ഏറ്റുമുട്ടലില്‍ പരിക്കേറ്റവരെ ശുശ്രൂഷിച്ച ഡോക്ടര്‍ അവസാനം കണ്ടത് മകന്റെ മൃതദേഹം

ശ്രീനഗര്‍: കശ്മീരിലെ പുല്‍വാമയില്‍ പ്രതിഷേധക്കാരും സുരക്ഷസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ നിരവധി പേര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ശുശ്രൂഷിച്ചവരില്‍ ഡോ.അബ്ദുള്‍ ഗനി ഖാന്‍ എന്ന ഡോക്ടറുമുണ്ടായിരുന്നു. ഡോക്ടറുടെ മകനെയും ഏറ്റുമുട്ടലിനിടെയുണ്ടായ കല്ലേറില്‍ പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ ഇക്കാര്യം ഡോക്ടര്‍ അറിഞ്ഞിരുന്നില്ല. 15കാരനായ മകന്‍ ഫൈസാന്‍ അഹ്മദ് ഖാന്‍ പിന്നീട് ആശുപത്രിയില്‍ വെച്ച് മരണത്തിന് കീഴടങ്ങുകയും ചെയ്തു.

പരിക്കേറ്റ നിരവധി പേര്‍ക്കൊപ്പമാണ് മകനെയും ഡോ. അബ്ദുല്‍ ഗനി ഖാന്‍ ജോലി ചെയ്ത പുല്‍വാമ ജില്ല ആശുപത്രിയിലെത്തിച്ചത്. അതിനു മുമ്പ് രാജ്‌പോര ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജില്ല ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പരിക്കേറ്റവരെ ചികിത്സിച്ച് വീട്ടിലെത്തിയതായിരുന്നു ഡോ. ഖാന്‍. ഉടന്‍ ആശുപത്രിയിലെത്താന്‍ ഫോണ്‍ വിളിയെത്തി. അവിടെവെച്ചാണ് അദ്ദേഹം മകന്‍ മരിച്ചത് അദ്ദേഹം അറിയുന്നത്. വെടിയേറ്റ ഫൈസാനെ ആശുപത്രിയില്‍ എത്തിക്കുമ്പോള്‍തന്നെ ഗുരുതരമായി പരിക്കേറ്റിരുന്നു. സഹപ്രവര്‍ത്തകര്‍ സജീവമായി രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും മരിച്ചു.

”സഹപ്രവര്‍ത്തകര്‍ക്കൊപ്പം അത്യാഹിത വിഭാഗത്തില്‍വെച്ചാണ് അദ്ദേഹം മൃതദേഹം കണ്ടത്. ആ കാഴ്ച സഹിക്കാന്‍ കഴിയുന്നതിനുമപ്പുറമായിരുന്നു” ജില്ല ആശുപത്രി സൂപ്രണ്ട് ഡോ. റാഷിദ് പര പറഞ്ഞു. ഫൈസാന്റെ മൃതദേഹം സ്വദേശമായ ലാഡൂവിലേക്ക് കൊണ്ടുപോയി. അവിടെ നൂറുകണക്കിന് ആളുകളുടെ സാന്നിധ്യത്തില്‍ മൃതദേഹം ഖബറടക്കി.

Top