കൊച്ചി: തനിക്കെിരെ ഏര്‍പ്പെടത്തിയ ആജീവനാന്ത വിലക്ക് നീക്കിയ കേരള ഹൈക്കോടതിയുടെ ഉത്തരവിനെതിരെ അപ്പീല്‍ നല്‍കാന്‍ തീരുമാനിച്ച ബി.സി.സി.ഐ.യ്‌ക്കെതിരെരൂക്ഷവിമര്‍ശനവുമായി ശ്രീശാന്ത്. ബിസിസിഐ ദൈവത്തിനു മുകളില്‍ അല്ലെന്നു പറഞ്ഞ ശ്രീശാന്ത്, ജീവനോപാധിയാണ് തിരികെ ചോദിക്കുന്നതെന്നും ആരോടും യാചിക്കുകയല്ലെന്നും വ്യക്തമാക്കി. ഐപിഎല്‍ ഒത്തുകളി വിവാദത്തെത്തുടര്‍ന്ന് ശ്രീശാന്തിന് ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് കഴിഞ്ഞ ദിവസം ഹൈക്കോടതി നീക്കിയിരുന്നു. ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീല്‍ നല്‍കാനുള്ള ബിസിസിഐയുടെ തീരുമാനത്തെ തുടര്‍ന്നാണ് രൂക്ഷ വിമര്‍ശനവുമായി ശ്രീശാന്ത് രംഗത്തെത്തിയത്.
ട്വിറ്ററിലൂടെയാണ് ശ്രീശാന്തിന്റെ പ്രതികരണം. നിരപരാധിത്വം പലകുറി തെളിയിച്ചിട്ടും അനീതി തുടരുകയാണ്. എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്ന് മനസിലാകുന്നില്ല. അഴിമതിക്കും ഒത്തുകളിക്കും എതിരെയാണ് ബിസിസിഐ പ്രവര്‍ത്തിക്കുന്നതെങ്കില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെയും രാജസ്ഥാന്‍ റോയല്‍സിനെയും കുറിച്ച് എന്താണ് പറയുന്നതെന്നും അദ്ദേഹം ചോദിച്ചു. വീണ്ടും കളിക്കുമെന്ന ആത്മവിശ്വാസവും ശ്രീശാന്ത് പങ്കുവയ്ക്കുന്നു.
കഴിഞ്ഞ ദിവസമാണ് ശ്രീശാന്തിന്റെ വിലക്ക് കേരള ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നീക്കിയത്. ഈ വിധിക്കെതിരെ ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കുമെന്നു ബിസിസിഐ വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു.
നിങ്ങള്‍ ദൈവത്തിന് മുകളിലല്ല: ഞാന്‍ ഇനിയും കളിക്കും;ബിസിസിഐയ്ക്കെതിരെ ആഞ്ഞടിച്ച് ശ്രീശാന്ത്
Tags: s sreesanth