തിരുവനന്തപുരം : ശ്രീറാം വെങ്കിട്ടരാമനെ ദേവികുളം സബ് കളക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കിയത് സംബന്ധിച്ച സര്‍ക്കാര്‍ വാദം പൊളിയുന്നു. ശ്രീറാമിന് സ്ഥാനം കയറ്റം നല്‍കിയെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെയും സിപിഎമ്മിന്റെയും വാദം.
സര്‍ക്കാരിന്റെ വാദം പച്ചക്കള്ളമാണെന്ന് തെളിയിക്കുന്ന രേഖ പൊതുപ്രവര്‍ത്തകനായ അഡ്വ. ഹരീഷ് വാസുദേവന്‍ ഫെയ്‌സ്ബുക്കിലൂടെ പുറത്തുവിട്ടു. ശ്രീറാമിന്റെ സ്ഥലം മാറ്റ ഉത്തരവിന്റെ പകര്‍പ്പാണ് പുറത്തുവിട്ടത്.ശ്രീറാമിനെ സബ് കളക്ടര്‍ പദവിയില്‍ നിന്ന് സ്ഥലം മാറ്റുക മാത്രമാണ് ചെയ്തതെന്ന് രേഖയില്‍ നിന്ന് വ്യക്തമാണ്. ഇത് പ്രമോഷനല്ലെന്നും പ്രസ്തുത രേഖയെ മുന്‍നിര്‍ത്തി വ്യക്തമാക്കുകയാണ് ഹരീഷ് വാസുദേവന്‍.
2017 ജനുവരിയില്‍ പ്രമോഷന്‍ കിട്ടിയ ശ്രീറാമിന് അടുത്ത പ്രമോഷന്‍ ഇനി 2022 ല്‍ മാത്രമാണെന്നും ഹരീഷ് വ്യക്തമാക്കുന്നു.ഹൈക്കോടതിയില്‍ കേസ് ജയിച്ചതിന് പിറ്റേന്ന് ഔട്ട് ഓഫ് അജണ്ടയായി സ്ഥലം മാറ്റത്തിന് ഉത്തരവിട്ടെങ്കില്‍, അത് ന്യായീകരിച്ചെങ്കില്‍ പിണറായി വിജയന്‍ സര്‍ക്കാരിന്റെ കുത്സിത താല്‍പ്പര്യം മനസ്സിലാക്കാന്‍ വലിയ ബുദ്ധിമുട്ടില്ലെന്നും ഹരീഷ് വാസുദേവന്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്.
ന്യായീകരണ തൊഴിലാളികൾ വരൂ, അടുത്ത സെറ്റ് കള്ളങ്ങൾ നിരത്തൂ.ഹൈക്കോടതിയിൽ കേസ് ജയിച്ചതിനു പിറ്റേന്ന്, ഔട്ട് ഓഫ് അജണ്ടയിൽ, തിരക്കിട്ട് സ്ഥലംമാറ്റം ഉത്തരവിട്ടു എന്നതിൽ, കള്ളം പറഞ്ഞു അത് ന്യായീകരിച്ചെങ്കിൽ, പിണറായി വിജയൻ സർക്കാരിന്റെ കുൽസിത താൽപ്പര്യം മനസിലാക്കാൻ വലിയ ബുദ്ധിമുട്ടില്ല.