തന്നെയും മഞ്ജുവിനെയും ചേര്‍ത്ത് അപവാദം പറഞ്ഞുണ്ടാക്കി; കാവ്യയാണ് മഞ്ജുവിന്റെ വിവാഹബന്ധം തകര്‍ത്തത്: ശ്രീകുമാര്‍ മേനോന്റെ മൊഴി പുറത്ത്

കൊച്ചി: നടിയെ ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിനെതിരെ സിനിമാ രംഗത്തു നിന്നുള്ളവരുടെ കൂടുതല്‍ മൊഴികള്‍ പുറത്ത്. മഞ്ജു വാര്യര്‍, റിമി ടോമി, കുഞ്ചാക്കോ ബോബന്‍, സിദ്ദിഖ്, മുകേഷ് എന്നിവര്‍ക്ക് പിന്നാലെ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ നല്‍കിയ മൊഴിയും ഇപ്പോള്‍ പുറത്തു വന്നിരിക്കുകയാണ്.

തന്നെയും മഞ്ജു വാര്യരേയും ചേര്‍ത്ത് അപവാദം പറഞ്ഞ് ഉണ്ടാക്കിയത് ദിലീപാണെന്നും മഞ്ജുവിന്റെ സിനിമയിലെ ഇപ്പോഴത്തെ വളര്‍ച്ച ദിലീപിന് അസ്വാരസ്യം ഉണ്ടാക്കുന്നെന്നുമാണ് ശ്രീകുമാര്‍ മേനോന്റെ മൊഴിയില്‍ പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ശ്രീകുമാര്‍ മേനോന്റെ മൊഴിയുടെ പ്രസക്ത ഭാഗങ്ങള്‍:

ആന്റണി സോണിയുടെ സൈറാ ഭാനു എന്ന ചിത്രത്തില്‍ നായകന്മാരെ പിന്തിരിപ്പിച്ചത് കാരണമാണ് നായകന് പകരമായി അമലയെ അവതരിപ്പിക്കേണ്ടി വന്നത്. മഞ്ജുവിനെ അമ്പലത്തിലും മറ്റും ഡാന്‍സിന് കൊണ്ട് പോയപ്പോള്‍ ദിലീപ് മോശമായി സംസാരിച്ചു. മഞ്ജു വീണ്ടും സിനിമയില്‍ അഭിനയിക്കുന്നത് ദിലീപിന് ഇഷ്ടമായിരുന്നില്ല. മഞ്ജുവിന്റെ സിനിമയില്‍ ഇപ്പോഴത്തെ വളര്‍ച്ച ദിലീപിന് ദഹിക്കുന്നില്ല.ഒടിയന്‍, മഹാഭാരതം എന്നീ സിനിമകള്‍ പ്രൊഡ്യൂസ് ചെയ്യാനിരുന്നത് കാര്‍ണിവല്‍ ഗ്രൂപ്പാണ്. എന്നാല്‍ ദിലീപ് ഇടപെട്ട് കാര്‍ണിവല്‍ ഗ്രൂപ്പിനെ പിന്തിരിപ്പിച്ചു. ഒടിയന്‍ രണ്ടാമൂഴം എന്നീ സിനിമകളുടെ നിര്‍മ്മാണത്തില്‍ നിന്ന് പിന്മാറിയത് ദിലീപ് കാരണമല്ല എന്ന് മോഹന്‍ലാലിനേയും മറ്റുള്ളവരേയും ബോധ്യപ്പെടുത്തുന്നതിന് ആന്റണി പെരുമ്പാവൂര്‍ വഴി ദിലീപ് ശ്രമിച്ചതായി അറിയാം.

കാവ്യയാണ് മഞ്ജുവിന്റെ വിവാഹ ബന്ധം തകര്‍ത്തതെന്ന് മഞ്ജു എന്നോട് പറഞ്ഞിട്ടുണ്ട്. മഞ്ജുവിന്റെ വളര്‍ച്ചയ്ക്ക് പിന്നില്‍ താനാണെന്നുള്ളത് കൊണ്ട് ഞാനും മഞ്ജുവും തമ്മില്‍ നല്ല രീതിയിലുള്ള ബന്ധം തുടര്‍ന്ന് വരുന്നതിനെതിരെ സോഷ്യല്‍ മീഡിയയില്‍ അപവാദം പ്രചാരണം നടത്തി. റിംഗ് മാസ്റ്റര്‍ എന്ന സിനിമയില്‍ മഞ്ജുവിനെ നായയെ പോലെയും റാഫിയെകൊണ്ട് എന്നെപ്പോലെയും അവതരിപ്പിച്ചു. അപ്പോഴാണ് ദിലീപ് ഏതുവഴിക്കും പോകുമെന്ന് എനിക്ക് മനസിലായത്. ദിലീപിന് കുടില ബുദ്ധി ഉണ്ടെന്നും വളഞ്ഞ വഴി സ്വീകരിക്കുമെന്നും സിനിമയിലെ എല്ലാവര്‍ക്കും പരക്കെ ധാരണയുണ്ട്. അതുകൊണ്ട് ആളുകളിപ്പോള്‍ ദിലീപില്‍ നിന്നും വളരെ അകന്നും ശ്രദ്ധാലുക്കളായുമാണ് അഭിപ്രായം പറയുന്നത്

Top