യുഡിഎഫ് തകരുന്നു .കേരളാകോൺഗ്രസുകൾ തമ്മിൽത്തല്ല് രൂക്ഷമാകുന്നു.രണ്ട് എം.പിമാരുടെ ബലമുള്ളതിനാൽ ഹൈക്കമാന്‍ഡും ജോസ് പക്ഷത്തിനൊപ്പം.ജോസഫ് മുന്നണി വിടേണ്ടി വരും

തിരുവനന്തപുരം: ജോസ് കെ മാണിയും പിജെ ജോസഫ് കേരളം കോൺഗ്രസും തമ്മിലുള്ള തർക്കം യുഡിഎഫിന്റെ തകർച്ചയിലേക്കാണ് പോകുന്നത്.മുന്നേ തർക്കങ്ങൾ നിലനിൽക്കുന്ന ജോസ് കെ മാണിയും ജോസഫ് വിഭാഗവും ഇപ്പോൾ കോട്ടയം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെച്ചൊല്ലിയാണ് പോര് രൂക്ഷമായിരിക്കുന്നത് .രണ്ടുപേരും വാശിയിൽ തന്നെയാണ് .ജോസഫ് മുന്നണി വിട്ടുപോയാലും ജോസ് കെ മാണിയെ പിന്തുണക്കുക എന്ന നയം ആയിരിക്കും കോൺഗ്രസ് ഹൈക്കമാൻഡ് സ്വീകരിക്കുക എന്ന റുമാറുകൾ ജോസഫ് വിഭാഗത്തെ ചൊടിപ്പിച്ചിട്ടും ഉണ്ട് . രണ്ട് എം.പിമാരുള്ള ജോസ് പക്ഷത്തെ പിണക്കാന്‍ ഹൈക്കമാന്‍ഡ് തയാറാകുമോയെന്നതും പ്രസകതമാണ് . പ്രത്യേകിച്ച്, ബി.ജെ.പിക്കു ഭൂരിപക്ഷമില്ലാത്ത രാജ്യസഭയില്‍ പ്രതിപക്ഷത്തെ ഓരോ അംഗത്തിന്റെ പിന്തുണയും പ്രധാനമാണെന്നിരിക്കേ. പ്രകോപിതരായി ജോസ് പക്ഷം മുന്നണിവിട്ട്, ബി.ജെ.പിക്കൊപ്പം ചേര്‍ന്നാലും പാപഭാരം കെ.പി.സി.സി. നേതൃത്വത്തിന്റെ തലയിലാകും. കരാര്‍ പാലിക്കാനായി ജോസഫ് പക്ഷത്തിനൊപ്പം നില്‍ക്കുന്നതുകൊണ്ട് വലിയ ഗുണമുണ്ടാകില്ലെന്നും കോണ്‍ഗ്രസില്‍ ഒരുവിഭാഗം ചൂണ്ടിക്കാട്ടുന്നു.

ക്കേ, കോണ്‍ഗ്രസിലും പൊട്ടിത്തെറി. മുന്നണിബന്ധം ഉലഞ്ഞാലും പ്രസിഡന്റ് സ്ഥാനം െകെവിടില്ലെന്നു ജോസ് കെ. മാണി വിഭാഗം വ്യക്തമാക്കിയതിനു പിന്നാലെ, രാജിവച്ചില്ലെങ്കില്‍ അവിശ്വാസം കൊണ്ടുവരുമെന്ന നിലപാടിലാണു പി.ജെ. ജോസഫ് വിഭാഗം. ഇരുകൂട്ടരും ഉറച്ചുനില്‍ക്കുന്നതു കോണ്‍ഗ്രസിലും ഉരുള്‍പൊട്ടലിനു കാരണമായി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഘടകകക്ഷിയിലെ തമ്മിലടി ചര്‍ച്ചചെയ്യാന്‍ അടിയന്തര ഡി.സി.സി. യോഗം ഇന്നുചേരും. ജോസഫ് വിഭാഗത്തിന് അവസാനത്തെ ആറുമാസം പ്രസിഡന്റ് സ്ഥാനം നല്‍കാമെന്ന കരാര്‍ ജോസ് വിഭാഗം പാലിക്കണമെന്നു കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. അതിനു വഴങ്ങില്ലെന്നു ജോസ് വിഭാഗം അറിയിച്ച സാഹചര്യത്തില്‍ ജോസഫ് വിഭാഗം കൊണ്ടുവരുന്ന അവിശ്വാസപ്രമേയം കോണ്‍ഗ്രസിനെ വെട്ടിലാക്കും. 22 അംഗ ജില്ലാപഞ്ചായത്തില്‍ കോണ്‍ഗ്രസ്-എട്ട്, എല്‍.ഡി.എഫ്-ഏഴ്, ജോസ് വിഭാഗം-നാല്, ജോസഫ് വിഭാഗം-രണ്ട്, പി.സി. ജോര്‍ജിന്റെ ജനപക്ഷം-ഒന്ന് എന്നിങ്ങനെയാണു കക്ഷിനില.


ജോസഫ് വിഭാഗത്തിന്റെ അവിശ്വാസത്തെ കോണ്‍ഗ്രസ് പിന്തുണച്ചാലും 10 പേരുടെ പിന്തുണയേ ആകൂ. ജോസ് വിഭാഗത്തെ ഇടതുമുന്നണി പിന്തുണച്ചാല്‍ പ്രമേയം പരാജയപ്പെടും. ജോസ് വിഭാഗത്തിന് ഇടുമുന്നണിയിലേക്കു വഴിതുറക്കുകയും ചെയ്യും. അവിശ്വാസത്തെ എതിര്‍ത്താല്‍ കോണ്‍ഗ്രസിന്റെ നിലപാട് ചോദ്യംചെയ്യപ്പെടും. അങ്ങനെവന്നാല്‍, ജോസഫ് വിഭാഗത്തിനാകും ഇടതുമുന്നണിയിലേക്കു വഴിതുറക്കുക. കോണ്‍ഗ്രസിനും കേരളാ കോണ്‍ഗ്രസി(എം)നും രണ്ടരവര്‍ഷം വീതം പ്രസിഡന്റ് സ്ഥാനം എന്നതായിരുന്നു ആദ്യകരാര്‍.

ഇതനുസരിച്ച് കോണ്‍ഗ്രസിലെ ജോഷി ഫിലിപ്പ് പ്രസിഡന്റായെങ്കിലും ഒന്നരവര്‍ഷം കഴിഞ്ഞ് ഡി.സി.സി. പ്രസിഡന്റായപ്പോള്‍ രാജിവച്ചു. തുടര്‍ന്ന് കോണ്‍ഗ്രസിലെതന്നെ സണ്ണി പാമ്പാടി പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിച്ചെങ്കിലും സി.പി.എം. പിന്തുണയോടെ കേരളാ കോണ്‍ഗ്രസി(എം)ലെ സഖറിയാസ് കുതിരവേലിക്കായിരുന്നു വിജയം. പിന്നീട് കോണ്‍ഗ്രസും കേരളാ കോണ്‍ഗ്രസുമായുള്ള തര്‍ക്കം പരിഹരിച്ചതോടെ സഖറിയാസ് രാജിവച്ച്, സണ്ണി പ്രസിഡന്റായി. അതിനുശേഷമാണു ജോസഫ് -ജോസ് വിഭാഗങ്ങളുടെ തര്‍ക്കമാരംഭിച്ചത്.

യു.ഡി.എഫിലെ കരാര്‍പ്രകാരം സണ്ണി രാജിവച്ചതോടെ പ്രസിഡന്റ് സ്ഥാനത്തേക്ക് ജോസ്, ജോസഫ് വിഭാഗങ്ങള്‍ അവകാശമുന്നയിച്ചു. തുടര്‍ന്ന്, രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും മുന്‍െകെയെടുത്ത്് ആദ്യത്തെ എട്ടുമാസം ജോസ് വിഭാഗത്തിനും അടുത്ത ആറുമാസം ജോസഫ് വിഭാഗത്തിനുമെന്നു കരാറുണ്ടാക്കി.

ജില്ലാപഞ്ചായത്ത് പ്രസിഡന്റായിരുന്ന ജോഷി ഫിലിപ്പിനെ ഡി.സി.സി. പ്രസിഡന്റായി നിയമിച്ചതാണ് ഈ പൊല്ലാപ്പിനെല്ലാം കാരണമെന്നു കോണ്‍ഗ്രസില്‍ ഒരുവിഭാഗം ആരോപിക്കുന്നു. കേരളാ കോണ്‍ഗ്രസ് (എം) ജോസ് വിഭാഗത്തിനു നിലവില്‍ രണ്ട് എം.പിമാരുണ്ട്. അതുകൊണ്ടുതന്നെ യു.പി.എ. ഘടകകക്ഷിക്കെതിരേ പ്രാദേശികവിഷയത്തില്‍ കെ.പി.സി.സിക്കു തീരുമാനമെടുക്കാനാവില്ലെന്നും വാദമുണ്ട്.

ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പദവിയില്‍ ശേഷിക്കുന്ന കാലയളവ് ജോസഫ് പക്ഷത്തിനു നല്‍കാന്‍ കെ.പി.സി.സി. രാഷ്ട്രീയകാര്യസമിതി െകെക്കൊണ്ട തീരുമാനം പാര്‍ട്ടിയെ വെട്ടിലാക്കുമെന്ന് ഒരുവിഭാഗം ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, തങ്ങള്‍ മുന്‍െകെയെടുത്തുണ്ടാക്കിയ കരാറിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച വേണ്ടെന്നാണു കോട്ടയത്തെ കോണ്‍ഗ്രസ് നേതാക്കളുടെ നിലപാട്.

Top