പിണറായിക്കിട്ട് കൊട്ടി കാനം’പാപ്പാത്തിചോലയിലേത്​ ത്യാഗത്തിന്റെ കുരിശല്ല,കൈയേറ്റത്തി​ന്റെ കുരിശ് .ജെസിബി ഇല്ലെങ്കിലും കയ്യേറ്റം ഒഴിപ്പിക്കാം

തിരുവനന്തപുരം: മൂന്നാറില്‍ വിഷയത്തില്‍ വീണ്ടും പ്രതികരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.പാപ്പാത്തിചോലയില്‍ ത്യാഗത്തിെന്‍റ കുരിശല്ല കൈയേറ്റത്തിെന്‍റ കുരിശാണ് ഉള്ളതെന്ന് കാനം രാജേന്ദ്രന്‍. മുന്നാറില്‍ കൈയേറ്റമൊഴിപ്പിക്കല്‍ നിര്‍ത്തിയെന്ന പ്രചാരണം തെറ്റാണെന്നും കാനം പറഞ്ഞു. കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്ന റവന്യൂ വകുപ്പിെന്‍റ നടപടി തുടരുമെന്നും അദ്ദേഹം അറിയിച്ചു. മൂന്നാറിലേത് ക്രിസ്തുവിന്റെ ത്യാഗത്തിന്റെ കുരിശല്ല, അത് കയ്യേറ്റത്തിന്റെ കുരിശാണെന്നുമാണ് കാനം രാജേന്ദ്രന്‍ പറഞ്ഞത്. മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കാന്‍ ജെസിബി ഉപയോഗിക്കരുതെന്ന തീരുമാനത്തിലും അദ്ദേഹം പ്രതികരിച്ചു.

 

മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കാന്‍ ജെസിബി വേണ്ട, പകരം നിശ്ചയദാര്‍ഢ്യം മതിയെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. റവന്യൂ ഉദ്യോഗസ്ഥര്‍ ഒഴിപ്പിച്ച സ്ഥലത്ത് വീണ്ടും കുരിശ് സ്ഥാപിച്ചത് സര്‍ക്കാരിനോടുള്ള വെല്ലുവിളിയാണെന്നും, സര്‍ക്കാര്‍ ഭൂമി കയ്യേറിയ വന്‍കിടക്കാരെ ഒഴിപ്പിക്കുന്നതിനുള്ള നടപടികള്‍ തുടരുമെന്നും കാനം വ്യക്തമാക്കി.മൂന്നാറില്‍ റവന്യൂ വകുപ്പ് ഒഴിപ്പിച്ച സ്ഥലത്ത് സ്പിരിറ്റ് ഇന്‍ ജീസസ് പ്രവര്‍ത്തകര്‍ വീണ്ടും കുരിശ് സ്ഥാപിച്ചിരുന്നു. അതേസമയം, മൂന്നാറിലെ ഒഴിപ്പിക്കല്‍ നടപടികളുമായി ബന്ധപ്പെട്ട് സര്‍വകക്ഷി യോഗം വിളിക്കാനാണ് എല്‍ഡിഎഫ് യോഗത്തില്‍ തീരുമാനമായത്. അതുവരെ ഒഴിപ്പിക്കല്‍ നടപടികള്‍ നിര്‍ത്തിവെയ്ക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top