവില്ലെന്നും സുവനീറായി സൂക്ഷിക്കാനായി എടുത്തതാവാമെന്നുമാണ് അധികൃതര്‍ പറയുന്നത്.

Top