ശ്രീലക്ഷ്മി അറയ്ക്കലിന്റെ തുറന്നെഴുത്തിന് പിന്നാലെയാണ് സോഷ്യല്‍ മീഡിയ. യുവതികള്‍ പറയാന്‍ മടിക്കുന്നത് തുറന്നെഴുതിയ ശ്രീലക്ഷ്മിക്കൊപ്പമാണ് സോഷ്യല്‍ മീഡിയയുടെ ഭൂരിപക്ഷവും. സദാചാരവുമായി ബന്ധപ്പെട്ട് വിമര്‍ശനവുമായും ചിലരെത്തുന്നു. ഇത് ഉശിരന്‍ ട്രോളുകള്‍ക്ക് വഴിമാറുന്നു. അപ്പോഴും പതറാതെ മറുപടി നല്‍കുകയാണ് ശ്രീലക്ഷ്മി. ഇതോടെ സോഷ്യല്‍ മീഡിയ ഈ ലേഖനം പലതലത്തില്‍ ചര്‍ച്ചകള്‍ക്ക് വിധേയമാക്കുന്നു. കാമുകന്റെ തേപ്പില്‍ നിന്ന് രക്ഷനേടിയും പരീക്ഷയില്‍ മാര്‍ക്ക് കൂടിയതുമെല്ലാം ചര്‍ച്ചയാക്കിയാണ് ശ്രീലക്ഷ്മി തന്റെ നിലപാട് അവതരിപ്പിച്ചത്.
ഇതിന് പിന്നാലെ സലിംകുമാറിന്റെ ചിത്രവുമായി ഇത് കാരണം പത്താം ക്ലാസില്‍ പഠിക്കാന്‍ പോലും കഴിയാത്ത ഞാന്‍ എന്ന തരത്തിലെ ട്രോളുകള്‍ എത്തി. ഇതിനാണ് തകര്‍പ്പന്‍ മറുപടി ഫെയ്‌സ് ബുക്കില്‍ ശ്രീലക്ഷ്മി കുറിച്ചത്. പഠിച്ച് ബോറഡിച്ച ഇടവേളകളില്‍ ആണ് സ്വയംഭോഗം ചെയ്തത് എന്ന് ഞാന്‍ വ്യക്തമാക്കിയിട്ടുണ്ട് ട്രോള്‍ മുതലാളീ…. പഠിക്കേണ്ട സമയത്ത് മുഴുവന്‍ ഉള്ള ….. ഈസ് സീരിയസ് ലീ ഇഞ്ചൂറിയസ് റ്റു സ്റ്റഡി ആന്‍ഡ് നമ്മുടെ ഭാവി-ഇതാണ് ശ്രീലക്ഷ്മിക്ക് പറയാനുള്ളത്. ഇതും സോഷ്യല്‍ മീഡിയ ചര്‍ച്ചയാക്കുകയാണ്. അദ്ധ്യാപിക കൂടിയായ ശ്രീലക്ഷ്മി ഫെയ്‌സ്ബുക്കിലാണ് സ്വയംഭോഗാനുഭവങ്ങള്‍ പങ്കുവെക്കുന്നത്. വളരെ ക്ലോസ് ആയ ഒരു സുഹൃത്ത് ഫീമേല്‍ മാസ്റ്റര്‍ബേഷന്‍ പോസ്റ്റിന് ചുവട്ടിലായ് എഴുതിയ സംശയ രൂപത്തില്‍ ഉള്ള കമന്റും അതുപോലെ നഖം നീട്ടി വളര്‍ത്തിയ സമയത്ത് എന്നോട് ‘നീ ഈ നഖവും വെച്ചോണ്ട് എങ്ങിനെയാണ് മാസ്റ്റര്‍ബേഷന്‍ ചെയ്യുന്നത്’ എന്ന ചോദ്യവും ആണ് ഇത്തരത്തില്‍ ഒരു പോസ്റ്റ് എഴുതാന്‍ എന്നേ പ്രേരിപ്പിച്ച രണ്ട് ഘടകങ്ങളെന്ന മുഖുവുരയോടെയാണ് ശ്രീലക്ഷ്മി അനുഭവം പങ്കുവെക്കുന്നത്.
ആളുകള്‍ക്ക് ഫീമെയില്‍ മാസ്റ്റര്‍ബേഷനെപ്പറ്റി അവബോധം കുറവാണ് എന്നതും അതിനെപ്പറ്റി ഒരു ഇമേജ് എത്തിക്കുക എന്നതുമാണ് ഈ പോസ്റ്റിന്റെ ലക്ഷ്യമെന്നും ശ്രീലക്ഷ്മി വ്യക്തമാക്കുന്നു. ഈ അനുഭവക്കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് ട്രോളുകളും എത്തി തുടങ്ങിയത്. അഭിനന്ദനവുമായും സോഷ്യല്‍ മീഡിയയില്‍ കമന്റുകളെത്തി. സ്ത്രീക്കും പുരുഷനും ഒരേ സ്വാതന്ത്ര്യമാണ് നമ്മുടെ നീതിന്യായ വ്യവസ്ഥയില്‍ .. തുറന്ന് പറച്ചിലിനെ .. എഴുത്തിനെ .. ഒരു വ്യക്തിയുടെ സ്വാതന്ത്യം എന്ന നിലയില്‍ മാനിക്കുന്നു .. ശ്രീലക്ഷ്മിയോടൊപ്പം… സ്വയംഭാഗത്തെപ്പറ്റി പറ്റി എഴുതിയ പെണ്ണിന്റെ പച്ചമാംസം തിന്നുന്ന സദാചാര മാന്യമാരെ… സ്വയംഭോഗത്തെ പറ്റി പറഞ്ഞാല്‍ എന്താ സഹോദര പ്രോബ്ലേം… അവരുടെ പോസ്റ്റ് ഞാനും കണ്ടതാ അതില്‍ ഒരു തെറ്റും ഇല്ല..
സ്വയംഭോഗം എന്ന് കേള്‍ക്കുമ്‌ബോള്‍ ചെ എന്ന് പറയുന്ന തങ്ങള്‍ ഇതുവരെ ചെയ്തിട്ടില്ല.. ??ഇവിടെ നെഗറ്റീവ് കമന്റ് വാരി വിതറുന്നവര്‍ ചെയിതിട്ടില്ല ?? സെക്‌സ് ദാരിദ്രം ഉള്ളവര്‍ എന്ന് മലയാളിയെ പറ്റി പറയുന്നത് വെറുതെയല്ല… ഇന്നും ഇന്ത്യയില്‍ സെക്‌സ് എഡ്യൂക്കേഷന്‍ തീണ്ടാപാടകലെയാണ്… വികസിത രാജ്യങ്ങളില്‍ അത് പഠിക്കേണ്ട ഒരു വിഷയമാണ്.. സെക്‌സ് എന്നത് മനുഷ്യന്റെ നിലനിപ്പിനെ ബാധിക്കുന്ന ഒരു കാര്യമാണ്.-ഇതൊക്കെയാണ് പോസ്റ്റുകളായെത്തുന്നത്.
അവരുടെ പോസ്റ്റില്‍ ഇക്കിളിപ്പെടുത്തുന്ന രതി കഥയല്ല ഉള്ളത്… ശുദ്ധമായ ബയോളജി.. അത് മനസിലാക്കാന്‍ കുറച്ചുകൂടെ വിശാല മനസ്‌കത കാണിക്കണം… പ്ലസ് ടു സയന്‍സ് പഠിക്കുന്ന കുട്ടികള്‍ക്ക് അത്യാവശ്യം സെക്‌സ് എഡ്യൂക്കേഷന്‍ കിട്ടുന്നുണ്ട് ബാക്കി ഉള്ളവര്‍ യൂട്യുബിലും നിലച്ചിത്രത്തിലും കണ്ടു ദാരിദ്രം തന്നെ… സെക്‌സ് എഡ്യൂക്കേഷന്‍ കൊടുക്കേണ്ട കാലം വൈകിയിരിക്കുന്നു…. എന്തിനെയും നീല ചുവയോടെ കാണാതിരിക്കുക.. സ്വയംഭോഗം ഗര്‍ഭാശയ കാന്‍സര്‍ വരെ ഇല്ലാതാക്കും എന്ന് സയന്‍സ് പറയുന്നു പുരുഷനും ഉണ്ട് ഹെല്‍ത്ത് ബെനിഫിറ്‌സ്… എന്നുവെച്ചു ദിവസം 3 തവണ ചെയ്യാന്‍ അല്ല… ആ പെണ്‍കുട്ടി പറഞ്ഞതില്‍ ഒരു തെറ്റും ഇല്ല..അത് എങ്ങനെയാ ഒരു ആണും പെണ്ണും സംസാരിച്ചാല്‍ ഓടി എത്തുന്ന സദാചാര കമ്മിറ്റി ഉള്ള നാട്ടില്‍ ആരോട് പറയാന്‍ ആര് കേള്‍ക്കാന്‍ ഇങ്ങനെയും കുറിക്കുന്നു.