ശ്രീദേവിയുടെ മരണം 240 കോടിയുടെ ഇന്‍ഷുറന്‍സ് തട്ടിയെടുക്കാനുള്ള കൊലപാതകം: വാദത്തിലുറച്ച് നിര്‍മ്മാതാവ്

ന്യൂഡല്‍ഹി: നടി ശ്രീദേവിയുടെ മരണത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി സുപ്രീംകോടതി തള്ളി. വിഷയത്തില്‍ ഇടപെടാനാകില്ലെന്ന് കാണിച്ചാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് ഹരജി തള്ളിയത്. സിനിമ നിര്‍മാതാവായ സുനില്‍ സിങ്ങാണ് ഹരജിക്കാരന്‍. ഡല്‍ഹി ഹൈകോടതി ഹരജി തള്ളിയതിനെ തുടര്‍ന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്.

ശ്രീദേവിക്ക് ഒമാനില്‍ 240 കോടി രൂപയുടെ ഇന്‍ഷുറന്‍സ് പോളിസിയുണ്ടെന്ന് ഹരജിക്കാരന്‍ പറഞ്ഞു. യു.എ.ഇയില്‍ വെച്ച് മരിച്ചാല്‍ മാത്രമേ ആ തുക ലഭിക്കുകയുള്ളൂ. അതിനാല്‍ ഇന്‍ഷുറന്‍സ് നേടിയെടുക്കുന്നതിനായി നടത്തിയ കൊലപാതകമാണെന്ന് ഹരജിക്കാരന്‍ ആരോപിക്കുന്നു. എന്നാല്‍ ഇക്കാര്യം നേരത്തെ പരിശോധിച്ച് തള്ളിയതാണെന്നും ഇനിയും വിഷയത്തില്‍ ഇടപെടാനകില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഫെബ്രുവരി 24 ന് ദുബൈ ഹോട്ടലിലെ ബാത്ത് ടബ്ബില്‍ വീണാണ് ശ്രീദേവി മുങ്ങിമരിച്ചത്. ബന്ധുവിന്റെ വിവാഹ ചടങ്ങില്‍ പങ്കെടുക്കുന്നതിനായി ദുബൈയിലെത്തിയതായിരുന്നു അവര്‍. ബോധരഹിതയായി ബാത്ടബ്ബില്‍ വീണതാണ് മരണത്തിനിടയാക്കിയതെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ നിന്നും വ്യക്തമായിരുന്നു. എന്നാല്‍ കൊലപാതകമാണെന്ന വാദത്തിലുറച്ചു നില്‍ക്കുകയാണ് ഹര്‍ജിക്കാരനായ നിര്‍മ്മാതാവ്.

Top