കന്യാസ്ത്രീയുടെ കൊലപാതകം കൊലപാതകി താനെന്നു പറഞ്ഞ് ഒരാൾ മാഹി പോലീസിൽ കീഴടങ്ങി

കോട്ടയം: പാലാ ലിസ്യൂ കർമലീത്താ മഠത്തിലെ സിസ്റ്റർ അമലയുടെ മരണവുമായി ബന്ധപ്പെട്ട് ഒരാൾ കീഴടങ്ങി. കോട്ടയം സ്വദേശി നാസറാണ് കീഴടങ്ങിയത്.

ഇന്നലെയാണ് അമലയെ മരിച്ചനിലയിൽ കണ്ടെത്തിയത്. അമല കൊല്ലപ്പെട്ടത് പുലർച്ചെ രണ്ടരയ്ക്കും രാവിലെ ഏഴിനുമിടയിലെന്ന് പോസ്റ്റ്‌മോർട്ടത്തിൽ വ്യക്തമായിരുന്നു. രാവിലെ ആറരയ്ക്കും ഏഴിനുമിടയിൽ പതിവായി പ്രാർഥന നടക്കുന്ന മഠത്തിലാണ് സിസ്റ്റർ അമല ഭാരമേറിയ വസ്തുകൊണ്ടുള്ള തലയ്ക്കടിയേറ്റ് മരിച്ചത്.

രാവിലെ ഏഴരയ്ക്കാണു സിസ്റ്റർ അമലയെ പ്രാർഥനയ്ക്കു കാണാതിരുന്നതിനാൽ മറ്റു കന്യാസ്ത്രീകൾ മുറിയിലെത്തി അന്വേഷിച്ചത്. അപ്പോഴാണ് ഭിത്തിയിലാകെ രക്തം തെറിച്ച നിലയിൽ മൃതദേഹം കട്ടിലിൽ കണ്ടെത്തിയത്. പുലർച്ചെ രണ്ടരയ്ക്കും രാവിലെ ഏഴിനുമിടയിലാണ് കൊലപാതകം നടന്നതെന്നാണ് പോസ്റ്റ്‌മോർട്ടത്തിലെ കണ്ടെത്തൽ.

Top