ശബരിമല വിഷയത്തിന്റെ പേരില്‍ തിരഞ്ഞെടുപ്പ് കമ്മീഷനുമായി ബിജെപി പോരിന്; സര്‍വ്വകക്ഷി യോഗത്തില്‍ വാക്കേറ്റം

തിരുവനന്തപുരം: സംസ്ഥാനത്തെ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷന്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ നാടകീയ സംഭവങ്ങള്‍. തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ടിക്കാറാം മീണയും ബിജെപി നേതാക്കളും തമ്മില്‍ ചെറിയ തോതില്‍ വാക്കേറ്റമുണ്ടായി.

ഞാന്‍ നിങ്ങളുടെ ബോസാണെന്നും പറയുന്ന കാര്യങ്ങള്‍ അനുസരിക്കണമെന്നും തിരഞ്ഞെടുപ്പ് കമ്മിഷണര്‍ പറഞ്ഞതാണ് ബിജെപി നേതാക്കളെ ചൊടിപ്പിച്ചത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ളയും മുതിര്‍ന്ന നേതാവ് ജെ. പത്മകുമാറും ഇതിനെ എതിര്‍ത്തു. നിങ്ങള്‍ എങ്ങനെ ഞങ്ങളുടെ ബോസാകുമെന്ന് ഇതുവരും ചോദിച്ചു. മീണ നിയമപരമായല്ല കാര്യങ്ങള്‍ കാണുന്നതെന്നും രാഷ്ട്രീയ നേതാക്കളോട് പരസ്പര ബഹുമാനത്തോടെ സംസാരിക്കണമെന്നും ഇവര്‍ പറഞ്ഞു. ഇരിക്കാന്‍ കസേര പോലും നല്‍കിയില്ലെന്നു പല നേതാക്കളും പരാതിപ്പെട്ടു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

യോഗം തുടങ്ങുന്നതിനു മുമ്പ് മാധ്യമപ്രവര്‍ത്തകരെ മുറിക്കുള്ളിലേക്ക് കടക്കാന്‍ അനുവദിച്ചിരുന്നു. നേതാക്കളുമായി തര്‍ക്കം മുറുകിയതോടെ മാധ്യമപ്രവര്‍ത്തകരോട് ഹാള്‍ വിട്ട് പുറത്തു പോകാന്‍ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ആവശ്യപ്പെട്ടു. ശബരിമല വിഷയം ഇക്കുറി തിരഞ്ഞെടുപ്പില്‍ പ്രചാരണവിഷയമാക്കരുതെന്ന് ടിക്കാറാം മീണ നിര്‍ദേശം നല്‍കിയത് ബിജെപിയെ ചൊടിപ്പിച്ചിരുന്നു. കുമ്മനം രാജശേഖരനും കെ. സുരേന്ദ്രനും ഇതിനെതിരെ രംഗത്തെത്തിയിരുന്നു.

ഇദ്ദേഹത്തെ തല്‍സ്ഥാനത്തുനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ട്ടി സംസ്ഥാന സമിതി അംഗം കൃഷ്ണദാസ് പരാതി നല്‍കിയിരുന്നു. ഈ നിര്‍ദേശം ദുരുദ്ദേശ്യപരവും അധികാരദുര്‍വിനിയോഗവുമാണെന്നു പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയല്ല പരാതിയെന്നും റിപ്പോര്‍ട്ടുണ്ട്.

Top