ഉരുൾപൊട്ടലിൽ കുടുംബവും സർവ്വതും നഷ്ടമായി..ശ്രുതിക്ക് കൂട്ട് ജൻസൻ മാത്രം.വയനാട് ദുരന്തഭൂമിയിൽ സ്നേഹത്തിന്റെ മാതൃകയായായി ശ്രുതിയും ജൻസനും

കൽപ്പറ്റ :വയനാട് ഉരുൾപൊട്ടലിൽ ഇരച്ചെത്തിയ മലവെള്ളത്തിനൊപ്പം കുടുംബത്തേ മൊത്തമായി എടുത്ത് നശിപ്പിച്ച് .ഇന്ന് ശ്രുതിക്ക് കൂട്ട് ജൻസൻ മാത്രമാണ് ഉള്ളത് .

വയനാട് ദുരന്തഭൂമിയിൽ സ്നേഹത്തിന്റെ മാതൃകയാവുകയാണ് ശ്രുതിയും ജൻസനും. ഒരു മാസം മുൻപാണ് അമ്പലവയൽ സ്വദേശിയായ ജൻസനുമായി ചൂരൽമല സ്വദേശിനി ശ്രുതിയുടെ വിവാഹ നിശ്ചയം നടന്നത്. ശ്രുതിയുടെ പുതിയ വീടിന്റെ പാലുകാച്ചലും വിവാഹ നിശ്ചയവും ഒന്നിച്ചായിരുന്നു. പക്ഷെ മഹാദുരന്തത്തിൽ ശ്രുതിക്ക് എല്ലാം നഷ്ടമായി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അച്ഛനും അമ്മയും കൂടപ്പിറപ്പും പുതിയ വീടിനൊപ്പം ഉരുൾ എടുത്തുപോയി. എല്ലാം നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന ശ്രുതിക്കൊപ്പം ഇപ്പോൾ ജൻസൺ മാത്രമാണുള്ളത്. ആ കൈ പിടിച്ച് പതിയെ ജീവിതത്തിലേക്ക് മടങ്ങി വരികയാണ് ശ്രുതി.

ദുരന്തത്തിൽ തന്നെ വിട്ടുപോയ അനിയത്തി ശ്രേയയുടെ മൃതദേഹം കണ്ടെടുത്തിരുന്നു. ഉരുൾപൊട്ടലിൽ ഒലിച്ചുപോയ അച്ഛനും അമ്മയും ജീവനോടെയുണ്ടോ എന്നു പോലും ശ്രുതിക്ക് അറിയില്ല. കോഴിക്കോടേക്ക് പോയതിനാലാണ് ശ്രുതി മഹാദുരന്തത്തിൽ നിന്നും രക്ഷപ്പെട്ടത്.ശ്രുതിയെ സംരക്ഷിച്ചുകൊണ്ട് ജെൻസൺ കൂടെയുണ്ട് .

Top