കൊച്ചി:സ്പ്രിന്ക്ളെറിൽ സർക്കാരിന്റെ മലക്കം മറിച്ചിൽ,കേസിന്റെ പരാജയഭീതി മൂലമെന്ന് സൂചന.നടക്കുവാൻ പോകുന്ന വൻ അഴിമതി മുളയിലേ നുള്ളിക്കളയുവാൻ.ഹർജിക്കാർക്ക് വേണ്ടി ഹാജരായ അഭിഭാഷകർക്കായി എന്നതാണ്,വിദേശ കമ്പനിയെ വിവര ശേഖരണത്തിൽ നിന്നും ഒഴിവാക്കുവാൻ നിർബന്ധിതമായത്. ഇന്ത്യയിലെ വിദഗ്ധ അഭിഭാഷകയെ തന്നെ ലക്ഷങ്ങൾ ചിലവിട്ട് രംഗത്തിറക്കിയെങ്കിലും കേസിന്റെ ആദ്യ പരിഗണനയിൽ തന്നെ സർക്കാർ വാദങ്ങൾ ദുർബലമായിരുന്നു.
കോവിഡ് പശ്ചാത്തലത്തിൽ കേരളീയരുടെ രോഗവ്യാപന വിവരശേഖരണത്തിനായി യാതൊരു മാനദണ്ഡങ്ങലുമില്ലാതെ അമേരിക്കയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സ്പ്രിൻക്ലെർ എന്ന കമ്പനിയെ പിണറായി സർക്കാർ ഏല്പിക്കുകയായിരുന്നു. രഹസ്യമായി സൂക്ഷിക്കേണ്ട വ്യക്തി വിവരങ്ങൾ ചോർത്തുന്നതിന്,സർക്കാർ അഴിമതി നടത്തുന്നു എന്നാരോപിച്ചു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തിയതോടെ ലോക്ഡൗൻ കാലത്ത് വൻ വിവാദമായി.പ്രതിപക്ഷ നേതാവുൾപ്പെടെയുള്ളവർ തീരുമാനം പിൻവലിപ്പിക്കണമെന്നാവശ്യപ്പെട്ട് കേരള ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
ഹർജിക്കാർക്കുവേണ്ടി കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ. ഡോ. മാത്യു കുഴൽനാടൻ ആണ് വക്കാലത്ത് ഏറ്റെടുത്തത്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സർക്കാരാകട്ടെ,മുംബൈയിൽ നിന്നും ലക്ഷങ്ങൾ പ്രതിഫലം വാങ്ങുന്ന എൻ എസ് നാപ്പിനൈ എന്ന പ്രശസ്ത അഭിഭാഷകയെയും രംഗത്തിറക്കി.ബൗദ്ധീകസ്വത്തവകാശം,സൈബർ പോളിസി തുടങ്ങിയ വിഷയങ്ങളിൽ വിദേശത്ത് നിന്നും വിദ്യനേടിയിട്ടുള്ള ഇവരുടെ പ്രാവീണ്യം മുതലാക്കാമെന്നുള്ള സർക്കാർ കണക്കുകൂട്ടൽ പാളുന്നതാണ് കോടതിയിൽ കണ്ടത്.
ഏറ്റവും ശക്തവും, ശ്രദ്ധാപൂർവവുമാണ് മാത്യു കുഴൽനാടൻ കോടതിയിൽ വാദങ്ങൾ നിരത്തിയത്. വിവരശേഖരണ മറവിൽ രഹസ്യാത്മകത നഷ്ടപ്പെടൽ, രേഖകളുടെ ദുരുപയോഗം,എന്നിവ വ്യക്തമായി കോടതിയെ ബോധ്യപ്പെടുത്താനായി. രഹസ്യാത്മകതയും,വിവരങ്ങൾ കൈകാര്യം ചെയ്യുന്നതിലേ അപാകതയും,ചൂഷണം ചെയ്യാനുള്ള സാധ്യതയും കോടതി പരിശോധിച്ചത് ഈ വാദങ്ങൾ കൊണ്ടാണെന്ന് മാത്രമല്ല ഇതിനെ എതിർക്കുന്നതിൽ സർക്കാർ വക്കീൽ പരാജയപ്പെടുകയും ചെയ്തു.വ്യക്തിപരമായ വിവരങ്ങളിലെ തർക്കങ്ങൾ വന്നാൽ ഇന്ത്യൻ കോടതികൾക്ക് ഇടപെടുവാനാകില്ല എന്ന വാദവും സർക്കാരിന്റെ മുനയൊടിച്ചു.
ഈ കാരണങ്ങൾ തന്നെയാണ് കോടതിയുടെ അന്തിമ വിധിക്ക് മുൻപ് തന്നെ സ്പ്രിൻക്ലെർ കമ്പനിയെ ഒഴിവാക്കി സർക്കാർ ഏജൻസിയായ സി ഡിറ്റ് നെ കോവിഡ് രോഗി വിവര ശേഖരണമേല്പിക്കുവാൻ സർക്കാർ തീരുമാനിച്ചത്.ആവശ്യത്തിനു സെർവർ സൗകര്യമില്ല എന്ന് മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ വാദിച്ച സി ഡിറ്റിന് തന്നെ ഇപ്പോൾ ചുമതല ഏൽപ്പിച്ചത് പുതിയ വിവാദത്തിന് തിരികൊളുത്തിയിട്ടുമുണ്ട്. സർക്കാരിന് നാണക്കേടായെങ്കിലും,പുതിയ തീരുമാനത്തിലൂടെ വിവര സുരക്ഷ ഉറപ്പാക്കുവാനും,വലിയൊരു അഴിമതിക്ക് തടയിടുവാനും പ്രതിപക്ഷത്തിന് സാധിച്ചു. കോടതിയിൽ മാത്രമല്ല പൊതു ഇടങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും സംയമനത്തോടെയും,വിവേകപൂർവ്വവും വിശദീകരിച്ചു, മാത്യു കുഴൽനാടൻ നടത്തിയ വാദങ്ങൾ സർക്കാർ അംഗീകരിച്ചു എന്നു വേണം കരുതാൻ.അതേ ഈ പ്രതിപക്ഷ വിജയം കുഴൽനാടന്റെ ജീവിതത്തിലെ ഒരു പൊൻതൂവൽ കൂടിയാണ്.