രക്തസമ്മർദ്ദത്തെ തുടർന്ന് കേരളത്തിലെ ഓണററി ശ്രീലങ്കൻ കോൺസൽ ജോമോൻ ജോസഫ് എടത്തല അതീവ ഗുരുതരാവസ്ഥയിൽ; സി.ടി സ്‌ക്കാൻ നടത്തുന്നതിനിടെ ഹൃദായാഘാതം വന്നതോടെ ജോമോനെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു. പ്രാർത്ഥനകളോടെ ബന്ധുക്കളും സുഹൃത്തുക്കളും

തിരുവനന്തപുരം: കേരളത്തിലെ ഓണററി ശ്രീലങ്കൻ കോൺസൽ ജോമോൻ ജോസഫ് എടത്തല അതീവ ഗുരുതരാവസ്ഥയിൽ.ചുരുങ്ങിയ പ്രായത്തിൽ നിർണായക നയതന്ത്ര ചുമതല വഹിച്ച മലയാളി ഉദ്യോഗസ്ഥന്റെ ജീവന് വേണ്ടി പ്രാർത്ഥനകളോടെ ബന്ധുക്കളും സുഹൃത്തുക്കളും.രക്ത സമ്മർദ്ദത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു ജോമോൻ ജോസഫ് എടത്തല(43)യുടെ നില അതീവ ഗുരുതരാവസ്ഥയിൽ തുടരുകയാണ് . മൂന്ന് ദിവസം മുൻപ് രക്ത സമ്മർദ്ദം ഉയർന്നതിനെ തുടർന്ന് ജോമോനെ അങ്കമാലി ലിറ്റിൽ ഫ്ളവർ ആളുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. രാത്രിയിൽ സി.ടി സ്‌ക്കാൻ നടത്തുന്നതിനിടെ ഹൃദായാഘാതം വന്നു. തുടർന്ന് ചേരാനെല്ലൂർ ആസ്റ്റർ മെഡ്സിറ്റിയിലേക്ക് മാറ്റിയിരുന്നു. എന്നാൽ ഇവിടെ വച്ച് ആരോഗ്യ നില അതീവ ഗുരുതരമാകുകയായിരുന്നു. ഇപ്പോൾ അദ്ദേഹത്തെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

2013 ലാണ് കേരളത്തിന്റെ ചുമതലയുള്ള ശ്രീലങ്കൻ സ്ഥാനപതിയായി സേവനമനുഷ്ഠിച്ചു വന്നിരുന്നത്. തിരുവനന്തപുരത്തായിരുന്നു 1975 ൽ എറണാകുളം ജില്ലയിലെ കാലടിക്കടുത്തുള്ള നീലീശ്വരത്ത് ജനിച്ചു. യുണൈറ്റഡ് നേഷൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രെയിനിങ് ആൻഡ് റിസേർച്ചിൽനിന്നും കോൺഫ്‌ളിക്‌റ്റോളജിയിൽ ബിരുദാനന്തര ബിരുദം. ആംഗലേയ ഭാഷയിൽ സി എസ് ആർ-ബിസിനസ് റേസിസം, ശ്രീലങ്കാസ് പോസ്റ്റ് കോൺഫ്‌ളിക്റ്റ് വോസ് – എൽ ടി ടി ഇ എന്നീ രണ്ടു പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ശ്രീലങ്കൻ ദ്വീപസമൂഹവുമായി അടുത്തുകിടക്കുന്ന സ്ഥലമാണ് കേരളം. വിനോദസഞ്ചാരം, വ്യവസായം ഉൾപ്പെടെയുള്ള മേഖലകളിൽ കേരളത്തിൽ നിന്ന് നിക്ഷേപകരെ ലക്ഷ്യമിട്ടുള്ള വിവിധ പദ്ധതികളാണ് കോൺസൽ ലക്ഷ്യമിട്ടിരുന്നത്. ഭൂപ്രകൃതിയിൽ കേരളവുമായി സാമ്യമുള്ളതിനാൽ കേരളത്തിലെത്തുന്ന വിനോദസഞ്ചാരികളെയും ശ്രീലങ്കയുമായി ബന്ധിപ്പിക്കുക എന്നങ്ങനെയുള്ള കാര്യങ്ങൾ ലക്ഷ്യമിട്ടാണ് കോൺസൽ സ്ഥാപിച്ചത്. വിസാ സ്റ്റാമ്പിങ്ങും മറ്റുമൊക്കെ എളുപ്പമായിരുന്നു. ശശി തരൂർ എംപിയുടെ അടുത്ത് സുഹൃത്തായിരുന്നു ജോമോൻ. അങ്ങനെയാണ് ശ്രീലങ്കൻ സ്ഥാനപതിയായി ചുമതല ലഭിക്കുന്നത്.

നയതന്ത്രചുമതലയുള്ള ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് ജോമോൻ. ഹോട്ടൽ ബിസിനസ്സും ക്വാറി ബിസിനസ്സും സ്വന്തമായിട്ടുണ്ട്. കൂടാതെ പൊതുമരാമത്തിന്റെ എ ക്ലാസ് കോൺട്രാക്ടർ കൂടിയാണ്. അങ്കമാലിയിലെ ഗ്രാൻഡ് ഹോട്ടലിന്റെയും വിജയ് മെറ്റൽസിന്റെയും ഉടമയാണ്. മലയാറ്റൂർ-നീലീശ്വരം ഗ്രാമപ്പഞ്ചായത്തിൽ പ്രളയദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്കായി 25 ലക്ഷം രൂപ കഴിഞ്ഞ മാസം നൽകിയിരുന്നു. മൂന്ന് ചുവരുകൾ, അഫ്ഗാന്സ്താൻ ഒരു അപകടകരമായ യാത്ര എന്നീ പുസ്തകങ്ങളും എഴുതിയിട്ടുണ്ട്.

Top