ഡല്‍ഹി: 2019 തെരഞ്ഞടുപ്പിലും വിജയിച്ച് വീണ്ടും പ്രധാനമന്ത്രിയാകാന്‍ നരേന്ദ്ര മോദിയ്ക്കായി മഹായജ്ഞം. പത്ത് ദിവസം നീണ്ടുനില്‍ക്കുന്ന യാഗത്തിന് മഥുര കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന മോദി ചാരിറ്റബിള്‍ ട്രസ്റ്റാണ് യജ്ഞത്തിന് നേതൃത്വം നല്‍കുന്നത്. ഒക്ടോബര്‍ 10 ന് യമുനാ നദീതീരത്താണ് യജ്ഞം നടത്തുന്നത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യന്ത്രിമാര്‍, ഗവര്‍ണര്‍മാര്‍, മന്ത്രിമാര്‍, ബിജെപിയോട് അനുഭാവമുള്ള ഉദ്യോസ്ഥര്‍ എന്നിവര്‍ യാഗത്തില്‍ പങ്കെടുക്കും എന്നാണ് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇതിനായുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കിയതായി ട്രസ്റ്റ് ചെയര്‍മാനായ പവന്‍ പാണ്ഡെ പറഞ്ഞു. സത്ചണ്ഡീ മഹായജ്ഞ എന്നാണ് യജ്ഞത്തിന് പേര് നല്‍കിയിരിക്കുന്നത്. ഒരു ലക്ഷത്തോളം മണ്‍ചിരാതുകള്‍ തിരിതെളിയിച്ച് മന്ത്രങ്ങള്‍ ഉരുവിടുന്നതാണ് യജ്ഞം. യജ്ഞത്തീലൂടെ 2019 തെരഞ്ഞെടുപ്പില്‍ വിജയിച്ച് മോദി രണ്ടാം തവണയും അധികാരത്തില്‍ എത്തും എന്നും പവന്‍ പാണ്ഡെ പറഞ്ഞു. ഹരിദ്വാര്‍, കാശി, പ്രയാഗ്, വൃന്ദാവന്‍, നാസിക്ക് എന്നിവിടങ്ങിലെ സന്യാസിമാരും പുരോഹിതരും യാഗത്തില്‍ പങ്കെടുക്കും.