ദേശീയ ടീമിലേക്കുള്ള ശ്രീശാന്തിന്റെ മടക്കം പരിഗണനയിലില്ല; വിലക്ക് തുടരമെന്ന് ബിസിസിഐ

sree@chepko

കൊച്ചി: കോഴ വിവാദത്തില്‍ അകപ്പെട്ട ശ്രീശാന്തിന് ഇനി തിരികെ ടീമിലേക്ക് പോകാന്‍ സാധിക്കുമോ? ശ്രീശാന്തിന് ഇനിയും കളിക്കാന്‍ അവസരമുണ്ടാകുമോ? ഇത്തരം ചോദ്യങ്ങള്‍ക്ക് ബിസിസിഐ തന്നെ ഉത്തരം നല്‍കു. ദേശീയ ടീമിലേക്കുള്ള ശ്രീശാന്തിന്റെ മടക്കം ബിസിസിഐയുടെ പരിഗണനയിലില്ലെന്നാണ് പറയുന്നത്.

ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് നിലനില്‍ക്കുമെന്നും ബിസിസിഐയുടെ പക്കലുള്ള റിപ്പോര്‍ട്ടുകള്‍ പ്രകാരം ശ്രീശാന്തിന് കോഴ വിവാദത്തില്‍ ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്നും വൈസ് പ്രസിഡന്റ് ടിസി മാത്യു പറഞ്ഞു.

ഇക്കാര്യം പരിഗണിക്കേണ്ടെന്ന് ബിസിസിഐ മുന്‍ അധ്യക്ഷന്‍ ശശാങ്ക് മനോഹര്‍ തന്നെ നിലപാട് എടുത്തിരുന്നു. കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം രാജ്യാന്തര ഐപിഎല്‍ മത്സരങ്ങള്‍ക്കായി ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ അവസാന ഘട്ടത്തിലാണെന്നും ടി.സി മാത്യു കൊച്ചിയില്‍ പറഞ്ഞു.

Top