2020ന് സുസ്വാഗതം!!ലോകം ആഘോഷലഹരിയില്‍.സമോവ, കിരിബാത്തി, ടോംഗ എന്നീ മൂന്ന് ദ്വീപ് രാഷ്ട്രങ്ങളാണ് 2020നെ ആദ്യം വരവേറ്റത്.

ന്യുഡൽഹി :പുതുവർഷത്തെ വരവേറ്റ് ലോകം. ന്യൂസീലന്‍ഡിലും ഓസ്ട്രേലിയയിലും ജപ്പാനിലും തായ് ലാന്‍ഡിലും പുതുവര്‍ഷം ഇന്ത്യയിലുംപിറന്നു. ബാക്കിയുള്ള ലോകമത്രയും കാത്തിരിപ്പിലാണ്. ഇന്നലെയുടെ കളങ്കമെല്ലാം മായ്ക്കുന്ന നാളെകളുടെ തുടക്കത്തിനായി.വിപുലമായ ആഘോഷങ്ങളുടെ രാത്രിയൊരുക്കി കേരളവും പുതുവർഷത്തെ വരവേറ്റു.ഓക്‌ലന്‍ഡിനും പിന്നാലെ സിഡ്നിയടക്കം ഓസ്ട്രേലിയയിലെ നഗരങ്ങളും ജപ്പാനും പുതുവര്‍ഷത്തെ വരവേറ്റു. വന്‍ കരിമരുന്ന് പ്രയോഗത്തോടെയാണ് തായ് ലാന്‍റും പുതുവർഷത്തെ വരവേറ്റത്.

പുത്തൻ പ്രതീക്ഷകളുമായി 2020നെ വരവേറ്റ് ലോകം. വിപുലമായ ആഘോഷങ്ങളോടെയാണ് ലോകം പുതുവർഷത്തെ സ്വാഗതം ചെയ്തത്. സമോവ, കിരിബാത്തി, ടോംഗ എന്നീ മൂന്ന് ദ്വീപ് രാഷ്ട്രങ്ങളാണ് 2020നെ ആദ്യം വരവേറ്റത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പിന്നാലെ ന്യൂസിലാൻഡിലും ഓസ്ട്രേലിയയിലു പുതുവർഷം എത്തി.വലിയ ആഘോഷത്തോടെയാണ് ന്യൂസിലാൻഡിലും പുതുവർഷത്തെ വരവേറ്റത്. ഓക്ലാൻഡിലാണ് ആദ്യം പുതുവർഷം പുറന്നത്. കരിമരുന്ന് പ്രയോഗത്തോടെയാണ് ജനങ്ങൾ 2020നെ സ്വാഗതം ചെയ്തത്. കൊടും തണുപ്പിനെ അവഗണിച്ചാണ് ഉത്തരേന്ത്യയിൽ പുതുവത്സരാഘോഷങ്ങൾ നടന്നത്.

കേരളത്തിലും വലിയ ആഘോഷങ്ങളോടെയാണ് പുതുവർഷത്തെ വരവേറ്റത്. കൊച്ചിയിലും കോഴിക്കോടും തിരുവനന്തപുരത്തും വിപുലമായ ആഘോഷങ്ങളാണ് നടന്നത്. ഫോർട്ട് കൊച്ചിയിലും സംഗീതവും നൃത്തവുമായി വിപുലമായ ആഘോഷ പരിപാടികളാണ് സംഘടിപ്പിച്ചത്. ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ചായിരുന്നു ആഘോഷങ്ങൾ. ഭീമൻ പാപ്പാഞ്ഞിയെ കത്തിച്ചായിരുന്നു കൊച്ചി പുതുവർഷത്തെ വരവേറ്റത്.

കനത്ത സുരക്ഷയും ഒരുക്കിയിരുന്നു. ന്യു ഇയർ റവല്യൂഷൻ എന്ന പേരിലാണ് ദില്ലി ജാമിയ സർവകലാശാലയിൽ ന്യൂ ഇയർ ആഘോഷങ്ങൾ സംഘടിപ്പിച്ചത്. ബേക്കർ ദ്വീപ്, ഹൗലാൻഡ് ദ്വീപ് എന്നിവിടങ്ങളിലാണ് പുതുവർഷം അവസാനം എത്തുക. ലണ്ടനിൽ ജനുവരി 1 പകൽ 11 മണിയാകുമ്പോഴാണ് ഈ ദ്വീപുകളിൽ പുതുവർഷം എത്തുക.

Top