മാധ്യമ പ്രവര്‍ത്തകൻ തങ്കച്ചന്‍ പാലായുടെ  ഭാര്യാപിതാവ് പുത്തൻപുരയ്ക്കൽ ജോസഫ് അഗസ്തി നിര്യാതനായി

ചങ്ങനാശേരി : മാധ്യമ പ്രവര്‍ത്തകനും കോട്ടയം മീഡിയയുടെ ചീഫ് എഡിറ്ററുമായ തങ്കച്ചന്‍ പാലായുടെ  ഭാര്യാപിതാവ് ചങ്ങനാശ്ശേരി ചെത്തിപ്പുഴ കാട്ടടി പുത്തൻപുരയ്ക്കൽ ജോസഫ് അഗസ്തി (കുട്ടപ്പൻ – 80) നിര്യാതനായി. സംസ്ക്കാരം കോവിഡ് പ്രോട്ടോക്കോൾ പ്രകാരം നാളെ (വ്യാഴം) രാവിലെ ഒൻപതു മണിക്ക് ചെത്തിപ്പുഴ സേക്രഡ് ഹാർട്ട് പള്ളിയിൽ.

ചങ്ങനാശേരി പള്ളിവാതുക്കൽ കുടുംബാംഗം പരേതയായ മേരിക്കുട്ടിയാണ് ഭാര്യ. മക്കൾ – ജോളിമ്മ, ജോണിച്ചൻ, സാലിമ്മ, പരേതനായ ഷിജു, മിനി, റെനി.  മരുമക്കൾ – തങ്കച്ചൻ പാലാ (കോട്ടയം മീഡിയാ ഓൺലൈൻ), സിബിച്ചൻ (വടക്കേക്കര), ലീനാ (വാഴക്കുളം), റെജി(കുറവിലങ്ങാട്), ജോഷി (താഴത്ത് വടകര).തങ്കച്ചന്‍ പാലായുടെ ഭാര്യാപിതാവിന്റെ നിര്യാണത്തില്‍ ഓണ്‍ ലൈന്‍ മീഡിയാ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ് അനുശോചനം രേഖപ്പെടുത്തി. സംഘടനയുടെ ട്രഷറാര്‍ കൂടിയാണ്  തങ്കച്ചന്‍ പാലാ. ഫോണ്‍ – 85474 67996 (തങ്കച്ചന്‍ പാലാ)

Top