കൊച്ചി:ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡിന്റെ കണ്ടന്റ് എഡിറ്ററായി ശ്രീജിത്ത് ശ്രീകുമാരന്‍ ചുമതലയേറ്റെടുത്തു.മറുനാടന്‍ മലയാളി കൊച്ചി റിപ്പോര്‍ട്ടറായിരുന്ന അദ്ദേഹം കേരളം ഏറെ ചര്‍ച്ച ചെയ്ത പല വാര്‍ത്തകളും പുറത്തുകൊണ്ടുവന്നിട്ടുണ്ട്.ഡിഎല്‍എഫ്,യൂസഫലി തുടങ്ങിയവരുടെ കായല്‍ കയ്യേറ്റം,കൊച്ചിയിലെ ഫ്‌ളാറ്റ് മാഫിയയുടെ നിയമ വിരുദ്ദ പ്രവര്‍ത്തനങ്ങള്‍,നഴ്‌സിങ്ങ് തട്ടിപ്പ്,ടി.സിദ്ദിഖ്-നസീമ ടീച്ചര്‍ വിഷയം,തുടങ്ങി ഒട്ടേറെ വാര്‍ത്തകള്‍ പുറത്തെത്തിക്കാന്‍ മുന്‍പന്തിയിലുണ്ടായിരുന്നു.കൊച്ചിയിലെ ഓണ്‍ലൈന്‍ സെക്‌സ് റാക്കറ്റിന്റെ പ്രവര്‍ത്തനം തെളിവ് (ഓഡിയോ റെക്കൊഡിങ്ങ്) സഹിതം പുറത്ത് കൊണ്ടുവന്നു.ഓണ്‍ലൈന്‍ വാര്‍ത്തകള്‍ പലതും പിന്നീട് മുഖ്യധാര മാധ്യമങ്ങള്‍ക്കും വലിയ വാര്‍ത്തയായി മാറി.
ജേണലിസത്തില്‍ ബിരുദം കരസ്ഥമാക്കിയ ശ്രീജിത്ത് എസിവിയിലൂടെയാണ് മാധ്യമ പ്രവര്‍ത്തന മേഖലയിലേക്ക് എത്തുന്നത്.മറുനാടന്‍ മലയാളിയുടെ കൊച്ചി റിപ്പോര്‍ട്ടറായി രണ്ട് വര്‍ഷക്കാലം പ്രവര്‍ത്തിച്ചു.കൂടുതല്‍ ആകര്‍ഷകമാക്കി ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡിനെ മാറ്റുകയാണ് തന്റെ പ്രധാന ലക്ഷ്യമെന്ന് ശ്രീജിത്ത് പറഞ്ഞു.നിക്ഷ്പക്ഷതക്കപ്പുറത്തേക്ക് നേരിന്റെ പക്ഷം പിടിക്കാനാണ് ശ്രമിക്കേണ്ടത്.സമൂഹത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ പ്രശ്‌നങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കും.കേരളത്തില്‍ രാഷ്ട്രീയ-ഉദ്യോഗസ്ഥ കൂട്ടുകെട്ടിന്റെ അഴിമതി കഥകള്‍ ഒന്നൊന്നായി പുറത്തെത്തിക്കാനും തങ്ങള്‍ക്ക് ഉത്തരവാദിത്തം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡിന്റെ വാര്‍ത്തകളുടെ ഉള്ളടക്കത്തിന്റെ പൂര്‍ണ്ണ നിയന്ത്രണം ശ്രീജിത്ത് ശ്രീകുമാരനായിരിക്കും.പാലക്കാട് ഒറ്റപ്പാലം സ്വദേശിയാണ് ശ്രീജിത്ത്.