എസ്.പി.ബിക്ക് താമരപ്പാക്കത്തെ ഫാം ഹൗസിൽ അന്ത്യവിശ്രമം..

ചെന്നൈ: ഇതിഹാസ ഗായകൻ എസ്.പി. ബാലസുബ്രഹ്മണ്യത്തിന് കലാലോകത്തിന്റെ വിട.വെള്ളിയാഴ്ച അന്തരിച്ച എസ്.പി.ബിയുടെ ഭൗതികശരീരം സംസ്കരിച്ചു.ചെന്നൈക്ക് 50 കിലോ മീറ്റർ അകലെ തിരുവള്ളൂർ ജില്ലയിലെ താമരപ്പാക്കത്തെ അദ്ദേഹത്തിന്റെ ഫാം ഹൗസിലായിരുന്നു സംസ്കാര ചടങ്ങുകൾ നടന്നത്.

ആദരാജ്ഞലി അർപ്പിക്കാൻ എത്തുന്നവരുടെ തിരക്ക് നിയന്ത്രിക്കാനാവാതെ വന്നതോടെ ഇന്നലെ രാത്രി 8 മണിക്ക് കോടമ്പാക്കത്തെ വീട്ടിൽ നിന്ന് ഭൗതിക ശരീരം താമരപ്പാക്കത്ത് എത്തിക്കുകയായിരുന്നു. സംസ്‌കാര ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമേ ഉണ്ടാവുകയുള്ളു. എസ്പിബി സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാൻ 18 മണിക്കൂർ രാജ്യം പ്രാർത്ഥനകളോടെയായിരുന്ന നിമിഷങ്ങളെ വിഫലമാക്കിയാണ് ഇന്നലെ ഉച്ചയ്ക്ക് 1 മണിയോടെ ഇതിഹാസ ഗായകൻ യാത്രയായത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നടൻ വിജയ് ഉൾപ്പെടെ ഒട്ടേറെ പേർ പ്രിയ ഗായകന് അന്ത്യാഞ്ജലി അർപ്പിക്കാനെത്തി.പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. മകൻ ചരൺ ബാലസുബ്രഹ്മണ്യം അന്ത്യകർമങ്ങൾ നടത്തി.നേരത്തെ പതിനൊന്ന് മണിയോട് കൂടി ചടങ്ങുകള്‍ പൂര്‍ത്തിയാകുമെന്ന് അറിയിച്ചിരുന്നെങ്കിലും അന്ത്യാജ്ഞലി അര്‍പ്പിക്കാനെത്തുന്നവരുടെ തിരക്ക് കാരണം ചടങ്ങുകള്‍ ഒന്നരമണിക്കൂറോളം നീണ്ടുപോകുകയായിരുന്നു.വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെയാണ് കോടമ്പാക്കത്തെ വീട്ടില്‍നിന്നു എസ്പിബിയുടെ ഭൗതികദേഹം താമരപ്പാക്കത്ത് എത്തിച്ചത്.

കോടമ്പാക്കത്തുനിന്ന് താമരപ്പാക്കത്തേക്കുള്ള അവസാന യാത്രയില്‍ ഉടനീളം വഴിയരികില്‍ കാത്തുനിന്ന് ആരാധകര്‍ അദ്ദേഹത്തിന് ആദരാഞ്ജലി അര്‍പ്പിച്ചു.ഫാം ഹൗസിലെ സ്ഥലത്തുനിന്ന് 500 മീറ്റര്‍ മാറി പ്രത്യേകം ക്രമീകരിച്ച സ്ഥലത്താണ് പൊതുദര്‍ശനം നടത്തിയത്. സമൂഹത്തിന്റെ നാനാഭാഗത്തുനിന്ന് ആരാധകര്‍ അദ്ദേഹത്തിന് ആദരാഞ്ജലി അര്‍പ്പിക്കാനായി എത്തി.ചലചിത്ര താരം റഹ്മാന്‍, സംവിധായകനായ ഭാരതിരാജ തുടങ്ങിയ നിരവധി പ്രമുഖര്‍ താമരപ്പാക്കത്തെത്തി എസ്പിബിക്ക് ആദരാഞ്ജലി അര്‍പ്പിച്ചു.

Top