മഹാബലി പ്രതിമയ്ക്ക് ഭീഷണി; ഓണം വാമന ജയന്തി; ക്ഷേത്രത്തില്‍ അസുര പ്രതിമ വേണ്ടെന്ന് സംഘപരിവാര്‍

ഓണം വാമന ജയന്തി എന്ന് അവര്‍ത്തിച്ച് സംഘപരിവാര്‍. തൃക്കാക്കര വാമന ക്ഷേത്രത്തില്‍ മഹാബലിയുടെ പ്രതചിമ സ്ഥാപിക്കുന്നതിനെതിരെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ രംഗത്ത്. ഈ സംഭവം വന്നതോടെ മഹാബലി വീണ്ടും വിവാദത്തിലായിരിക്കുകയാണ്. അസുരനായ മഹാബലി വാനമമൂര്‍ത്തിയുടെ ക്ഷേത്രത്തില്‍ പാടില്ലെന്നാണ് സംഘപരിവാറിന്റെ വാദം. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രത്തില്‍സ മഹാബലിയുടെ സ്മൃതിമണ്ഡപം സ്ഥാപിക്കുന്നത് നിര്‍ത്തിവെക്കണമെന്നും ഹിന്ദു ഐക്യവേദി നിലപാടെടുത്തു. ദേശീയ പത്രമായ ഡെക്കാണ്‍ ക്രോണിക്കിളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മലയാളികള്‍ മഹാബലിയെ ആരാധിക്കുന്നതിനോ ഓണം ആഘോഷിക്കുന്നതിനോ ഞങ്ങള്‍ എതിരല്ല. എന്നിരുന്നാലും, വാമന മൂര്‍ത്തിയുടെ ഏക ക്ഷേത്രമായ ഇവിടെ മഹാബലിയുടെ പ്രതിമ സ്ഥാപിക്കുന്നത് എന്തിനാണെന്ന് ഹിന്ദു ഐക്യവേദി ജനറല്‍ സെക്രട്ടറി ഇഎസ് ബിജു ചോദിക്കുന്നു.

തൃക്കാക്കര മുനിസിപ്പാലിറ്റിയിലോ കളമശ്ശേരി മുനിസിപ്പാലിറ്റിലോ പ്രതിമ സ്ഥാപിക്കാമല്ലോ എന്തിനാണ് ക്ഷേത്രത്തിന്റെ പ്രവേശന കവാടത്തിനരിക്കില്‍ ഇത് സ്ഥാപിക്കുന്നതെന്തിനാണെന്ന് ഹിന്ദു ഐക്യവേദി ചോദിക്കുന്നു.
എന്നാല്‍ പ്രതിമ സ്ഥാപിക്കുന്നത് ആചാര ലംഘനമാണെന്ന നിലപാടിനോട് യോജിരക്കാനാകില്ലെന്നാണ് ദേവസ്വം ബോര്‍ഡിന്റെ വാദം.

മഹാബലിയുടെ പ്രതിമ സ്ഥാപിക്കുന്നത് ദേവസ്വം ബോര്‍ഡ് വിലക്കുവാങ്ങിയ സ്ഥലത്താണെന്നും പ്രതിമ സ്ഥാപിക്കുന്നതിന് ഹിന്ദു ഐക്യവേദിയുടെ എതിര്‍പ്പുള്ളതിനാല്‍ പോലീസ് ഇടപെടണമെന്നും ദേവസ്വം ബോര്‍ഡ് കേടതിയില്‍ ആവശ്യപ്പെട്ടു. മഹാബലിയുടെ പ്രതിമ നിര്‍മ്മാണം ആരംഭിച്ചതായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ പോലീസ് നടപടി സ്വീകരിക്കണമെന്ന് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

തിരുവോണം മഹാബലിയുടെ ഓര്‍മ്മ പുതുക്കുന്ന ഉത്സവമല്ലെന്നും വാമനജയന്തിയാണെന്നുമാണു സംഘപരിവാറിന്റെ പ്രചാരണം. ആര്‍എസ്എസിന്റെ മുഖമാസികയായ കേസരിയില്‍ ഓണം വാമനജയന്തിയാണെന്നു ലേഖനവും പ്രസിദ്ധീകരിച്ചിരുന്നു.

അതേസമയം ദേവസ്വം ബോര്‍ഡിന്റെ ഭരണത്തിനു കീഴിലുള്ള തൃക്കാക്കര ക്ഷേത്രത്തില്‍ വാമനാവതാരണം അസുര രാജാവായ മഹാബലിയെ ചവിട്ടിതാഴ്ത്തുന്ന രൂപത്തിലുള്ള വിഗ്രഹമാണ് നിര്‍മ്മിക്കുന്നതെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. തുല്യനീതിയുടെകാലത്തെയാണ് മഹാബലിയുടെ ചരിത്രം ഓര്‍മ്മപ്പെടുത്തുന്നതെന്നും അത് വര്‍ണവിവേചനത്തിന്റെ വക്താക്കള്‍ക്ക് ഉള്‍ക്കൊള്ളാനാവില്ലെന്നും ദലിത്, പുരോഗമന ജനാധിപത്യ സംഘടനകളും വ്യക്തമാക്കി.

ഒരു കോടി രൂപയോളം ചെലവഴിച്ചാണ് കൊച്ചിന്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ക്ഷേത്രത്തില്‍ മഹാബലിയുടെ സ്മൃതിമണ്ഡപം സ്ഥാപിക്കുന്നത് .

”ബിൻ ലാദൻ ഉയർത്തെഴുന്നേറ്റു”!ബിഗ് ബ്രേക്കിംഗ്!!.. 50 രൂപയുടെയും 200 രൂപയുടെയും നോട്ടുകള്‍ ആദ്യം സ്വന്തമാക്കി പ്രവാസി മലയാളി കച്ചവടത്തിന്റേയും,പരസ്യ കമ്പോളത്തിന്റേയും സുഖലോലുപതയില്‍ മദിക്കുന്ന മാധ്യമ സസ്‌ക്കാരം ഞങ്ങള്‍ക്കില്ല !..ഇന്ത്യയിലും പ്രവാസ ലോകത്തും വായനക്കാരുടെ കണക്കെടുപ്പില്‍ ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡ് ഏറെ മുന്നില്‍; വായനക്കാരുടെ എണ്ണത്തില്‍ ദിനം പ്രതി കുതിപ്പ്.. ഇന്ത്യ ആര്‍എസ്എസ് ക്യാംപല്ല: വിരട്ടിതിരിച്ചോടിക്കാന്‍ ഗുജറാത്തിലെ ഗുണ്ടയല്ല പാക്കിസ്ഥാന്‍;വേണ്ടത് വായ്താളവും വെല്ലുവിളിയുമല്ല; രാഷ്ട്രീയ ഇച്ഛാശക്തി: അതിര്‍ത്തി കടന്നുള്ള തീവ്രവാദം അവസാനിപ്പിക്കാന്‍ വേണ്ടത് ശക്തമായ നടപടി വേണം ജനവിധി ഇടത്തോ ,വലത്തോ ?കേരളത്തില്‍ കൂടിയത് 740 പോളിംഗ് ബൂത്തുകള്‍
Latest
Widgets Magazine