
കോട്ടയം :സാഹിത്യകാരൻ ടി പത്മനാഭന്റെ പ്രസ്താവന വിവാദത്തിൽ. സ്ത്രീകള്‍ അശ്ലീലം എഴുതിയാല്‍ ചൂടപ്പം പോലെ വിറ്റഴിയുമെന്ന സാഹിത്യകാരന്‍ ടി പത്മനാഭന്റെ പരാമര്‍ശമാണ് വിവാദത്തിൽ ആയത് . പത്മാനാഭന്റെ വിവാദ പരാമർശത്തിനെതിരെ സിസ്റ്റര്‍ ലൂസി കളപ്പുര രംഗത്ത് വന്നു . രാജ്യം ആദരിക്കുന്ന എഴുത്തുകാരനില്‍ നിന്ന് ഇത് പ്രതീക്ഷിച്ചില്ലെന്നും പത്മനാഭന്‍ പരാമര്‍ശം പിന്‍വലിച്ച് പൊതു സമൂഹത്തോട് മാപ്പ് പറയണമെന്നും അവര്‍ ആവശ്യപ്പെട്ടു.
മഠത്തിലെ മോശം അനുഭവങ്ങള്‍ സന്യാസിനി എഴുതിയാല്‍ നല്ല ചെലവാണെന്നും സിസ്റ്റര്‍ എന്ന പേര് ചേര്‍ത്താല്‍ പുസ്തകത്തിന്റെ വില്‍പന വര്‍ധിക്കുമെന്നുമായിരുന്നു ടി പദ്മനാഭന്റെ പ്രസ്താവന. അശ്ലീല സാഹിത്യം വൈകാതെ ചവറ്റു കൊട്ടയില്‍ വീഴുമെന്നും പത്മനാഭന്‍ പറഞ്ഞു. ഇന്നലെ കോഴിക്കോട് നടന്ന പുസ്തക പ്രകാശന ചടങ്ങിലായിരുന്നു പത്മനാഭന്‍ വിവാദ പ്രസ്താവന നടത്തിയത്. പരാമര്‍ശം അങ്ങേയറ്റം വേദനയുണ്ടാക്കിയെന്ന് ലൂസി കളപ്പുര പറഞ്ഞു.
രാജ്യം ആദരിക്കുന്ന എഴുത്തുകാരനില്‍ നിന്ന് ഇത് ഒരിക്കലും പ്രതീക്ഷിച്ചില്ലെന്നും പത്മനാഭന്‍ പരാമര്‍ശം പിന്‍വലിച്ച് പൊതു സമൂഹത്തോട് മാപ്പ് പറയണമെന്നും അവര്‍ ആവശ്യപ്പെടുകയാണ് ഉണ്ടായത്. കഴിഞ്ഞ ദിവസം കോഴിക്കോട് നടന്ന പുസ്തക പ്രകാശന ചടങ്ങിലായിരുന്നു പത്മനാഭന്‍ വിവാദ പ്രസ്താവന നടത്തിയത്. പരാമര്‍ശം അങ്ങേയറ്റം വേദനയുണ്ടാക്കിയെന്ന് ലൂസി കളപ്പുര പറയുകയുണ്ടായി.
‘അശ്ലീല സാഹിത്യം ഒരു സ്ത്രീ എഴുതിയാല്‍ ചൂടപ്പം പോലെ വിറ്റഴിയും. എഡിഷന്‍സ്, വണ്‍ ആഫ്റ്റര്‍ അനദര്‍ ആയി തുരുതുരെ ഇറങ്ങും. എല്ലാവര്‍ക്കും പണം, എല്ലാവര്‍ക്കും പണം. ഈ സ്ത്രീ, ഒരു ക്രിസ്തീയ സന്ന്യാസിനി, സിസ്റ്റര്‍, നണ്‍ ആണെങ്കില്‍ അതിലും നല്ലത്. ഒരു ക്രിസ്തീയ സന്ന്യാസിനി അവരുടെ സഭാവസ്ത്രമൊക്കെ ഊരിവച്ച് അവരുടെ തിക്താനുഭവങ്ങള്‍, മഠത്തില്‍ നിന്നുണ്ടായ ചീത്ത അനുഭവങ്ങള്‍ എഴുതിയാല്‍ വളരെ വലിയ ചെലവാണ്.
അത്തരം ധാരാളം പുസ്തകങ്ങള്‍ വരുന്നുണ്ട്’. സഭാ വസ്ത്രം അഴിച്ചുവച്ചാലും സിസ്റ്റർ എന്ന പേര് കൂടി ഒപ്പം ചേർത്താൽ വിൽപന ഒന്ന് കൂടി കൂടും. ഇനി ഒബ്‍സീനും വൾഗറുമായ പുസ്തകമല്ല എങ്കിൽ സെൻസേഷണൽ പുസ്തകമായി കാണണമെന്നും അശ്ലീല സാഹിത്യം വൈകാതെ ചവറ്റു കൊട്ടയിൽ വീഴുമെന്നും’ ആയിരുന്നു പത്മനാഭന്റെ പ്രസംഗം.