എന്റെ നഗ്നത എന്റെ കുഞ്ഞും കാണട്ടെ..! നഗ്നയായിരുന്ന കുഞ്ഞിനു മുലയൂട്ടി ജോമോൾ ജോസഫ്; ജോമോളുടെ തുറന്നെഴുത്തും ചിത്രവും സോഷ്യൽ മീഡിയയിൽ വൈറൽ

സ്വന്തം ലേഖകൻ

കൊച്ചി: സോഷ്യൽ മീഡിയയിലെ വേറിട്ട മുഖമാണ് ജോമോൾ ജോസഫ്. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പെണ്ണെഴുത്തിന്റെ തുറന്ന ഭാവങ്ങളാണ് എന്നും ജോമോൾ പുറത്തു വിടുന്നത്. ഏറ്റവും ഒടുവിൽ കുഞ്ഞിനെ നഗ്നയായിരുന്ന് മുലയൂട്ടിയ ജോമോൾ പുറത്തു വിട്ട ചിത്രവും വാർത്തയും സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായി മാറിയിരുന്നു. ഇതിനെ കടന്നാക്രമിച്ചാണ് സോഷ്യൽ മീഡിയയിലെ സംഘപരിവാർ അനൂകൂലികൾ രംഗത്ത് എത്തിയത്. ജോമോളുടെ പോസ്റ്റും, കുട്ടിയുടെ ചിത്രവും ഇങ്ങനെ

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അമ്മയും കുഞ്ഞും – പെണ്ണുടലുകൾ ലൈംഗീകവസ്തുക്കളല്ല

ഏതൊരു കുഞ്ഞും ആദ്യമറിയുന്നത് അതിന്റെ അമ്മയെയാണ്, അമ്മയിലൂടെയാണ് ഏതൊരു കുഞ്ഞും ലോകത്തെ കാണുന്നത്.കുഞ്ഞ് കണ്ടുതുടങ്ങുന്ന ലോകത്തിൽ തന്നെ, പല കാഴ്ചകളിൽ നിന്നും ആ കുഞ്ഞിനെ അമ്മതന്നെ തടയുമ്പോൾ, സമൂഹത്തിന്റെ അടിച്ചേൽപ്പിക്കപ്പെട്ട സദാചാര ചിന്തകൾക്ക് അനുസരിച്ച്, പല അരുതുകളും ആ കുഞ്ഞിലേക്ക് അടിച്ചേൽപ്പിക്കപ്പെടുമ്പോൾ, പതിയെ പതിയെ തനിക്ക് ചൂടും ചൂരും ജീവനും നൽകിയ സ്വന്തം അമ്മയുടെ ശരീരം പോലും ഒരു ലൈംഗീക വസ്തു മാത്രമെന്ന തെറ്റായ ചിന്തയിലേക്ക് ആ കുഞ്ഞ് കണ്ടീഷൻ ചെയ്യപ്പെടുന്നു.


അങ്ങനെ വളർന്നുവരുന്ന കുഞ്ഞുങ്ങളിൽ പെട്ടവരാണ്, അമ്മൂമ്മയുടെ പ്രായമുള്ളവരായാലും, മുലകുടി മാറാത്ത കുഞ്ഞായാലും പെൺ വർഗ്ഗത്തിൽ പെട്ടവളെന്ന ഒരൊറ്റകാരണം കൊണ്ട്, അവരുടെ പെണ്ണുടലുകളിലേക്ക് കാമക്കണ്ണുകളുമായി ഇരച്ചുകയറി റെയ്പ്പും, വെർബൽ റെയ്പ്പും ഒക്കെ നടത്തുന്നത്..

പെണ്ണിന്റെ ശരീരം വെറും ലൈംഗീക വസ്തു മാത്രമല്ല എന്നും, അവൾ ഭോഗിക്കപ്പെടാനായി മാത്രമുള്ള ഉപകരണമോ, കേവലമൊരു കമ്മോഡിറ്റിയോ മാത്രമല്ല എന്നുമുള്ള ചിന്ത മുലപ്പാലിനോടൊപ്പം തന്നെ മക്കളിലേക്ക് പകരണം.

ആണുടലും പെണ്ണുടലും തമ്മിൽ ജൈവീകമായ വ്യത്യാസത്തിനുമപ്പുറം രണ്ടും മനുഷ്യശരീരങ്ങളാണ് എന്നും, വേദനകൾ ആണുടലിനും പെണ്ണുടലിനും ഒരുപോലെയെന്നും കുട്ടികൾ പഠിക്കണം.

വികാരങ്ങളും, വിചാരങ്ങളും ആണിനും പെണ്ണിനുമുണ്ട് എന്നും, തിരഞ്ഞെടുക്കാനും, സ്വീകരിക്കാനും, തിരസ്‌കരിക്കാനും, തമസ്‌കരിക്കാനുമുള്ള അവകാശങ്ങളും, സ്വാതന്ത്ര്യങ്ങളും ആണിനും പെണ്ണിനും ഒരുപാലെയെന്നും ഒരോ മനുഷ്യമക്കളും മസ്സിലാക്കി വളരണം

ഒരാളുടെ ശരീരത്തിലേക്കും, ചിന്തകളിലേക്കും കടന്നുകയറാനോ, പിടിച്ചെടുക്കാനോ ഉള്ള ഒരധികാരവും ഒരു മനുഷ്യമക്കൾക്കും ഇല്ലായെന്നും, ആണധികാരം എന്നതൊന്നില്ല എന്നും പറഞ്ഞുപഠിപ്പിക്കണം മനുഷ്യമക്കളെ..

ഇതിനൊക്കെയപ്പുറം മനുഷ്യനായാലും, ഏതൊരു ജീവിയായാലും സ്വതന്ത്രരാണ് എന്നും, ആരും ആരുടേയും അടിമകളല്ല എന്നുമുള്ള സ്വാതന്ത്ര്യ ബോധത്തിൽ വളരാനവരെ അനുവദിച്ച്, സ്വതന്ത്രമായി ചിന്തിക്കാനും, സ്വതന്ത്രമായി ജീവിക്കാനുമുള്ള അവകാശം കവരാതെ മക്കളെ വളർത്തി, അതോടൊപ്പം മറ്റുള്ളവരുടെ സ്വാതന്ത്ര്യം കവരുതെന്നും അവർ ഉൾക്കൊണ്ട് വളരണം..

കുഞ്ഞിന്റെ തുടക്കം ജൻമം തന്നവരിൽ നിന്നാണ് എങ്കിലും, സമൂഹം തിട്ടൂരങ്ങളും തീണ്ടാരികളുമായി ഒരു കുഞ്ഞിലേക്കും കടന്നുകയറരുത്. രാജ്യത്തെ നിയമങ്ങളും ഭരണഘടനയും മാത്രമാകണം കുഞ്ഞിന് വഴികാട്ടേണ്ടത്, അതിനുമപ്പുറം മതഗ്രന്ധങ്ങളെ ഒരു കുഞ്ഞിന്റെ തലയിലേക്കും കുത്തിനിറക്കരുത്. അച്ഛനമ്മമാരുടെ അധികാരപ്രയോഗത്തോടെ കുഞ്ഞിന് മതവും ജാതിയും നൽകി, തിരഞ്ഞെടുപ്പിനുള്ള അവകാശം കവർന്നുക്കപ്പെട്ടുകൊണ്ടാകരുത് ഒരു കുഞ്ഞിന്റേയും വളർച്ച ആരംഭിക്കേണ്ടത്..

ആവർത്തിക്കട്ടെ, പെണ്ണുടലുകൾ ലൈംഗീക വസ്തുക്കളല്ല..

Top