കോട്ടയം : ലോക്സഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ഉറപ്പായ ഒരു സീറ്റ് നഷ്ടപ്പെടുന്നതായി സൂചന .കേരളാകോൺഗ്രസിലെ സീറ്റ് വിവാദം ബലത്തിൽ നഷ്ടം കോൺഗ്രസിന് തന്നെയാകും .മാണിയും ജോസഫ്ഉം തമ്മിലുള്ള ഗ്രൂപ്പ് പോരിൽ കോട്ടയം ലോക്സഭാമണ്ഡലം നഷ്ടമാകുമെന്നാണ് വിലയിരുത്തൽ .കോട്ടയത്ത് മത്സരിക്കണമെന്ന് ആവശ്യപ്പെട്ട ജോസഫിന് സീറ്റ് നിഷേധിച്ച സംഭവത്തിൽ കടുത്ത പ്രതിഷേധവുമായി പി.ജെ ജോസഫ്. അസാധാരണമായ തീരുമാനമാണ് ഉണ്ടായതെന്നും പാർട്ടി തിരുത്താൻ തയാറാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പി.ജെ ജോസഫ് പറഞ്ഞു. കേട്ടുകേൾവിയില്ലാത്ത രീതിയിലൂടെയാണ് തീരുമാനം എടുത്തത്. ഘടകകക്ഷികളുടെ അടക്കം തീരുമാനം അവഗണിച്ചു. ഇത്തവണ തങ്ങൾക്കായിരുന്നു ക്ലെയിം. അംഗീകരിക്കുമെന്നാണ് കരുതിയിരുന്നത്.
ജില്ലമാറി മത്സരിക്കാൻ പാടില്ലെന്നാണ് സ്ഥാനാർഥിത്വം നിഷേധിക്കാൻ കാരണമായി പറയുന്നത്. ഇത് അംഗീകരിക്കാൻ കഴിയില്ല. റോഷി അഗസ്റ്റ്യൻ ഉൾപ്പെടെ നേതാക്കൾ മുമ്പ് ഇടുക്കിയിൽ മത്സരിച്ചിട്ടുണ്ട്. കോൺഗ്രസ് നേതാക്കൾ ഡൽഹിയിൽനിന്നും മടങ്ങിയെത്തിയാൽ അവരുമായി ആലോചിച്ച് തീരുമാനമെടുക്കും. തീരുമാനം പാർട്ടി തിരുത്താൻ തയാറാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം തൊടുപുഴയിൽ പറഞ്ഞു.ടുപുഴയിൽ സുഹൃത്തിന്റെ വീട്ടിൽ ചേർന്ന രഹസ്യയോഗത്തിനു ശേഷമാണ് പി.ജെ ജോസഫ് മാധ്യമങ്ങളോട് പ്രതികരിച്ചത്. സ്ഥാനാർഥിത്വം നിഷേധിച്ചതോടെ ജോസഫ് വിഭാഗം നേതാക്കൾ രാത്രിയിൽ തന്നെ രഹസ്യ യോഗം ചേരുകയായിരുന്നു.
അതേസമയം പാർട്ടി പ്രവർത്തകരുടെ വികാരം മാനിച്ചാണ് തോമസ് ചാഴികാടനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചതെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ കെ.എം മാണി. പി.ജെ ജോസഫ് തീരുമാനം ഉൾക്കൊള്ളുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. കോട്ടയത്ത് ചേർന്ന സ്റ്റിയറിംഗ് കമ്മിറ്റി യോഗം സ്ഥാനാർഥിയെ നിശ്ചയിക്കാൻ തന്നെ ചുമതലപ്പെടുത്തിയിരുന്നു. നേതാക്കൾ എല്ലാവരുമായും ആലോചിച്ചാണ് ചാഴികാടനെ നിശ്ചയിച്ചതെന്നും മാണി പറഞ്ഞു. പി.ജെ ജോസഫ് സീറ്റ് ചോദിച്ചതായി അറിഞ്ഞതു മുതൽ നേതാക്കൾ എല്ലാവരും തന്നെ വന്നുകണ്ടിരുന്നു. ജില്ലയ്ക്കു വെളിയിലുള്ള ആളുകൾക്ക് സീറ്റ് നൽകിയാൽ പാർട്ടി പ്രവർത്തനം അവസാനിപ്പിക്കുമെന്ന് അവർ അറിയിച്ചു. ഇതിന്റെയെല്ലാം അടിസ്ഥാനത്തിൽ പാർട്ടി പ്രവർത്തകരുടെ വികാരം മാനിച്ചാണ് തീരുമാനമെന്നും മാണി അറിയിച്ചു. പാർട്ടിക്കുള്ളിലെ പ്രശ്നങ്ങൾ രമ്യമായും നീതിയുക്തമായും പരിഹരിക്കപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോട്ടയം ലോക്സഭാ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥിയായി തോമസ് ചാഴിക്കാടൻ മത്സരിക്കും. ഒറ്റവരി വാർത്താക്കുറിപ്പിലാണ് കെ.എം മാണി സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്. ജോസഫ് വിഭാഗത്തിന്റേയും യുഡിഎഫിന്റെയും കടുത്ത സമ്മർദം അതിജീവിച്ച് തിങ്കളാഴ്ച രാത്രിയോടെയാണ് മുൻ എംഎൽഎ ചാഴികാടനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചിരിക്കുന്നത്.
കൂടുതൽ വാർത്തകൾക്കായി ഡെയിലി ഇന്ത്യൻ ഹെറാഡ് Facebook പേജ് ലൈക്ക് ചെയ്യൂ. https://www.facebook.com/DailyIndianHeraldnews/