ന്യൂഡൽഹി: നിലവിൽ ഭരണമുള്ള രാജസ്ഥാൻ ഭരണവും കോൺഗ്രസിന് നഷ്ടമാകാൻ സാധ്യത രാജസ്ഥാനിൽ കോൺഗ്രസ് പാർട്ടിയിൽ ആഭ്യന്തര കലഹം രൂക്ഷമാവുകയാണ് .സച്ചിനെ ഒതുക്കാനുള്ള നീക്കം പാർട്ടിയിൽ പുതിയ കലാപം ഉണ്ടാകും .ഗെലോട്ടിനെ പിന്തുണക്കുന്നത് വേണുഗോപാൽ നീക്കാം പാർട്ടിയുടെ നാസമ്ത്തിൽ എത്തുമെന്നാണ് പുറത്ത് വരുന്ന സൂചനകൾ .കോൺഗ്രസിൽ രണ്ടാമനാകാൻ വേണുവിന് പിന്തുണ കൊടുത്ത ഗെലോട്ടിനെ പിണക്കാൻ വേണുവിനാകില്ല എന്നതാണ് സത്യം .എന്നാൽ പാർട്ടിയിലെ പ്രതിസന്ധി തീർത്തില്ലായെങ്കിൽ സച്ചിനും കൂട്ടരും ബിജെപി താവളത്തിൽ എത്തുമെന്ന് ഭയക്കുന്നവർ ഉണ്ട് .
മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടും ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റും തമ്മിലുള്ള ഭിന്നതയാണ് ഇവിടെ പ്രധാന പ്രശ്നം. ഇരുവരും തമ്മിലുള്ള പ്രശ്ന പരിഹാരത്തിന് ഇടക്കാലത്ത് സാധിച്ചെങ്കിലും മന്ത്രിസഭാ പുനഃസംഘടന എത്തിയതോടെ കോൺഗ്രസിനെ സംബന്ധിച്ചടുത്തോളം മറ്റൊരു തലവേദനയാണ് മുന്നിലെത്തിയിരിക്കുന്നത്. ദിവസങ്ങളായി നടക്കുന്ന ചർച്ചകളിൽ ഇതുവരെ പരിഹാരം കാണാൻ സാധിച്ചട്ടില്ലെന്ന് മാത്രമല്ല മന്ത്രിസഭാ പുനഃസംഘടനയും അനന്തമായി നീളുകയാണ്. അശോക് ഗെഹ്‌ലോട്ട് നയിക്കുന്ന മന്ത്രിസഭയിൽ ഒൻപത് ക്യാബിനറ്റ് പദവികളാണ് ഒഴിവുള്ളത്. ഇതിലേക്ക് മൂന്ന് വിഭാഗം ആളുകളാണ് കണ്ണും നട്ടിരിക്കുന്നത്. അശോക് ഗെഹ്‌ലോട്ടിന്റെ തന്നെ വിശ്വസ്തർ ഒരു വശത്തും സച്ചിൻ പൈലറ്റിനെ പിന്തുണയ്ക്കുന്നവർ മറ്റൊരു വശത്തും. ഇവർ രണ്ടുപേർക്കും പുറമെ സ്വതന്ത്രരുടെയും ബിഎസ്‌പി(ബഹുജൻ സമാജ് പാർട്ടി)യിൽ നിന്നും കോൺഗ്രസിലെത്തിയ മറ്റൊരു വിഭാഗം എംഎൽഎമാരും.
ഈ അധികാര തർക്കം മന്ത്രിസഭ വിപുലീകരണം കൂടുതൽ വൈകിപ്പിക്കുമെന്ന് മുതിർന്ന എംഎൽഎമാരും മന്ത്രിമാരും പറയുന്നത്. സ്വതന്ത്ര്യ ദിനത്തിന് മുൻപ് ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകുമെന്ന ശുഭ പ്രതീക്ഷയിലാണ് സച്ചിൻ പൈലറ്റ് ക്യാംപ്. നിലവിലെ ഒഴിവുകൾ മാത്രം നികത്തി പുനഃസംഘടനയില്ലാതെ മന്ത്രിസഭ മുന്നോട്ട് പോകണമെന്ന നിർദേശമാണ് അശോക് ഗെഹ്‌ലോട്ട് കേന്ദ്ര നേതൃത്വത്തിന് മുന്നിൽ വെച്ചിരിക്കുന്നതെന്നും ചില റിപ്പോർട്ടുകളുണ്ട്.
എംഎൽഎമാരുടെ മറ്റ് ഘടകങ്ങളേക്കാൾ കൂടുതൽ ഇപ്പോൾ ഈ വിഭാഗങ്ങളെയെല്ലാം വിശ്വാസത്തിലെടുത്തുകൊണ്ടുള്ള ഒരു മന്ത്രിസഭ പുനഃസംഘടനയാണ് കോൺഗ്രസിനെ ബുദ്ധിമുട്ടിലാക്കുന്നത്. എല്ലാവരെയും ഉൾക്കൊള്ളിക്കാൻ സാധിക്കാത്തതാണ് പ്രധാന പ്രശ്നം. കഴിഞ്ഞ വർഷം രാഷ്ട്രീയ പ്രതിസന്ധി ഘട്ടത്തിൽ സർക്കാരിനൊപ്പം നിന്ന നൂറോളം എംഎൽഎമാരുണ്ടായിരുന്നുവെന്നും അപ്പോൾ കോൺഗ്രസിൽ ലയിച്ച ആറ് ബിഎസ്പി എംഎൽഎമാരും 13 സ്വതന്ത്രരുമുണ്ടായിരുന്നു. ഗെലോട്ട്-പൈലറ്റ് വിഭാഗങ്ങളെ തൃപ്തിപ്പെടുത്തുന്ന തരത്തിൽ മന്ത്രിസഭയിൽ അഴിച്ചുപണി നടത്തേണ്ടത് ദേശീയ നേതൃത്വത്തെ സംബന്ധിച്ചടുത്തോളം ഏറെ നിർണായകമാണ്.
എഐസിസി ജനറൽ സെക്രട്ടറി അജയ് മാഖനെയും കെ.സി വേണുഗോപാലിനെയുമാണ് ഇതിനായി ഹൈക്കമാൻഡ് നിയോഗിച്ചിരിക്കുന്നത്. അതേസമയം അജയ് മാഖനുമായി സംസാരിച്ച ചില മന്ത്രിമാർ സ്വയം സ്ഥാനമൊഴിയാമെന്ന് അദ്ദേഹത്തെ അറിയിച്ചതായാണ് റിപ്പോർട്ട്. സംഘടന പ്രവർത്തനങ്ങളിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കാനാണ് അവർ സന്നദ്ധരായി മുന്നോട്ട് വന്നിരിക്കുന്നത്. അധികാര വടംവലിയിൽ നട്ടംതിരിയുന്ന കോൺഗ്രസിനെ സംബന്ധിച്ചടുത്തോളം ഇതൊരു ശുഭ സൂചനയാണ്.
സച്ചിന്‍ 2023ല്‍ രാജസ്ഥാന്‍ കോണ്‍ഗ്രസിന്റെ മുഖമാകുമെന്ന് രാഹുല്‍ സൂചിപ്പിച്ച് കഴിഞ്ഞു. ഗെലോട്ടിനോട് വഴിമാറണമെന്ന നിര്‍ദേശവും രാഹുല്‍ നല്‍കുന്നുണ്ട്. ഗെലോട്ട് മൂന്ന് ടേം മുഖ്യമന്ത്രിയായി കഴിഞ്ഞു. കോണ്‍ഗ്രസിന്റെ കേന്ദ്ര മന്ത്രിയായും അദ്ദേഹം ചുമതല വഹിച്ചിട്ടുണ്ട്. ഇനിയും എന്ത് പദവികളൊന്നും അദ്ദേഹത്തിന് ലഭിക്കാനില്ല. ഈ സാഹചര്യത്തില്‍ അടുത്ത തവണ ഗെലോട്ട് പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ ദേശീയ തലത്തിലേക്ക് വരണമെന്നാണ് രാഹുലിന്റെ ആവശ്യം. സച്ചിനെ മുഖ്യമന്ത്രി സ്ഥാനത്ത് കൊണ്ടുവരാനുള്ള തീരുമാനത്തിലേക്ക് കോണ്‍ഗ്രസ് നേതൃത്വം എത്തുകയാണെങ്കില്‍ അതിന് വലിയ അനുനയ ശ്രമങ്ങള്‍ തന്നെ വേണ്ടി വരും. ഡികെ ശിവകുമാര്‍ ഉള്‍പ്പടേയുള്ള നേതാക്കളെ സംസ്ഥാനത്ത് എത്തിച്ചാണ് കോണ്‍ഗ്രസ് ഇപ്പോള്‍ ഇത്തരം ചര്‍ച്ചകള്‍ നടത്തുന്നത്.
എഐസിസി നേതൃത്വത്തിന്‍റെ നിര്‍ദേശത്തെ തുടര്‍ന്ന് കര്‍ണാടക പിസിസി അധ്യക്ഷന്‍ ജയ്പൂരില്‍ എത്തി മുഖ്യമന്ത്രി അശോക് ഗെലോട്ട് ഉള്‍പ്പടേയുള്ളവരുമായി കൂടിക്കാഴ്ച നടത്തി കഴിഞ്ഞു. പൈലറ്റിന്‍റെ കൂടെയുള്ളവര്‍ക്ക് മന്ത്രിസഭയില്‍ പരിഗണന നല്‍കിയാലും മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ഒഴിയുന്നതില്‍ ഗെലോട്ട് വലിയ എതിര്‍പ്പാണ് ഉയര്‍ത്തുന്നതെന്നാണ് സൂചന.
2018ൽ ബിജെപിയെ വീഴ്ത്തി രാജസ്ഥാനില്‍ കോണ്‍ഗ്രസ് അധികാരം പിടിച്ചെടുക്കുന്നതിൽ പിസിസി അധ്യക്ഷനെന്ന നിലയ്ക്ക് സച്ചിൻ പൈലറ്റിന്റെ പങ്ക് വലുതായിരുന്നു. തിരഞ്ഞെടുപ്പ് ഘട്ടത്തിൽ കോൺഗ്രസിന്റെ മുഖ്യമന്ത്രി മുഖവും സച്ചിൻ പൈലറ്റ് തന്നെയായിരുന്നു. എന്നാല്‍ പാര്‍ട്ടി അധികാരത്തില്‍ എത്തിയപ്പോള്‍ മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ അശോക് ഗെലോട്ടിന് വീണ്ടും ഒരു അവസരം നല്‍കനായിരുന്നു കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്‍റെ തീരുമാനം. ഇതിന് പിന്നാലെയാണ് രാജസ്ഥാൻ കോൺഗ്രസിൽ പ്രശ്നങ്ങൾ ഉടലെടുക്കുന്നത്.
അധികാരത്തിലേറിയ ആദ്യ നാള്‍ മുതല്‍ തന്നെ സച്ചിന്‍ പൈലറ്റ്-അശോക് ഗെലോട്ട് വടംവലി ആരഭിച്ചു. തന്‍റെ പക്ഷത്തുള്ള നേതാക്കളെ ഗെലേട്ട് അവഗണിക്കുന്നുവെന്നായിരുന്നു സച്ചിന്‍ പൈലറ്റിന്‍റെ പ്രധാന ആരോപണം. നിരവധി തവണ ദേശീയ നേതൃത്വത്തില്‍ പരാതിപ്പെടുവെങ്കിലും പരിഹാരം കാണാതായതോടെ ഒരു ഘട്ടത്തില്‍ പരസ്യമായ വിമത നീക്കവും സച്ചിന്‍ പൈലറ്റ് നടത്തി. അന്ന് ചില ഉറപ്പുകള്‍ നല്‍കിയാണ് കോണ്‍ഗ്രസ് നേതൃത്വം പൈലറ്റിനെ അനുനയിപ്പിച്ചത്.
എന്നാല്‍ അന്ന് നല്കിയ ഉറപ്പ് ഇതുവരെയായിട്ടും പാലിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് കഴിഞ്ഞില്ല. ഇതോടെയാണ് വീണ്ടും സംസ്ഥാനത്ത് നിന്നും അസ്വാരസ്യങ്ങള്‍ പുറപ്പെടാന്‍ തുടങ്ങിയത്. ഏതായാലും ഇത്തവണ പ്രശ്നത്തെ ഗൗരവായി തന്നെ എടുത്താണ് കോണ്‍ഗ്രസിന്‍റെ അനുനയ ശ്രമങ്ങള്‍. രണ്ട് വര്‍ഷങ്ങള്‍ക്ക് അപ്പുറം സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കാന്‍ പോവുന്നു എന്നതാണ് കോണ്‍ഗ്രസിന്‍റെ ഈ ധൃതി പിടിച്ച നീക്കങ്ങള്‍ക്ക് പിന്നിലെ പ്രധാന കാരണം.അടുത്ത വർഷം നടക്കാനിരിക്കുന്ന വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പും 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പും മുന്നിൽ കണ്ട് നേതൃത്വത്തിലും ശൈലിയിലും മാറ്റം വരുത്തി മുന്നോട്ട് പോവുകയാണ് കോൺഗ്രസ്. എന്നാൽ സംസ്ഥാന തലത്തിൽ നടക്കുന്ന അധികാര വടംവലിയാണ് കോൺഗ്രസിന് മുന്നിലെ ഏറ്റവും വലിയ തലവേദന.